0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 3.1K

ഉണ്ടായ മകൻ മമ്മിയുടെ പുതിയ ജീവിതത്തിന് ഒരു തടസ്സമായി തുടങ്ങി എന്ന് മനസ്സിലാക്കാനുള്ള പക്വതയൊക്കെ അന്നത്തെ ആ പതിനൊന്നു വയസ്സ്ക്കാരനുണ്ടായിരുന്നു….ഞാനായിട്ട് സ്വയം ഒഴിഞ്ഞു മാറി കൊടുക്കുകയായിരുന്നു……കാമം തലയ്ക്ക് പിടിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് മകൻ…??? എന്ത് സ്വന്തം ചോര……??? “””

ജീവനില്ലാത്ത ഒരു പുഞ്ചിരിയോടെ ജസ്റ്റിൻ പറഞ്ഞു നിർത്തി…..ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.,. ജസ്റ്റിൻ പതിയെ പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു…..

“”കുറച്ച് നാള് കൊണ്ട് നടന്ന് പൂതി തീർന്നപ്പോൾ അയാള് അവരെ ഉപേക്ഷിച്ചിട്ട് പോയി….ഇപ്പോൾ ദുബായിൽ ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ അഗതിയെപ്പോലെ കഴിയുന്നുണ്ടവർ….””

റയിൽവെ സ്റ്റേഷന് മുന്നിലെ പാർക്കിങ്ങിൽ കാർ നിർത്തി ഇറങ്ങാൻ നേരം അത് പറയുമ്പോഴും ജസ്റ്റിന്റെ ചുണ്ടിൽ പുച്ഛം കലർന്ന ആ പുഞ്ചിരി ബാക്കിയായിരുന്നു…..കാമഭ്രാന്ത് തലയ്ക്ക് പിടിച്ച് ബന്ധങ്ങൾ മറക്കുന്ന മനുഷ്യജീവിതങ്ങളെ കാത്തിരിക്കുന്ന പരിണിതഫലങ്ങൾ അവർ ചെയ്ത പാപത്തിന്റെ ശമ്പളമായിരിക്കും എന്ന ഓർമ്മപ്പെടുത്തലാണ് ജസ്റ്റിന്റെ മമ്മിയെപ്പോലെയുള്ളവരുടെ അനുഭവങ്ങൾ……എന്നോട് യാത്രയും പറഞ്ഞ് നടന്നകലുന്ന ജസ്റ്റിനെ അല്പനേരം നോക്കിയിരുന്ന ഞാൻ പതിയെ കാർ മുന്നോട്ട് എടുത്തു……..

ഭദ്രയ്ക്ക് നാലാം മാസം തുടങ്ങി……ഇടയ്ക്കിടയ്ക്ക് ഛർദ്ദിലുമുണ്ട്….
ഒരു ദിവസം രാത്രി കിടന്നുറങ്ങുന്ന എന്നെ അവൾ കുത്തി പൊക്കിയുണർത്തി….

“”ഏട്ടാ ഒന്നെണീക്കു….””

‘”എന്താ എന്ത് പറ്റി വല്ല വല്ലായ്കേം തോന്നുന്നുണ്ടോ….?? “’

“”ഏട്ടാ എനിക്കിപ്പോ തട്ട് ദോശ തിന്നണം….””

“”ഇപ്പളോ ഈ പാതിരാത്രിലോ നാളെ തിന്നാ പോരെ……?? “”

“”പോരാ എനിക്കിപ്പോ തിന്നണം….അവിടെ കടയിൽ പോയി ചൂടോടെ കഴിക്കണം….””
അവൾ വാശി പിടിച്ചു….

ഒടുക്കം ഭദ്രയുടെ ആഗ്രഹത്തിന് മുന്നിൽ ഞാൻ മുട്ടുമടക്കി…. അവളേം കൊണ്ട് വണ്ടിയിൽ കയറി ജംഗ്ഷനിലേക്കു വിട്ടു…പാതി

💬 Comments

View all comments