0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 3.1K

ഒരുപാട് ശക്തിയുള്ളത് പോലെ അനുഭവപ്പെട്ടു…..വായക്കുള്ളിൽ രക്തത്തിന്റെ ചുവ അറിഞ്ഞതും ഞാൻ സർവ്വശക്തിയുമെടുത്ത് ഭദ്രയെ പുറകോട്ട് തള്ളി….എന്നാൽ പുറകോട്ട് പോകുന്നതിന് പകരം അവൾ വായുവിൽ മുകളിലോട്ട് ഉയരുന്നതാണ് ഞാൻ കണ്ടത്…..പകപ്പോടെ പതിയെ ചുണ്ടിൽ തടവി നോക്കി…രക്തം കിനിയുന്നു….തന്റെ ചുണ്ടിൽ പടർന്ന എന്റെ രക്തം ഭദ്ര നാവ് പുറത്തേക്ക് നീട്ടി മെല്ലെ നുണഞ്ഞെടുത്തു….എന്നിട്ടവൾ കണ്ണുകളടച്ചു തുറന്നു…..

വീണ്ടും എന്നിലേക്ക് താഴ്ന്നിറങ്ങാൻ തുടങ്ങിയ ഭദ്രയ്ക്ക് മറ്റൊരു രൂപമായിരുന്നു…..കത്തിക്കരിഞ്ഞ മാംസഭാഗങ്ങൾ അടർന്നു വീഴാൻ തുടങ്ങിയ രൂപം….ഭയന്ന് പൊടുന്നനെ ഉരുണ്ട് മാറി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും അവൾ എന്റെ കഴുത്തിൽ പിടി മുറുക്കിയിരുന്നു……ശരീരത്തിലേക്ക് കനത്ത തണുപ്പ് ഇരച്ചു കയറുന്നതായി അനുഭവപ്പെട്ടു….അവളുടെ അഴുകിയ വിരലുകൾ എന്റെ ദേഹം മുഴുവൻ പരതി നടന്നു…..ഒന്നും ചെയ്യാനാകാതെ മരവിച്ചു പോയ അവസ്ഥയിലായിരുന്നു ഞാൻ…..കഴുത്തിലെ പിടി പിന്നെയും മുറുകി കൊണ്ടിരുന്നു….. പുറത്തേക്ക് നീണ്ട് വന്ന ആ നാവ് എന്റെ കവിളിണകളിൽ ഇഴഞ്ഞു നടന്നു….കണ്മുന്നിൽ ഉള്ളത് എന്റെ ഭദ്രയല്ല……വേറെ……,,,,, വേറെ ആരോ ആണ്……എന്റെ കണ്ണുകൾ തുറിച്ചു വന്നു…..മരണവെപ്രാളത്താൽ ഞാൻ പിടഞ്ഞു…….

“”ഭദ്രാ………………………””

അലറി വിളിച്ചു കൊണ്ട് ഞാൻ കണ്ണ് തുറന്ന് എഴുന്നേറ്റു…. ഒപ്പം നിലവിളിയോടെ ഭദ്രയും…..
ബെഡിൽ ഇരുന്ന് രണ്ടാളും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു…..മുറിയിൽ ജനലഴികളിലൂടെ വീശുന്ന നേർത്ത കാറ്റിന്റെ സ്വരം മാത്രം……

“’അനന്തേട്ടാ…. ഞാൻ,,,, ഞാൻ വല്ലാത്ത ഒരു സ്വപ്നം കണ്ടു….’’’

“”ഞാനും…….. “”

ഭയന്ന് വിറച്ച ശബ്ദത്തിലുള്ള എന്റെ മറുപടി കേട്ട് അവൾ എന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി….

“”ഹ്മ്മ്….. ഞാൻ വല്ലാതെ പേടിച്ചു പോയി….. “’

മുഖം കുനിച്ചു കൊണ്ടിരുന്ന് ഞാനതു പറഞ്ഞപ്പോൾ ഭദ്ര എന്റെ അരികിലേക്ക് നീങ്ങിയെന്നെ കെട്ടിപ്പിടിച്ചു….

“”ഏട്ടാ

💬 Comments

View all comments