0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 661

നിന്നും പോരാൻ നിൽക്കുകയാണെന്നാണ് അപ്പോൾ എന്നോട് പറഞ്ഞത്….. എന്നിട്ട് ഇപ്പോൾ വിളിച്ചിട്ട് രണ്ടിനെയും കിട്ടുന്നില്ല….വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാൻ…..വീട്ടിലേക്ക് വിളിച്ചാലോ എന്ന് തോന്നിയെങ്കിലും ഇനി അവർ അവിടെയും എത്തിയിട്ടില്ലെങ്കിൽ വീട്ടുകാർ ടെൻഷൻ അടിക്കും…ഒരിക്കൽ കൂടി ഭദ്രയുടെയും സെലിന്റെയും നമ്പറുകളിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല…..പിന്നെ ഞാൻ ഏട്ടത്തിയെ വിളിച്ചു നോക്കി…. പക്ഷെ ഏട്ടത്തി ഏട്ടന്റെയും ദേവൂട്ടിയുടെയും ഒപ്പം ഏട്ടത്തിയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു….നാളെയെ വരൂ എന്ന് പറഞ്ഞു….ഭദ്രയുമായി ഏട്ടത്തി ഉച്ചയ്ക്ക് ഫോണിൽ സംസാരിച്ചിരുന്നു….പിന്നെ അവർ തമ്മിൽ കോൺടാക്ട് ചെയ്തിട്ടില്ല…..ഏട്ടത്തി എന്നോട് കാര്യം തിരക്കിയെങ്കിലും ഞാൻ വെറുതെ ആളെ ടെൻഷൻ അടിപ്പിക്കേണ്ടെന്ന് കരുതി കൂടുതലൊന്നും പറയാതെ കാൾ കട്ട്‌ ചെയ്തു……അപ്പോഴേക്കും എന്റെ കാർ പൂങ്കുന്നം എത്തിയിരുന്നു…..ജസ്റ്റിൻ അവിടെ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു…..ജസ്റ്റിൻ വന്ന് കാറിൽ കയറി…..അവനും ആകെ ടെൻഷനടിച്ചിരിക്കുവാണ്…….

“”അനന്തു,,,, സെലിൻ എവിടെ…എത്ര നേരമായി ഞാൻ അവളെ വിളിക്കുന്നു…..”””
ജസ്റ്റിന്റെ ശബ്ദം ഇടറിയിരുന്നു….

“”എനിക്കറിയില്ല….ഭദ്രയെയും വിളിച്ചിട്ട് കിട്ടുന്നില്ല…. കുറച്ച് മുൻപ് ഞാൻ അവരോട് സംസാരിച്ചതായിരുന്നു…. അപ്പോൾ അവരവിടെ നിന്നും പോരാൻ നിൽക്കുവാണെന്നാണ് പറഞ്ഞത്…. “””

“”പിന്നെ അവര് രണ്ട് പേരും എവിടെപ്പോയി….. എനിക്കാകെ പേടിയാവുന്നു അനന്തു….നേരം രാത്രിയായി തുടങ്ങി….. “”

“”എനിക്കും ന
ല്ല ടെൻഷനുണ്ട് ജസ്റ്റിൻ…. ഭദ്രയാണെങ്കിൽ ക്യാരീങ്ങും ആണ്…. അവൾക്കിനി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായൊന്നും അറിയില്ല…. സെലിനെയെങ്കിലും വിളിച്ചിട്ട് കിട്ടിയാലല്ലേ എന്താണെന്ന് അറിയാൻ പറ്റൂ….. “””

“”എന്നാൽ ഇനി സമയം കളയണ്ട അനന്തു വണ്ടിയെടുക്ക്…നമുക്ക് നേരെ ഭദ്രയുടെ അങ്കിളിന്റെ വീട്ടിലേക്ക് പോകാം……”””

ജസ്റ്റിൻ ധൃതി പിടിച്ചു….അത് തന്നെയാണ് ശരിയെന്ന് എനിക്കും തോന്നി….നേരം ഇരുട്ടും തോറും മനസ്സിലെ ഭയം കൂടുകയാണ്….ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു…. ഇടയ്ക്ക് യാത്രയ്ക്കിടയിൽ ജസ്റ്റിൻ സെലിന്റെയും ഭദ്രയുടെയും നമ്പറുകളിലേക്ക് മാറി മാറി ട്രൈ ചെയ്യുന്നുണ്ടായിരുന്നു…..ഒടുക്കം ഞാൻ രണ്ടും കല്പിച്ച് വീട്ടിലേക്ക് വിളിച്ചു നോക്കി….രണ്ടാളും വീട്ടിലും എത്തിയിട്ടില്ലെന്നു അമ്മ പറഞ്ഞതോടെ ഞാനും ജസ്റ്റിനും കൂടുതൽ അസ്വസ്ഥരായി…..

രാത്രിയിലെ ട്രാഫിക് ബ്ലോക്കും തരണം ചെയ്ത് ഞങ്ങൾ സുരേന്ദ്രനങ്കിളിന്റെ വീട്ടിൽ എത്തുമ്പോൾ സമയം എട്ടു മണി കഴിഞ്ഞിരുന്നു….വരുന്ന വഴി ഞങ്ങൾ ഒരു ഘോഷ യാത്ര കണ്ടിരുന്നു….സമീപത്തെ ഏതോ അമ്പലത്തിലെ ഉത്സവമാണെന്ന്

💬 Comments

View all comments