Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
തലോടി കൊണ്ട് അവൾ പറഞ്ഞു…..പറയുന്നത് എല്ലാം ഞാൻ മൂളി കേട്ടുവെങ്കിലും പെണ്ണിന്റെ മുഖം കണ്ടാലറിയാം ആള് നല്ല സീരിയസ് ആണ്…ഞാൻ അവളുടെ ഗൗരവം മാറ്റാൻ വേണ്ടി മെല്ലെ അരക്കെട്ടിൽ ഇക്കിളിയിട്ടപ്പോൾ എന്റെ കൈത്തണ്ടയിൽ വേദനിപ്പിക്കാതെയൊന്ന് തല്ലിയ പെണ്ണ് വീണ്ടും തലയിൽ തലോടി കൊണ്ട് കിടന്നു….. എന്നാൽ ഞാൻ പിന്മാറാൻ ഒരുക്കമല്ലായിരുന്നു….. ഒന്നുമില്ലെങ്കിലും എന്റെ പെണ്ണിനേയും അവളുടെ വയറ്റിലുള്ള എന്റെ കുഞ്ഞിനേയും ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ ഇനി കുറച്ചു ദിവസം കൂടി കഴിയണമല്ലോ…..ഭദ്ര പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞാൻ മെല്ലെ അവളുടെ ലെഗ്ഗിൻസ് താഴെക്കൽപ്പം വലിച്ചിട്ട് അരഞ്ഞാണം വെളിയിലെക്കിട്ടു…..എന്റെ പെണ്ണിന്റെ അരക്കെട്ടിന്റെ അഴക് കൂട്ടുന്ന ആ തങ്കാഭരണത്തിൽ ഞാൻ മെല്ലെയൊന്ന് മുത്തി…..
“”അമ്മൂസേ നമുക്ക് ഈ പുതിയൊരു അരഞ്ഞാണം മേടിക്കാട്ടോ… ഓൺലൈനിൽ കുറെ നല്ല പുതിയ മോഡൽസ് കണ്ടു…..”””
“”ഏട്ടനെന്താ വെറുതെ കാശ് കളയാൻ….ഇതിന് തന്നെ കുറെ പൈസയായതല്ലേ….എന്നിട്ടാ ഇനി വേറെ ഒന്ന് കൂടി…. എനിക്കിത് മതി…മാത്രമല്ല ഇനി കുറച്ച് കൂടി കഴിഞ്ഞാൽ വയറു വലുതാകും…പിന്നെ അരഞ്ഞാണം ഊരി വയ്ക്കേണ്ടി വരും ഡെലിവറി കഴിയണ വരെ……ഇനി പൊന്ന് വല്ലതും എടുക്കുന്നുണ്ടേൽ അത് നമ്മുടെ കുഞ്ഞിന് മതി…….””
“”എന്റെ കുഞ്ഞിനുള്ളത് ഞാൻ വാങ്ങിച്ചു കൊടുത്തോളം…. ഞാനിപ്പോ എന്റെ കുഞ്ഞിന്റെ അമ്മയുടെ കാര്യമാ പറഞ്ഞെ….. “””
അരഞ്ഞാണത്തിലൂടെ വിരലോടിച്ച ഞാൻ മെല്ലെ അവളുടെ അരക്കെട്ടിൽ തഴുകി കൊണ്ടിരുന്നു……
“”ഏട്ടാ ഞാൻ കാര്യമായിട്ടാ പറഞ്ഞെ…. വെറുതെ ആവശ്യമില്ലാതെ പൈസ കളയല്ലേ….. എനിക്ക് കൂടി ഒരു ജോലിയും വരുമാനവും ആവട്ടെ…..നമ്മുടെ കുഞ്ഞിന് വേണ്ടിയാ ഇനി നമ്മൾ സേവ് ചെയ്യേണ്ടേ….. “”
“” എടോ നമ്മുടെ മക്കൾക്ക് നല്ല വസ്ത്രം കൊടുക്കാം നല്ല ഭക്ഷണം കൊടുക്കാം നല്ല വിദ്യാഭ്യാസം കൊടുക്കാം നല്ല സംസ്‍കാരം പകർന്നു കൊടുക്കാം…ഇത്രയൊക്കെയെ മാതാപിതാക്കൾ ചെയ്യേണ്ടു….അല്ലാതെ അവർക്ക് വേണ്ടി കുറെ പൊന്നും പണവും സ്വരുക്കൂട്ടി വയ്ക്കുന്നതിൽ ഒരു അർത്ഥവുമില്ല….””
എന്റെ വാക്കുകൾക്കുള്ള മറുപടി ഭദ്ര ഒരു നേർത്ത മൂളലിൽ ഒതുക്കി…..
“”അമ്മൂസേ എനിക്ക് ഉറക്കം വരുന്നു….. “’
അവളുടെ വസ്ത്രം നേരെയിട്ട് കൊണ്ട് ഞാൻ അൽപ്പം മുകളിലേക്ക് കയറി കിടന്നു…..
“”വായോ….. “”
💬 Comments
View all comments