Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
എന്നോട് എല്ലാം പറഞ്ഞു…കവിളിലെ പാട് കണ്ട് ഞാൻ നിർബന്ധിച്ചു ചോദിച്ചപ്പോൾ പറഞ്ഞതാ ആ പാവം…. നിനക്കിതെന്താ പറ്റിയെ.. നീ മദ്യപിക്കാറുണ്ടെങ്കിലും വീട്ടിൽ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല….ഇന്നലെ കള്ളിന്റെ പുറത്ത് ആ പാവത്തിനെ നീ തല്ലുകയും ചെയ്തു…കള്ള് കുടിച്ച് ഭാര്യയെ തല്ലുന്ന ഒരു ഭർത്താവിന്റെ നിലയിലേക്ക് നീ തരം താഴ്ന്നോ?? കഷ്ടം…””
ഉള്ളിലെ അനിഷ്ട്ടം വ്യക്തമാക്കുന്ന തരത്തിൽ ഞാൻ മറുപടി പറഞ്ഞു…..
“”ടാ അത് ഇന്നലെ പറ്റിപ്പോയി…അപ്പോഴത്തെ ന്റെ ഒരു ദേഷ്യത്തിന് സംഭവിച്ചു പോയതാ…അതിന് ഞാൻ അവളോട് സോറിയും പറഞ്ഞു…. ഇനിയൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകില്ല….’’’
ചേട്ടൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്….
“”സോറി പറഞ്ഞ കാര്യമൊക്കെ ഏട്ടത്തി എന്നോട് സൂചിപ്പിച്ചു…ആ പാവം ഇപ്പോൾ ഹാപ്പിയാ…അല്ലെങ്കിലും നമ്മൾ ആണുങ്ങൾ എന്ത് തെറ്റ് ചെയ്താലും സോറി എന്നാരൊക്ഷരം കൊണ്ട് എല്ലാം ഏറ്റ് പറഞ്ഞ് അവസാനിപ്പിക്കുലോ…ഭാര്യന്മാർ അത് കേട്ട് ക്ഷമിക്കുകയും വേണം.. അതാണല്ലോ വേണ്ടത്….. “”
“”പിന്നെ എന്ത് വേണം.. നിനക്ക് ഏട്ടത്തിയുടെ കവിളൊന്ന് അടി കൊണ്ട് ചുവന്നപ്പോൾ അത്രയ്ക്ക് നൊന്തു അല്ലേ…നീ ഇതൊന്നു നോക്കിയേ…. “”
തിരിഞ്ഞു നിന്ന് ടീ ഷർട്ട് ഉയർത്തി തന്റെ പുറം ഭാഗം കാണിച്ചു തന്നു കൊണ്ട് ഏട്ടൻ ദയനീയമായി പറഞ്ഞു…. ചേട്ടന്റെ പുറംഭാഗം കണ്ടതും എന്റെ കണ്ണ് തള്ളി…പുറത്താകെ ഇടി കൊണ്ട് ചുവന്നു തടിച്ചിരിക്കുന്നു…പോരാത്തതിന് തലങ്ങും വിലങ്ങും നഖം കൊണ്ടുള്ള മാന്തലുകളും പോറലുകളും…. അതും പല ആകൃതിയിൽ പല വലിപ്പത്തിൽ…ഞാൻ പതിയെ അതിലൂടെ ഒന്ന് വിരലോടിച്ചതും ഏട്ടൻ എന്റെ കൈ തട്ടി മാറ്റി കൊണ്ട് ഷർട്ട് നേരെയിട്ടു…..
“””തൊടല്ലേ മോനെ,, നല്ല വേദനയുണ്ട്…””
“”ടാ ഇതെന്ത് പറ്റിയതാ…. “”
വേദന കൊണ്ട് ഞെളിപിരി കൊള്ളുന്ന ചേട്ടനെ നോക്കി ഞാൻ ആകാംഷയോടെ ചോദിച്ചു….
“”നിന്റെ ഏട്ടത്തി എന്ന് പറയുന്ന എന്ന് ആ രാക്ഷസ്സി ഇല്ലേ,,,?? ആ സാധനം തന്നതാ…ഇപ്പൊ കണ്ടതില് നാലു ദിവസം മുന്നേ കിട്ടിയത് തൊട്ട് ഇന്ന് ലേറ്റസ്റ്റ് ആയി കിട്ടിയത് വരെയുണ്ട്…ഒടുക്കം സഹി കെട്ടിട്ട് ആണ് ഇന്നലെ ഉള്ളിൽ കള്ള് കിടക്കുന്ന ധൈര്യത്തിൽ ഞാൻ അവൾക്കിട്ട് കനത്തിലൊരണ്ണം പൊട്ടിച്ചത്…. കുറെ നാളത്തെ കണക്കു തീർക്കാനുണ്ടേ…. എന്നിട്ട് അത് ഇത്തിരി കൂടിപ്പോയോ എന്നൊരു കുറ്റബോധം തോന്നിയതോണ്ടാ ഞാൻ ഇന്ന് അവളോട് സോറി പറയാൻ ചെന്നത്…. കിട്ടിയ അവസരം മുതലാക്കി ആ യക്ഷി എന്റെ പുറം മുഴുവൻ മാന്തിപ്പൊളിച്ചുടാ….പിശാച് ആണെങ്കിൽ നഖവും വെട്ടത്തില്ല….എന്നിട്ടവൻ പറയുന്നു ഏട്ടത്തി പാവമാണെന്ന് പോലും…“”
💬 Comments
View all comments