0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 3.1K

എനിക്ക് assign ചെയ്ത് തന്നിട്ടുള്ളത്…..ഈ യാത്രയുടെ കാര്യം സൂചിപ്പിച്ചപ്പോൾ തന്നെ ഭദ്ര മുഖം വീർപ്പിച്ചാണ് നടപ്പ്….പരിഭവമാണ് പെണ്ണിന്…..അവളുടെ ഭാവം കണ്ടാൽ, ഞാനെന്തോ ഗൾഫിലോട്ട് പോവുകയാണെന്നും മിനിമം ഒരു കൊല്ലമെങ്കിലും കഴിയാതെ ഇനി കാണാൻ പറ്റില്ലന്ന പോലെയാണ്….അതും അവൾ ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ….അഞ്ചു ദിവസത്തെ കാര്യമേ ഉള്ളെങ്കിൽ പോലും വിവാഹം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങൾ അത്രയും ദിവസം പോലും പിരിഞ്ഞിരിക്കുന്നത്…..ഈ യാത്ര എനിക്ക് ഒഴിവാക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞപ്പോൾ തൊട്ട് അവൾ ആകെ സങ്കടത്തിലായി…….എന്നാൽ അവളുടെ മനസ്സിനെ വിഷമിപ്പിച്ച കാര്യങ്ങൾ തന്നെയായിരുന്നു പിന്നെ സംഭവിച്ചത്………

കൊച്ചിയിലേക്ക് പോകുന്നതിന്റെ തലേ ദിവസം ഞാൻ അവധിയെടുത്തു….പിറ്റേ ദിവസം രാവിലെ എനിക്ക് പുറപ്പെടണം….യാത്ര കാറിൽ തന്നെയാകാമെന്ന് തീരുമാനിച്ചു….അല്ലേൽ ചിലപ്പോൾ ട്രെയിനെ ആശ്രയിക്കാറുണ്ട്…..
പോകുന്നതിന്റെ തലേ ദിവസം രാവിലെ എണീച്ചപ്പോൾ തൊട്ട് നല്ല തലവേദനയുണ്ടായിരുന്നു…നല്ല temperature ഉം …. പിറ്റേന്ന് യാത്ര ഉള്ളത് കൊണ്ട് ഞാൻ വച്ചു താമസിപ്പിക്കാതെ രാവിലെ തന്നെ ഡോക്ടറെ പോയി കണ്ട് കൺസൾട്ട് ചെയ്യിപ്പിച്ചു….. മരുന്ന് കഴിച്ച് ഉറങ്ങിയെണീറ്റപ്പോൾ പനി കുറവുണ്ടായിരുന്നു…..ഭദ്ര എന്റെ അടുത്ത് തന്നെയിരിപ്പുണ്ട്….പനി കുറഞ്ഞില്ലെങ്കിൽ നാളത്തെ യാത്ര മാറ്റി വയ്ക്കണമെന്ന് പറഞ്ഞ് വാശി പിടിക്കുകയായിരുന്നു അവൾ….അല്ലേലും എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ അത് മതി പെണ്ണിന് ചുമ്മാ ടെൻഷൻ അടിച്ച് അവള് വല്ല വയ്യായ്ക വരുത്തി വയ്ക്കും…..ഗർഭിണി ആയിരിക്കുന്ന ഈ സമയത്ത് വെറുതെ ടെൻഷൻ അടിക്കരുതെന്ന് പറഞ്ഞ് ഞാൻ അവളെ രാവിലെ വഴക്ക് പറഞ്ഞിരുന്നു….വഴക്ക് കേട്ടതിന്റെ ഒരു സങ്കടമുണ്ട് പെണ്ണിന്റെ മുഖത്ത്……..

വൈകുന്നേരം അമ്മയും ഭദ്രയും കൂടി ദേവീ ക്ഷേത്രത്തിലൊന്ന് തൊഴാൻ പോയി……പനി കുറവുണ്ടെങ്കിലും ക്ഷീണം തോന്നിയതിനാൽ അവർ പോയതിന്

💬 Comments

View all comments