0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 604

പതിയെ നടന്ന് ഉമ്മറത്തിണ്ണയിൽ ഇരുന്ന ചേട്ടൻ പുറം തടവി കൊണ്ട് പറഞ്ഞു…ഞാൻ ഊറി ചിരിച്ചു കൊണ്ട് പതിയെ അവന്റെ അടുത്തു പോയിരുന്നു…പാവം ഏട്ടന്റെ അവസ്ഥ കണ്ട് എല്ലാം മറന്ന എനിക്ക് ചിരി വരുന്നുണ്ടായിരുന്നു….

“”നല്ല വേദനയുണ്ടല്ലേ…സാരമില്ല…മേല് വേദനയുണ്ടെങ്കിൽ അമ്മയുടെ അടുത്ത് കുഴമ്പ് കാണും…. അത് മേടിച്ചൊന്നു നന്നായി തേച്ച് ചൂട് വെള്ളത്തിൽ കുളിച്ചോ…. “”

“”നീ പോടാ തെണ്ടി…എന്നിട്ട് വേണം മരുമോളുടെ കയ്യിൽ നിന്ന് മോൻ മേടിച്ചു കൂട്ടുന്നത് അമ്മ അറിയാൻ….പൊന്നു മോനെ നീ ഒരു കാരണവശാലും ഭദ്രയെ നഖം വളർത്താൻ അനുവദിക്കരുത്ട്ടോ.... പിന്നെ ദുഖിക്കേണ്ടി വരും…””

“”ഏയ് അത് പറ്റുമെന്ന് തോന്നുന്നില്ല…നീ ഇത് കണ്ടോ എനിക്ക് ഇന്ന് കിട്ടിയതാ…. “”

ഞാൻ ഇന്ന് എന്റെ കയ്യിൽ ഭദ്ര നുള്ളിപ്പറിച്ച ഭാഗം കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു….

“”അത് ശരി അപ്പോൾ നിനക്കും കിട്ടി തുടങ്ങിയല്ലേ…സാരമില്ല…ഇനി ശീലായിക്കോളും…. ഇവളുമാരൊക്കെ എന്തോ ദൈവമേ ഇങ്ങനെ…. നമ്മൾ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ഇവിടെ നിയമവും പുരുഷ കമ്മീഷനൊന്നുമില്ലല്ലോ….””
ചേട്ടൻ പിന്നിലേക്ക് കയ്യൂന്നി കൊണ്ടിരുന്ന് പതം പറഞ്ഞു….

“”ടാ പിന്നെ ഞാൻ വിളിച്ചതെ വേറൊരു കാര്യം കൂടി പറയാനാ.... എനിക്കൊരു എട്ടിന്റെ പണി വന്നിട്ടുണ്ട്….ആ സുദേവന്റെ കേസ് തന്നെയാ ഇഷ്യൂ…എന്റെ പുതിയ ഒരു ക്ലയന്റ്,, ആള് ഒരു ഭൂലോകഫ്രോഡാ…പാലക്കാട്‌ ഉള്ള ഒരു partnership firm ആണ് അവരുടേത്…ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ അവർക്ക് ഓപ്പറേഷൻസ് ഉണ്ട്…ആ firm ൽ സുദേവന്റെ ഫ്രണ്ട് എന്ന് പറയുന്ന ഒരുത്തൻ,, മഹേഷ്‌ എന്നാണ് അവന്റെ പേര്. അവനും ഒരു സൈലന്റ് പാർട്ണർ ആണ്…അവൻ ഇപ്പോൾ പോലീസിനെ വെട്ടിച്ചു ഒളിവിൽ ആണത്രേ…ഇതൊന്നുമറിയാതെ ഞാൻ ആ കള്ളപ്പന്നിയെ ഇന്നലെ പോയി മീറ്റ് ചെയ്തു….അതിപ്പോൾ എനിക്കൊരു കുരിശായി…അവനെ ഇന്ന് രാവിലെ പോലീസ് പൊക്കി…ഇപ്പോൾ അവനുമായി എനിക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞ് പോലീസ് എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുവാ…..”””
ചേട്ടൻ പറയുന്നത് മിണ്ടാതെ കേട്ടിരുന്ന എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി തുടങ്ങിയിരുന്നു….

“”അല്ലടാ അവര് മുൻപും നിന്റെ ക്ലയന്റ്‌സ് ആയിരുന്നോ…?? “”
ഞാൻ ആകാംഷയോടെ ചോദിച്ചു….

“”ഇല്ലടാ…ഞാൻ ആ മൈരനെ ഇന്നലെയാണ് ആദ്യമായിട്ട് മീറ്റ് ചെയ്യുന്നത്…എന്റെ സീനിയർ ആയിരുന്ന കൃഷ്ണമൂർത്തി സർ ആയിരുന്നു അവരുടെ auditor…ഈ കൊല്ലം സർ തന്നെയാണ് എന്റെ പേര് അവർക്ക് സജ്ജെസ്റ്റ് ചെയ്തത്….എന്റെ ജൂനിയർനെ ആണ് ഞാനാദ്യം മഹേഷിനെ കാണാൻ പറഞ്ഞയക്കാനിരുന്നത്…പിന്നെ എനിക്ക് ഇന്നലെ unexpected ആയി പാലക്കാട് പോവേണ്ടി വന്നത് കൊണ്ട് ഞാൻ

💬 Comments

View all comments