Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
മറിയുന്ന പെണ്ണിന്റെ ഭാവപ്രകടനങ്ങൾ കണ്ട് എനിക്കത്ഭുതം…. അല്ലെങ്കിലും ‘പെണ്ണ്’ എന്ന് പറയുന്നത് ആണിനെന്നും അത്ഭുതം ആണല്ലോ……..
“”അച്ചോടാ എന്റെ വാവയ്ക്ക് വേദനിച്ചോ…സാരല്ല്യട്ടോ…. ഏട്ടന്റെ അമ്മൂസ് അല്ലേ…. “”
വേദന സഹിക്കാതെ ഞാൻ ഞെളിപിരി കൊള്ളുന്നത് കണ്ട ഭദ്ര എന്നെ ചുറ്റിവരിഞ്ഞ് കവിളിണയിലും കയ്യിലും വേദനിപ്പിച്ച ഭാഗങ്ങളിൽ മാറി മാറി ചുംബിച്ചു….
“”വീട്ടിലെത്തിയിട്ട് എന്റെ ഏട്ടന്റെ എല്ലാ വേദനയും ഞാൻ മാറ്റിത്തരുന്നുണ്ട്ട്ടോ…””
കവിളിണയിലെ കടിച്ച ഭാഗത്തെ മാംസത്തിൽ മെല്ലെ ചപ്പി വലിച്ചു കൊണ്ട് പിൻവാങ്ങുമ്പോൾ പെണ്ണ് കാതരയായ് മൊഴിഞ്ഞു…കലങ്ങി മറിഞ്ഞ കരിങ്കൂവള മിഴികളിലെ പീലിത്തിളക്കം ഞാൻ വാത്സല്യത്തോടെ ചുണ്ടുകളാൽ ഒപ്പിയെടുക്കവേ അവ കൂമ്പിയടഞ്ഞു…. തോളിൽ തല ചായ്ച്ചു കിടക്കുന്ന എന്റെ സഹധർമ്മിണിയുടെ സീമെന്തരേഖയിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് ഞാൻ കാർ മെല്ലെ മുന്നോട്ട് എടുത്തു…..
വീട്ടിലെത്തിയിട്ട് ഞാൻ മോഹൻകുമാർ സാറിനെ വിളിച്ചു…മഹേഷിനെ ചോദ്യം ചെയ്തപ്പോൾ കേസിൽ ചേട്ടന്റെ ഇൻവോൾവ്മെന്റ്നെപ്പറ്റി കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല…കാരണം ഇതുവരെയും മഹേഷ് പൂർണമായും പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടില്ല…എന്തായാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ചേട്ടനെ കോൺടാക്ട് ചെയ്തിട്ടുണ്ട്…നാളെ സി ഐ ഓഫീസിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും സർ പറഞ്ഞു….എന്തോ തിരക്കിലാണെന്നും പറഞ്ഞ് മോഹൻ സർ കൂടുതലൊന്നും സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു….രാത്രി ഏറെ വൈകിയാണ് ഏട്ടൻ വീട്ടിലെത്തിയത്….
അത്താഴം കഴിഞ്ഞ് ഉമ്മറത്തിരിക്കവേ ഏട്ടൻ എന്നെ വിളിച്ചു…അവൻ എന്താണ് സംസാരിക്കാൻ പോകുന്നതെന്ന് അറിയാകുന്നത് കൊണ്ടും എനിക്കും അതിനെപ്പറ്റി ഒരുപാട് സ്ഥിതീകരണങ്ങൾ വേണ്ടിയിരുന്നതിനാൽ അന്ന് തന്നെ ഏട്ടനുമായി സംസാരിക്കണമെന്ന് ഞാനും വിചാരിച്ചിരുന്നു…എന്താണ് സത്യാവസ്ഥ എന്ന് പൂർണമായും മനസ്സിലാക്കാതെ ചുമ്മാ വീട്ടിൽ ഒരു സീൻ ക്രിയെറ്റ് ചെയ്യുന്നത് ഒഴിവാക്കി ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് കരുതിയത്…..അത് കൊണ്ടാണ് അറിഞ്ഞ കാര്യങ്ങൾ ഞാൻ ഭദ്രയോടു പോലും പറയാതിരുന്നത്……
ഉമ്മറത്തേക്ക് ഞാൻ ചെല്ലുമ്പോൾ ചേട്ടൻ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു…എന്നെ കണ്ടതും ചേട്ടൻ മുറ്റത്തേക്കിറങ്ങി അല്പം നടന്നു.. ഞാൻ അവന്റെ തൊട്ട് പിന്നിലായി എത്തിയതും അവൻ എന്റെ നേരെ തിരിഞ്ഞു…എന്നോട് എന്തൊക്കെയോ പറയാൻ മനസ്സിലുണ്ടെങ്കിലും അവൻ പറയാൻ മടിക്കുന്നതായി തോന്നി…എന്ത് തന്നെയായാലും ചേട്ടൻ തന്നെ പറഞ്ഞ് തുടങ്ങട്ടെ എന്ന് ഞാനും കരുതി….. ഞങ്ങളുടെ സംസാരം വീട്ടിൽ മറ്റുള്ളവർ കേൾക്കണ്ട എന്ന് കരുതിയാകണം അവൻ മുറ്റത്തെക്കിറങ്ങി നിന്നത്…അച്ഛനും അമ്മയും ദേവൂട്ടിയും ഉറങ്ങാൻ കിടന്നിരുന്നു….ഏട്ടത്തിയും ഭദ്രയും ഹാളിൽ ഇരുന്ന് TV കാണുന്നുണ്ട്…..
“”രേവു,,, അവൾ നിന്നോട് വല്ലതും പറഞ്ഞിരുന്നോ….””
മടിച്ചു മടിച്ചു കൊണ്ട് ചേട്ടൻ ചോദിച്ചു….
“”ഇന്നലെ രാത്രി സംഭവിച്ചതല്ലേ…ഏട്ടത്തി
💬 Comments
View all comments