Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
കണ്ണുകളിൽ നിന്നും നീർമുത്തുകൾ പൊഴിഞ്ഞു……
“’സോറി ഏട്ടാ….എനിക്കറിയാം…എന്നെ കാണാതെ ഇരുന്നപ്പോൾ അനന്തേട്ടൻ കുറെ ടെൻഷൻ അടിച്ചു എന്ന്….മനപൂർവം അല്ലായിരുന്നു….ഞാൻ പറഞ്ഞില്ലേ….ഇനി ഇതിന്റെ പേരിൽ എന്നോട് മിണ്ടാതെയിരിക്കല്ലേ….എന്റെ ചങ്ക് പറിയും……”””
അതും പറഞ്ഞ് വീണ്ടും എന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞ ഭദ്ര കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ അധരങ്ങൾ അമർത്തി കിടന്ന് കൊണ്ട് തേങ്ങി…
“”അയ്യേ എന്താ ഇത്,,, എന്റെ സുന്ദരിക്കുട്ടി കരയുവാണോ…ഞാൻ എന്റെ വിഷമം കൊണ്ടല്ലെ അപ്പൊ അങ്ങനെയൊക്കെ പെരുമാറിയത്…അത് നിനക്ക് മനസ്സിലായില്ലേ….. സാരല്ല്യാട്ടോ….എനിക്ക് ഇനി ഒരു ദേഷ്യവും ഇല്ലാ…. എന്റെ അമ്മൂസ് ഇനി അതോർത്ത് വിഷമിക്കണ്ട,,, കേട്ടല്ലോ….”””
മുടിയിഴകളിൽ തഴുകിയും നെറുകയിൽ ചുംബിച്ചും ഞാൻ അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….ഞാൻ അവളുടെ മുടിയിഴകൾ മെല്ലെ ഒതുക്കി പിൻ കഴുത്തിനും ബ്ലൗസ്സിനുമിടയിൽ നഗ്‌നമായ ഭാഗത്ത് തലോടി കൊണ്ടിരുന്നു…
“”അമ്മുസേ….. “”
“”ഹ്മ്മ്….. “”
“'എന്റെ സുന്ദരിക്കുട്ടി….. നമ്മുക്കിനി പോവാം..?? “”
“”മ്മ്ച്ചും…””
തേങ്ങൽ ഒന്നടങ്ങിയപ്പോൾ നിഷേധാർത്ഥത്തിൽ മൂളിക്കൊണ്ട് പെണ്ണ് കഴുത്തിൽ മുഖമിട്ട് ഉരുട്ടി…പതിയെ തല ഉയർത്തിയ അവൾ കവിളിൽ അധരങ്ങളിലെ നനവറിയിച്ചു….
“”മതിടാ വാവേ കരഞ്ഞത്…വേഗം കണ്ണൊക്കെ ഒന്ന് തുടച്ചേ….എന്നിട്ടൊന്ന് ചിരിച്ചേ എന്റെ അമ്മൂസ്…””
തെല്ലു മടിയോടെയാണെങ്കിലും എന്നിൽ നിന്നും അടർന്നു മാറിയ പെണ്ണ് ഹാൻഡ് ബാഗിൽ നിന്നും ടവൽ എടുത്ത് കണ്ണും കവിളും തുടച്ച് ചിരിക്കാൻ ശ്രമിച്ചു…പടർന്ന കണ്മഷി കലങ്ങിയ കണ്ണുകളുടെ അഴക് കൂട്ടി…
“”ആഹാ ഇപ്പോഴല്ലേ എന്റെ പെണ്ണ് കൂടുതൽ സുന്ദരിക്കുട്ടിയായത്…. “”
കളിയാക്കി കൊണ്ട് ഞാനതു പറഞ്ഞപ്പോഴാണ് മുഖത്ത് കണ്മഷി പടർന്നിട്ടുണ്ടാകും എന്ന് പെണ്ണിന് മനസ്സിലായത്….കലങ്ങിയ കണ്ണുകളിൽ ഞൊടിയിടയിൽ അമളി പറ്റിയതിന്റെ കള്ളചിരി തെളിഞ്ഞു….
“”ഒന്ന് പോ ഏട്ടാ,,, എന്നെ ചുമ്മാ കരയിച്ചിട്ട്…””
ചുണ്ട് വക്രിച്ചു കൊണ്ട് കപടഗൗരവം നടിച്ച പെണ്ണ് എന്റെ തോളിലേക്ക് തല ചായിച്ചിരുന്നു…..
“”അനന്തേട്ടാ ഞാൻ അക്കൗണ്ടിൽ നിന്ന് കുറച്ചു പൈസ എടുത്തിരുന്നു…..””
“”ഹ്മ്മ് ഞാൻ മെസ്സേജ് കണ്ടു…. “”
“”നിർമ്മലേച്ചിടെ കാര്യം കുറച്ചു കഷ്ട്ടത്തിലാ…. നാളെ കഴിഞ്ഞ് ഡിസ്ചാർജ്ന് ബില്ലടയ്ക്കാനും മരുന്ന് വാങ്ങനൊന്നും കയ്യില് പൈസ തികയില്ലന്ന് സങ്കടം പറഞ്ഞു….സാധുക്കളാ ഏട്ടാ….അതാ ഞാൻ എന്തെങ്കിലും കൊടുക്കാമെന്നു കരുതിയെ….അക്കൗണ്ടിൽ നിന്നും പൈസ എടുക്കുന്ന കാര്യം ഞാൻ അനന്തേട്ടനോട് സൂചിപ്പിക്കാനും വിട്ട് പോയി….””
ഭദ്ര എന്റെ നെഞ്ചിൽ ചാരി കിടന്ന് കൊണ്ട് മെല്ലെ പറഞ്ഞു….
“”എന്റെ അമ്മൂസേ,, ആവശ്യമുള്ളപ്പോൾ പൈസ എടുത്തോളാൻ പറഞ്ഞിട്ടില്ലേ ഞാൻ നിന്റെ കയ്യിൽ
💬 Comments
View all comments