Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
ശേഷം ഞാൻ പിന്നെയും കിടന്നുറങ്ങി…….നെറ്റിയിൽ ആരോ തലോടുന്നതായി തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…..അമ്മയായിരുന്നു അത്…..അമ്മയുടെ കൈക്ക് നല്ല തണുപ്പുണ്ട്…മക്കളുടെ ശരീരത്തിലെ ഏത് ചൂടിനെയും തണുപ്പിക്കാൻ പോന്ന ആ ലഹരി മാതാവിൽ മാത്രം നിക്ഷിപ്തമാണ്……അമ്മയുടെ തലോടൽ പകർന്ന സുഖത്തിൽ ഞാൻ അല്പനേരം കൂടി അതെ കിടപ്പ് തന്നെ കിടന്നു….അമ്മയുടെ മുഖത്തെ വാത്സല്യം നിറഞ്ഞ ആ പുഞ്ചിരിക്കു പിന്നിലും എന്തോ വിഷമം അമ്മയെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി….ഞാൻ എഴുന്നേറ്റ് ക്രാസിയിൽ ചാരി ഇരുന്നു…….
“”ഹ്മ്മ് പനി മാറിണ്ട്…ഇപ്പൊ ചൂടൊന്നുമില്ല….””
മുടിയിഴകളിൽ തലോടി കൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ ഞാൻ മെല്ലെ അമ്മയുടെ തോളിലേക്ക് ചാരി……
“”എന്താ അമ്മേ…??അമ്മയ്ക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ…””
എന്നെ തലോടുമ്പോഴും ഇടയ്ക്ക് അമ്മയുടെ മുഖത്ത് പ്രകടമാകുന്ന വല്ലായ്മ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……
“”ഇന്ന് അമ്പലത്തിൽ നിന്ന് വരുന്ന വഴി രാമൻ ജ്യോത്സ്യരുടെ വീട്ടിലൊന്ന് കയറി……രണ്ട് ദിവസം മുൻപ് ഞാൻ അദ്ദേഹത്തെ വിളിച്ച് അജയന്റെയും നിന്റെയും ജാതകങ്ങളൊന്ന് പരിശോധിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു…അതിനെപ്പറ്റി ചോദിക്കാൻ വേണ്ടി കേറിയതാ….. അജയന്റെ ജാതകത്തില് കുഴപ്പങ്ങളൊന്നുമില്ല….. “”
“”അപ്പോൾ എനിക്കായിരിക്കുമല്ലേ കുഴപ്പം…….??? “”
അമ്മയുടെ കവിളിണയിലൊന്ന് നുള്ളിക്കൊണ്ട് ഒരു കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു….
“”സൂക്ഷിക്കണം മോനെ…. എല്ലാം കൊണ്ടും നിനക്കിപ്പോൾ മോശം സമയമാണെന്നാ അദ്ദേഹം പറഞ്ഞെ…. വളരെയധികം ശ്രദിക്കണംത്രെ…. കുറച്ചു വഴിപാടുകളൊക്കെ നടത്താൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്…. ഞാനും കുറച്ചൊക്കെ നേർന്നിട്ടുണ്ട്…. നിന്റെ ഒഴിവ് പോലെ നമുക്ക് എല്ലാവർക്കും കൂടി ഒരീസം ഗുരുവായൂരൊന്ന് പോണം…. ഗുരുവായൂരപ്പനെ കണ്ട് തൊഴുതിട്ട് നാള് കുറെയായി….വടക്കുംനാഥനെയും പാറമേക്കാവിലമ്മേയുമൊക്കെ പോയി കാണണം…..”””
“”അപ്പോൾ അടുത്ത മാരത്തോൺ അമ്പലദർശനത്തിനുള്ള സമയമായി അല്ലേ അമ്മേ…..??
💬 Comments
View all comments