Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
കാർഡ് തന്നിരിക്കുന്നത്…പിന്നെന്തിനാ എന്നോട് നീ അനുവാദം ചോദിക്കുന്നെ….ഏഹ്…“””
അതും പറഞ്ഞ് പെണ്ണിന്റെ ഇടുപ്പിൽ ഒന്ന് ചെറുങ്ങനെ നുള്ളിയതും അവളൊന്ന് ചിണുങ്ങി കൊണ്ട് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി… വിവാഹത്തിന് മുൻപ് ട്യൂഷൻ സെന്ററിൽ ജോലി ചെയ്തിരുന്ന കാലത്ത് ഉള്ള സേവിങ്സ് എല്ലാം തന്റെ അക്കൗണ്ടിൽ കിടപ്പുണ്ടെന്ന് പറഞ്ഞ് അവൾ എന്റെ അടുത്ത് സ്വന്തം ആവശ്യങ്ങൾക്കായി പണം ഒന്നും ആവശ്യപ്പെടാറില്ല…. എന്നിരുന്നാലും എന്തെങ്കിലും അത്യാവശ്യം വന്നാൽ ഒരു കരുതലായി കയ്യിൽ ഇരുന്നോട്ടെ എന്ന് കരുതിയാണ് എന്റെ എടിഎം കാർഡുകളിലൊന്ന് അവളെ നിർബന്ധപൂർവ്വം എല്പിച്ചത്…എന്നിരുന്നാലും പൈസ എടുക്കുമ്പോഴെല്ലാം അവളെന്നോട് മുൻകൂർ പറയാറുണ്ട്…. എന്റെ ചിലവിന്റെയും വരവിന്റെയും കാര്യത്തിൽ അവൾക്ക് നല്ല ശ്രദ്ധയാണ്…ഭദ്രയുടെ മോണിറ്ററിങ് ഉള്ളത് കൊണ്ട് തന്നെ ഞാനിപ്പോൾ ആക്കാര്യത്തിൽ നല്ല ഉഴപ്പാണ്…ബാങ്കിംഗ് ഉൾപ്പടെയുള്ള എന്റെ എല്ലാ ഫിനാൻഷ്യൽ ട്രാൻസാക്ഷന്സും ഇപ്പോൾ ഭദ്രയാണ് കൈകാര്യം ചെയ്യുന്നത്….
എന്തോ ആലോചിച്ചു കൊണ്ടെന്ന പോലെ തോളിൽ ചാരി കിടക്കുന്ന ഭദ്രയുടെ മുടിയിഴകളിൽ മെല്ലെയൊന്ന് തഴുകി കൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു…. തൊട്ടടുത്ത നിമിഷം അവളുടെ പല്ലുകൾ എന്റെ ഇടത്തെ കവിളിൽ ആഴ്‌ന്നിറങ്ങി…
“”ആഹ്.. ഹ്….. ഹൂഫ്…….അമ്മുസേ എന്റെ കവിള്…. എന്തൊരു കടിയാടി പട്ടിക്കുട്ടി നീ കടിച്ചേ…. “””
വേദന സഹിക്കാതെ ഞാൻ കവിളിണയിൽ കയ്യമർത്തി തുടച്ചു കൊണ്ട് ഇരുന്നു…എന്നെ നോക്കി പല്ല് മൊത്തം കാണിച്ചു കൊണ്ട് ഇളിക്കുന്ന പെണ്ണ് ചുണ്ടിൽ പടർന്ന ഉമിനീർ കൈത്തണ്ടയിൽ തുടച്ചു….
“”ഇതേയ് എന്നോട് മിണ്ടാതിരുന്നതിനു…. പിന്നേയ് ഇത്….“’’
“”ആഹ് എന്റെ കയ്യ്…. “”
കൈമുട്ടിനു മുകളിലെ മാംസത്തിൽ നിന്നും ഒരു നാണയത്തുട്ട് വലിപ്പത്തിൽ പെണ്ണ് വിരലുകളിലെ നഖം കൊണ്ട് കശക്കിയെടുത്തു….
‘’’ഇത് എന്നെ മൈൻഡ് ചെയ്യാതെ അവിടെ വച്ച് ഗംഗേച്ചിയോട് മാത്രം ഈഈന്ന് ഇളിച്ചു കാട്ടി കൊണ്ട് സംസാരിച്ചില്ലേ…അതിന്…””
“”കഴിഞ്ഞോ….?? “”
പിച്ചു കിട്ടിയ ഭാഗത്ത് ഉഴിഞ്ഞു കൊണ്ട് ഞാൻ ദയനീയമായി ചോദിച്ചു…..
“”ഇല്ല,,, ഒന്നൂടെ ഉണ്ട്…””
“”ആാാാാ…. ആഹ്…. അമ്മേ….. ഡീ വിടെടി…പട്ടീക്കുട്ടീ….. വിട് മോളെ….. “”
ഇത്തവണ എന്റെ ഇടതു കൈത്തണ്ടയാണ് ഭദ്രകാളി കടിച്ചു പറിച്ചത്..,..
“”ഇത് ഇനി ഇതുപോലെ ഒരിക്കലും എന്നോട് കാണിക്കാതിരിക്കാൻ…കേട്ടല്ലോ…. അപ്പൊ ഇനി പോവാം…വണ്ടി എടുത്തോ…പൂവാ റൈറ്റ്…. “””
അവൾ കള്ളചിരിയോടെ നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു….ഇത്രയും നേരം കരഞ്ഞോണ്ടിരുന്ന പെണ്ണാണല്ലോ ദേവിയെ ഇപ്പോൾ ഇങ്ങനെയൊക്ക എന്നോട് കാണിച്ചേ എന്നോർത്തപ്പോൾ എന്റെ കിളി പറന്നു…ഞൊടിയിടിയിൽ എന്റെ പാവം അമ്മൂസായും തനി ഭദ്രകാളിയായും മാറി
💬 Comments
View all comments