Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
ഞാൻ കാർ സ്റ്റാർട്ട് ചെയ്തു…. ഈ നേരമത്രയും എന്നെ തന്നെ നോക്കുന്ന ഭദ്രയെ ശ്രദ്ധിച്ചുവെങ്കിലും അവളോട് ഒന്നും മിണ്ടാതെ മുഖത്ത് ഗൗരവം നിറച്ചു കൊണ്ട് ഞാൻ ഇരുന്നു…മനസ്സിൽ ഇനിയും ബാക്കിയായ കനൽ ആളിക്കത്താൻ തുടങ്ങിയിരുന്നു അപ്പോഴേക്കും……
ഹൈവേയിലൂടെ കാർ നീങ്ങി കൊണ്ടിരുന്നു….പുറംകാഴ്ച്ചകൾക്കിടയിൽ കണ്ണും നട്ട് ഇരിക്കുമ്പോഴും ഭദ്ര എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു…കാറിൽ കയറി കുറച്ചു സമയമായിട്ടും ഞാൻ അവളോടൊന്നും ചോദിച്ചിരുന്നില്ല…വരാൻ വൈകിയതിനാലും ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനാലും ഞാൻ നല്ല ദേഷ്യത്തിലായിരിക്കും എന്ന് കരുതിയാകാം ഭദ്ര എന്നോട് സംസാരിക്കാൻ മടിച്ച് ഇരിക്കുന്നത്….എന്നാൽ എന്റെ മനസ്സ് മുഴുവൻ മോഹൻ സർ പറഞ്ഞ കാര്യങ്ങൾ കേട്ട് ഉഴറുകയായിരുന്നു…മനസ്സിൽ ചിന്താഭാരം തൂങ്ങിയതും അക്സെലിറേറ്ററിലെ കാൽ അയഞ്ഞു..കാർ പതുക്കെ നീങ്ങാൻ തുടങ്ങി…അമ്മുവിനോട് ഇനിയും മിണ്ടാതിരിക്കുന്നത് അവളെ കൂടുതൽ വിഷമിപ്പിക്കുമെന്ന് തോന്നിയതിനാൽ എന്തെങ്കിലും ചോദിക്കാൻ തുനിഞ്ഞ എന്നെ മറികടന്ന് കൊണ്ട് ഞങ്ങൾക്കിടയിലെ മൗനം ഭേദിച്ചത് അവൾ തന്നെയായിരുന്നു…..
“”അനന്തേട്ടനോട് പറഞ്ഞ സമയത്ത് വെസ്റ്റ്ഫോർട്ടിൽ എത്താൻ വേണ്ടി ഞാൻ നേരത്തെ തന്നെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയതായിരുന്നു…. ഓട്ടോയിൽ കയറി ഇവിടെ എത്തറായപ്പോൾ ഏട്ടനെ വിളിക്കാൻ വേണ്ടി ബാഗിൽ ഫോൺ നോക്കിയിട്ട് കണ്ടില്ല…..അപ്പോഴാണ് ഫോൺ ഞാൻ ഹോസ്പിറ്റലിൽ നിർമ്മലേച്ചിയുടെ റൂമിൽ മറന്നു വച്ചാണ് പോന്നതെന്ന് മനസ്സിലായെ….ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു പോയി….നല്ല ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നതോണ്ട് അവിടെ തിരിച്ചെത്താൻ കുറെ സമയമെടുത്തു…പറഞ്ഞ സമയമായിട്ടും എന്നെ കാണാത്തോണ്ട് അനന്തേട്ടൻ ഫോണിൽ വിളിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു….അവിടെ ചെന്ന് ഫോൺ എടുത്തപ്പോൾ അനന്തേട്ടന്റെ മിസ്സ്ഡ് കാൾ കണ്ട് ഞാൻ തിരിച്ചു വിളിച്ചതാ…നെറ്റ്വർക്ക് ഇല്ലാത്തോണ്ട് കാൾ കണക്ട് ആയില്ല….പിന്നെയും ധൃതി പിടിച്ചു വിളിക്കുന്നതിനിടയിൽ ഫോൺ
💬 Comments
View all comments