0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 655

അവളുടെ തോളിൽ തല ചേർത്തു നിന്നു….കണ്ണാടിയിൽ കാണുന്ന ഞങ്ങളുടെ പ്രതിബിംബത്തിൽ നോക്കി കൊണ്ട് ഭദ്ര എന്റെ കവിളിൽ മെല്ലെ തലോടി….നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുന്ന ആ കണ്ണുകൾ കൊണ്ട് അവൾ എന്നോട് എന്തേ എന്ന് ചോദിച്ചു….അടുത്ത നിമിഷം അവളെ തിരിച്ചു നിർത്തി ഞാൻ ആ മുഖം കൈ കുമ്പിളിലാക്കി……

“”ഇപ്പോൾ എന്തിനാ എന്റെ പെണ്ണിന് സങ്കടം വരുന്നേ…. ആ ജ്യോൽസ്യൻ എന്തേലും പറഞ്ഞെന്ന് കരുതി, അതോർത്ത് സങ്കടപ്പെടാൻ നിൽക്കുവാണോ നീ….. “”

ഞാൻ പറഞ്ഞത് കേട്ട് നിഷേധാർത്ഥത്തിൽ അവൾ തല കുലുക്കിയെങ്കിലും അവളുടെ കണ്ണുകൾ അനുസരണക്കേട് കാണിച്ചു തുടങ്ങിയിരുന്നു…അത്‌ ഞാൻ കാണാതിരിക്കാൻ വേണ്ടി എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയ അവളുടെ മുടിയിഴകളിൽ മെല്ലെ തലോടി….

“”ദേ അമ്മൂസേ വെറുതെ മനസ്സ് വിഷമിപ്പിക്കാൻ നിൽക്കണ്ടട്ടോ…മ്മടെ കുഞ്ഞാവ വയറ്റിലുള്ളതാ…. “”

എന്റെ നെഞ്ചിൽ നിന്നും അടരാൻ മടിച്ചു നിന്ന അവളെ ബലമായി പിടിച്ചു നേരെ നിർത്തി നെറുകയിൽ മുത്തി…. അൽപ്പനേരം കൂടി എന്റെ നെഞ്ചിൽ ചാരി നിന്ന പെണ്ണിനെ സ്വാന്തനിപ്പിക്കുവാൻ ഞാൻ ഏറെ പണിപ്പെട്ടു…. അമ്മ പറഞ്ഞ പോലെ അമ്പലങ്ങളിൽ എല്ലാം പോകാമെന്നും നേർന്ന വഴിപാടുകളെല്ലാം നടത്താമെന്നുമൊക്കെ ഞാൻ ഭദ്രയ്ക്ക് വാക്ക് കൊടുത്തു…. അതോടെയാണ് സങ്കടമൊക്കെ മാറി പെണ്ണിന്റെ മുഖത്ത് കുറച്ച് തെളിച്ചമൊക്കെ കണ്ടത്....
പാവാട അഴിച്ചു മാറ്റി അവളെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പിങ്ക് കളർ ടോപ്പും സെയിം കളർ ലെഗ്ഗിൻസ്സും ഇടീപ്പിച്ചു…….

ഗർഭിണിയായതിന് ശേഷം എന്നും രാത്രി ഉറങ്ങുന്നതിന് മുൻപ് അവളുടെ നഗ്‌നമായ വയറിൽ തഴുകിയും തലോടിയും ചുംബിച്ചും കുറെ സമയം കിടക്കുന്നത് എന്റെ പതിവാണ്…..വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് ഞാൻ ഓരോന്ന് പറയും…നാലാം മാസമാകുമ്പോഴേക്കും കുഞ്ഞ് അങ്ങനെ റെസ്പോണ്ട് ചെയ്യില്ലന്ന് പറഞ്ഞ് ഭദ്ര കളിയാക്കുമെങ്കിലും ഞാനത് കാര്യമാക്കാറില്ല…..അങ്ങനെ കിടക്കവേ അന്നത്തെ വിശേഷങ്ങളോരൊന്നായി അവൾ പറയുന്നതിനോടൊപ്പം ഞാൻ മൂളി കേട്ട് കൊണ്ടേയിരിക്കും….അന്ന് രാത്രിയും അങ്ങനെ കിടക്കുകയായിരുന്നു ഞാൻ…ഇനി അങ്ങനെ കിടക്കണമെങ്കിൽ അഞ്ചു ദിവസം കൂടി കഴിയണമല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്…..

“”ഏട്ടാ നാളെ ഡ്രൈവ് ചെയ്യുമ്പോൾ സൂക്ഷിച്ചൊക്കെ പോണട്ടോ…. സ്പീഡ് ഒന്നും വേണ്ടാ…. പതുക്കെ പോയാൽ മതി….””

എന്റെ മുടിയിഴകളിൽ

💬 Comments

View all comments