Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
രാത്രി 2 മണി വരെ തുറന്നിരിക്കുന്ന ഒരു കടയുണ്ടവിടെ…
ചെന്നയുടനെ അവൾക്കാവശ്യം ഉള്ളതെല്ലാം അവൾ തന്നെ ഓർഡർ ചെയ്തു. സൊമാലിയയിൽ നിന്നും പട്ടിണി കിടന്നു വന്ന പോലെയാണ് അവൾ വാരി വലിച്ചു തിന്നുന്നത്…ഏതൊക്കെ തിന്നു എന്നതിന് ഒരു കയ്യും കണക്കുമില്ല…
“”ഏട്ടന് വേണ്ടേ……? “”
കഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു….
“”ഓ വേണ്ട…..നീ കഴിച്ചോ….. “”
ഒരു ചെറുചിരിയോടെ ഞാൻ പറഞ്ഞു..…അവൾ തിന്നുന്നത് കണ്ടപ്പഴേ എന്റെ വയർ നിറഞ്ഞു,,,മനസ്സും…..
“””ചേട്ടാ ഈ ചേച്ചിയേം കൂട്ടി ഇനിം വരണേ….. “”
അവിടെ നിന്ന് ഇറങ്ങാൻ നേരം കടയിലെ പയ്യൻ എന്നോട് പറഞ്ഞു..…എങ്ങനെ പറയാതിരിക്കും അമ്മാതിരി തീറ്റയല്ലായിരുന്നോ…..
വണ്ടിയിൽ കയറി പകുതി എത്തിയില്ല അതിനു മുന്നേ എന്റെ ദേഹത്തേക്കവൾ ഛർദ്ദിച്ചു…വീട്ടിൽ ചെന്ന് നേരം വെളുക്കണ വരെ ഇടയ്ക്കിടയ്ക്ക് ഛർദ്ദിൽ തന്നെയായിരുന്നു…ഭദ്രയെയും കൊണ്ട് രാത്രി പുറത്തു പോയതിനു അമ്മേടെന്നും ഏട്ടത്തീടെന്നും എനിക്ക് കണക്കിന് കേട്ടു വഴക്ക്….പാവം ഛർദ്ദിച്ച് തളർന്നു രാവിലെ എപ്പോഴോ ആണവൾ ഉറങ്ങിയത്…ജോലിക്കു പോകാൻ നേരം ഉണർത്തിയില്ല….. അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു ഞാനിറങ്ങി…..
ഡെലിവറിയുടെ ടൈം ആകുന്നതിനു മുൻപായി അവൾക്ക് യൂണിവേഴ്സിറ്റി എക്സാം ഉണ്ടാകും…. അത് മിസ്സ് ചെയ്യില്ലെന്നും പരീക്ഷ എഴുതിക്കോളാമെന്നുമാണ് ഭദ്ര പറയുന്നത്….ആ സമയം അവൾക്ക് ഏഴാമത്തെയോ ഏട്ടാമത്തെയോ മാസമാകാനാണ് സാധ്യത….എക്സാം എഴുതുന്ന കാര്യത്തിൽ ഭദ്ര അത്രയും കോൺഫിഡന്റ് ആയ സ്ഥിതിക്ക് ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല….അവൾക്കത് മാനേജ് ചെയ്യാൻ പറ്റുമെന്നാണ് എന്റെയും വിശ്വാസം…
കമ്പനിയുടെ Annual Auditing വർക്സ് നടക്കുന്ന സമയമായിരുന്നു അത്….അതിന്റെ ഭാഗമായി എനിക്ക് കൊച്ചിയിലെ റീജിയണൽ ഓഫീസിലേക്ക് പോകേണ്ട കാര്യമുണ്ടായിരുന്നു…..ആകെ അഞ്ചു ദിവസത്തെ ഡ്യൂട്ടിയാണ് അവിടെ
💬 Comments
View all comments