Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
വന്നിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്…….വൈകുന്നേരം സുരേന്ദ്രനങ്കിളിന്റെ വീട്ടിലേക്ക് ഭദ്രയെ താൻ കൂട്ടി കൊണ്ട് പൊയ്ക്കോളാമെന്ന് സെലിൻ പറഞ്ഞു….വേറെ പ്രശ്നമൊന്നുമില്ലെങ്കിലും ഇപ്പോഴത്തെ ശാരീരിക അവസ്ഥയിൽ ഭദ്രയെ എങ്ങോട്ടേക്കെങ്കിലും തനിച്ച് വിടുന്നത് എനിക്ക് ടെൻഷൻ ഉള്ള കാര്യമാണ്…..മാത്രമല്ല അവിടെ അങ്കിളും ആന്റിയും വീട്ടിൽ ഇല്ലാ…..ആന്റിയുടെ ഒരു ബന്ധു സുഖമില്ലാതെ ഗുരുതരാവസ്ഥയിലാണ്…കോട്ടയത്താണ് അവരുടെ വീട്….അവരെ കാണാൻ അങ്കിളും ആന്റിയും അങ്ങോട്ട് പോയിരിക്കുകയാണ്….നാളയെ മടങ്ങി എത്തു…..ഭദ്ര വരുമെന്നതിനാൽ വീടിന്റെ താക്കോൽ അടുത്തുള്ള വീട്ടിൽ എൽപ്പിച്ചിട്ടാണ് അവർ പോയിട്ടുള്ളത്…….അത് കൊണ്ട് ഭദ്രയോടൊപ്പം അങ്ങോട്ടേക്ക് പോകാൻ സെലിൻ ഉണ്ടാകുമെന്നുള്ളത് എനിക്കും ഒരു ആശ്വാസമായിരുന്നു……എന്റെ ടെൻഷൻ തിരിച്ചറിഞ്ഞ സെലിൻ എന്നോട് വെറുതെ വിഷമിക്കേണ്ടന്നും ഭദ്രയെ സേഫ് ആയി അവിടെ കൊണ്ടു പോയി തിരിച്ചു വീട്ടിൽ കൊണ്ട് വിട്ടോളാമെന്ന് എനിക്ക് ഉറപ്പ് തന്നു……
ആവശ്യമില്ലാതെ ഓരോന്ന് കൂടുതലായി ആലോചിച്ച് ടെൻഷൻ അടിക്കുന്ന എന്റെ സ്വഭാവത്തെ അവൾ കളിയാക്കി…..സെലിന്റെ ഒപ്പം പൊയ്ക്കോളാമെന്ന് ഭദ്രയും പറഞ്ഞതോടെ എന്റെ മനസ്സ് സ്വസ്ഥമായി……..
കൊച്ചിയിൽ നിന്നും പുറപ്പെട്ട് തൃശ്ശൂർ എത്താറായപ്പോഴായിരുന്നു എനിക്ക് ജസ്റ്റിന്റെ കാൾ വന്നത്…..സമയം രാത്രി ഏഴ് മണിയായിരുന്നു അപ്പോൾ….
“”ഹലോ ജസ്റ്റിൻ……. “”
“”ഹാ അനന്തു സെലിനെ വിളിച്ചിട്ട് കിട്ടുന്നില്ല…ഞാൻ ഉച്ച കഴിഞ്ഞത് മുതൽ വിളിക്കുന്നതാ….നിന്നെയെങ്ങാനും കോൺടാക്ട് ചെയ്തിരുന്നോ അവൾ….. “”
“”ആ ജസ്റ്റിൻ,,, സെലിൻ ഭദ്രയോടൊപ്പം ഭദ്രയുടെ അങ്കിളിന്റെ വീട്ടിൽ പോയിരിക്കുവാ….””
“”അതെനിക്കറിയാം അനന്തു…ഉച്ചക്ക് വിളിച്ചപ്പോൾ സെലിൻ ആ കാര്യം എന്നോട് പറഞ്ഞിരുന്നു…. ഞാൻ ഇന്ന് ഇവിടെ തൃശ്ശൂര് ഒരു ക്ലയന്റ് മീറ്റിംഗ് ന് വന്നതാ…മീറ്റിംഗ് കഴിഞ്ഞ് ഇന്ന് പോകുന്നതിന് മുൻപ് കാണാമെന്ന് സെലിൻ പറഞ്ഞിരുന്നു…..””
“”ജസ്റ്റിൻ ഇപ്പോൾ തൃശ്ശൂർ ഉണ്ടോ….””
“”യെസ്,, ഞാനിവിടെ പൂങ്കുന്നത്ത് ഉണ്ട്…””
“”ഓക്കേ ഞാനിപ്പോൾ തൃശ്ശൂർ എത്തും…ജസ്റ്റിൻ അവിടെ തന്നെ നിൽക്കു….””
“”ഓക്കേ……”””
ജസ്റ്റിന്റെ കാൾ കട്ട് ചെയ്‌തതിന് ശേഷം ഞാൻ സെലിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു….ഔട്ട് ഓഫ് കവറേജ് എന്നായിരുന്നു കാണിച്ചത്…. ഉടനെ ഞാൻ ഭദ്രയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു….. ഫുൾ റിങ് ചെയ്‌തുവെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല……
പത്ത് മിനിറ്റ് മുൻപ് ഞാൻ ഭദ്രയുടെ ഫോണിലേക്ക് വിളിച്ച് അവളോടും സെലിനോടും സംസാരിച്ചതാണ്…അവർ അവിടെ
💬 Comments
View all comments