0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 3.1K

ആ രൂപം ഞങ്ങളുടെ അടുത്തേക്ക് എത്തറായിരുന്നു….ഞാൻ ഉറക്കെ വിളിച്ചു കൊണ്ട് ദേഹത്ത് തട്ടിയതും ഭദ്ര കണ്ണ് തുറന്നു…. ഭയന്ന് പരവശയായിരുന്ന അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു….വേഗം ഭദ്രയെ എഴുന്നേൽപ്പിച്ച് അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് ഞാൻ ആ കാടിനുള്ളിലൂടെ ദിക്കറിയാതെ പാഞ്ഞു….. പെട്ടന്ന് ഞങ്ങളുടെ തൊട്ട് മുന്നിലായി മറ്റൊരു രൂപം പ്രത്യക്ഷപ്പെട്ടു…കണ്ണുകൾ പുറത്തേക്ക് തുറിച്ച് ദേഹം മുഴുവൻ കത്തിയെരിഞ്ഞ ഒരു ഭീകരസത്വം…..അതിന്റെ ദേഹത്ത് നിന്നും പുകപടലങ്ങൾ ഉയരുന്നുണ്ടായിരുന്നു….കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ രൂക്ഷമായ ഗന്ധം അവിടെ മൊത്തം പരന്നു…..

ഭദ്ര എന്റെ നെഞ്ചോട് ചേർന്നു നിന്നു…അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു….ഭദ്രയെയും ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചുറ്റുപാടും നോക്കി…എന്നിട്ട് ഇടതു ഭാഗത്തേക്ക് കണ്ട വഴിയിലൂടെ ഞങ്ങൾ ഓടി…..മുന്നിൽ കണ്ട കാട്ടുചെടികൾ വകഞ്ഞു മാറ്റി കൊണ്ട് ഞങ്ങൾ പാഞ്ഞു….കുറച്ചു ദൂരം പോയപ്പോൾ ഒരു പാറക്കൂട്ടത്തിനരുകിലാണ് ഞങ്ങൾ ചെന്നെത്തിയത്….. അതിന് തൊട്ടരികിലായി ഒരു അരുവി ഒഴുകുന്നുണ്ട്….ചുറ്റും വെള്ളം ഒഴുകുന്നതിന്റെ ശബ്ദം മാത്രം…..ഞാൻ പാറയിൽ ചാരി നിന്ന് കിതയ്ക്കാൻ തുടങ്ങി…..

“”വയ്യാ….എനിക്ക് ഇനി വയ്യ ഭദ്രാ…. “”

ഞാൻ കിതപ്പോടെ പതിയെ നിലത്തിരുന്നു…. ഞാൻ ഭദ്രയുടെ കയ്യിൽ പിടിച്ച് താഴേക്ക് വലിച്ചു…. അവൾ എന്റെ അരികിലായി ഇരുന്നു കൊണ്ട് തോളിൽ ചാരി….നിലാവിന്റെ നേരിയ വെട്ടത്തിൽ തെളിഞ്ഞ ഭദ്രയുടെ മുഖത്തേക്ക് ഞാൻ നോക്കി…. ഭീതിയിൽ കൂമ്പിയടഞ്ഞ ആ മിഴികളിൽ ഇനിയും ബാക്കിയായ പീലിത്തിളക്കം എന്നിലേക്ക് ആഴ്ന്നിറങ്ങി…..പൊടുന്നനെ ഭദ്ര എന്നിലേക്ക് ആഞ്ഞു…. ചുണ്ടുകളെ നുകർന്നു കൊണ്ട് എന്നെ പതിയെ അവൾ നിലത്ത് മലർത്തി കിടത്തി…ഒരഭ്യാസിയെപ്പോലെ എന്നിലേക്ക് പടർന്നു കയറിയ ഭദ്രയെ തടയാൻ ശ്രമിച്ചെങ്കിലും എനിക്കതിനു സാധിച്ചില്ല…. അവളുടെ കരങ്ങൾക്ക്

💬 Comments

View all comments