0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 3.1K

സൊ അതിന്റെ പുറത്തുള്ള,,, ജസ്റ്റ്‌ എ ഫോർമൽ റിലേഷൻഷിപ്പ്…അതും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ആണെന്ന് മാത്രം…. “”

നിർവികാരതയോടെ സംസാരിക്കുമ്പോഴും തന്റെ വാക്കുകളിൽ ജസ്റ്റിൻ അടക്കിവച്ചിരുന്ന അമർഷവും സങ്കടവും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…മരിച്ചു പോയ പപ്പയെപ്പറ്റി എപ്പോഴും വാചാലനാകാറുള്ള ജസ്റ്റിന്റെ അടുത്ത് ഇന്ന് വരെയും മമ്മിയെപ്പറ്റി ഞാൻ ചോദിച്ചിട്ടില്ലായിരുന്നു….അത് ജസ്റ്റിന് സംസാരിക്കാൻ തീരെ താല്പര്യമില്ലാത്ത വിഷയമാണെന്ന് സെലിൻ തന്നെ എന്നോട് സൂചിപ്പിച്ചിട്ടുണ്ട്….എന്നാൽ ഇപ്പോൾ ഞാൻ ചോദിക്കാതെ തന്നെ ജസ്റ്റിൻ തന്റെ മനസ്സ് തുറക്കുന്നതായി എനിക്ക് തോന്നി….

“”യു നോ അനന്തു,,, പപ്പ മരിച്ചതിനു ശേഷം എനിക്ക് എല്ലാം എന്റെ മമ്മിയായിരുന്നു….എനിക്ക് മമ്മിയും മമ്മിക്ക് ഞാനും….അങ്ങനെയാണ്‌ ഞങ്ങൾ കഴിഞ്ഞിരുന്നത്….സ്വത്തിൽ കണ്ണ് വച്ച് കൊണ്ട് സഹതാപം നടിച്ച് അടുത്ത് കൂടിയവരെ എല്ലാം തിരിച്ചറിഞ്ഞ് ഞങ്ങൾ അകറ്റി നിർത്തിയിരുന്നു…എപ്പോഴും എന്തിനും ഞങ്ങൾക്ക് സഹായത്തിനുണ്ടായിരുന്നത് പപ്പയുടെ ഒരു ഫ്രണ്ട് ആയിരുന്നു……രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആള് ഞങ്ങളുടെ ആവശ്യങ്ങൾക്കെല്ലാം ഓടിയെത്തി……പക്ഷെ അയാളുടെ കണ്ണ് എന്റെ യവ്വനം വിടാത്ത മമ്മിയിലായിരുന്നു….എന്റെ പപ്പയെ മറന്ന് മമ്മിയും അയാളെ ആഗ്രഹിച്ചിരുന്നുവെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല…..ഒരു ദിവസം സ്കൂൾ വിട്ട് വന്ന ഞാൻ കണ്ട ആ കാഴ്ച ഇന്നും എന്റെ മനസ്സിലുണ്ട്…..ലോകത്ത് ഒരു മകനും സ്വന്തം അമ്മയെ കാണാൻ പാടില്ലാത്ത രീതിയിൽ അയാളോടൊപ്പം ഞാൻ കണ്ടു…..പപ്പ മരിച്ചതിനു ശേഷം ഞാൻ ഏറ്റവും അധികം ചങ്ക് പൊട്ടി കരഞ്ഞത് അന്നാണ്…എന്നെ തനിച്ചാക്കി പോയതിന് പാവം എന്റെ പപ്പയോട് ഒരു നിമിഷത്തെക്കെങ്കിലും എനിക്ക് ദേഷ്യം തോന്നിപ്പോയത് നശിച്ച ആ ദിവസമാണ്…….എല്ലാം ഞാൻ അറിഞ്ഞ സ്ഥിതിക്ക് പിന്നയൊരു മറ അവരുടെ റിലേഷന് ആവശ്യമില്ലായിരുന്നു…..അവർ വിവാഹം കഴിച്ചു…..ആദ്യഭർത്താവിൽ

💬 Comments

View all comments