Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
കവിളിലും കണ്ണിലും മൂക്കിലും നെറ്റിയിലുമെല്ലാം മാറി മാറി ചുംബിച്ചു…. ഒടുക്കം ആ പവിഴാധരങ്ങളെ മതി വരുവോളം വിഴുങ്ങി ചപ്പി വലിച്ചു കൊണ്ട് പിന്മാറിയ എന്നെ നോക്കിയ പെണ്ണിന്റെ മുഖത്ത് നാണം…..
“”വഷളൻ…..മ്മ്‌ടെ വാവ കാണുന്നുണ്ടാവുംട്ടോ അച്ഛന്റെ ഈ കുറുമ്പൊക്കെ….“”
അവളുടെ അരയിൽ ചുറ്റിപ്പിടിച്ചു കൊണ്ട് നിന്നിരുന്ന എന്റെ കയ്യിൽ തലോടി കൊണ്ട് ഭദ്ര ഒരു കുസൃതി ചിരിയോടെ പറഞ്ഞു….
ഭദ്ര എനിക്കായി എടുത്തു വച്ചിരുന്ന ബ്ലൂ ഷർട്ടും ബ്ലാക്ക് ജീൻസും ഞാൻ ധരിച്ചു…..
“”ഒരുപാട് ദൂരം ഉണ്ടെന്ന് കരുതി സ്പീഡ് ഒന്നും വേണ്ടാട്ടോ ഏട്ടാ…പതുക്കെ ഡ്രൈവ് ചെയ്‌താൽ മതിയേ….. “”
ഷർട്ടിന്റെ ബട്ടൻസ് ഇട്ട് തരവേ എന്റെ പെണ്ണ് പിന്നെയും എന്നെ ഓർമ്മപ്പെടുത്തി…..
“”ഹ്മ്മ്….ശനിയാഴ്ച പോകുമ്പോൾ അമ്മയെയോ ഏട്ടത്തിയേയോ കൂടെ കൂട്ടിക്കോളു…തനിച്ച് പോണ്ടാട്ടോ….””
“”കുഴപ്പല്ല്യ ഏട്ടാ,, ഞാൻ പൊയ്ക്കോളാം…..“’
“”വാവേ അച്ഛൻ പോയിട്ട് വേഗം വരാട്ടോ…. കുറുമ്പൊന്നും കാണിച്ചിട്ട് അമ്മയെ വിഷമിപ്പിക്കല്ലേ…പാവമല്ലേ മ്മ്‌ടെ അമ്മ….“”
ഭദ്രയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് വയറിൽ മുഖം ചേർത്ത് അൽപനേരം ഇരുന്ന ഞാൻ അവിടമാകെ ചുംബിച്ചു കൊണ്ട് എന്റെ കുഞ്ഞിനോട് യാത്ര ചോദിച്ചു…..
ഇറങ്ങാൻ നേരം ഒരിക്കൽ കൂടി സീമെന്ത രേഖയിൽ പതിഞ്ഞ ചുണ്ടുകൾ പിൻവലിക്കവേ ഞാൻ കണ്ടു, അടക്കി വയ്ക്കുവാൻ ശ്രമിച്ചിട്ടും അനുസരണക്കേട് കാണിക്കുന്ന എന്റെ പ്രിയതമയുടെ കണ്ണിലെ നീർമുത്തുകളെ….
വീട്ടുകാരോടെല്ലാം യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി…….
പിന്നെയുള്ള അഞ്ച് ദിവസങ്ങൾ എനിക്ക് അഞ്ച് ആണ്ടുകളായി അനുഭവപ്പെട്ടു…ആദ്യമായി ഇത്രയും ദിവസം ഭദ്രയെ പിരിഞ്ഞിരിക്കുന്നതിലെ ബുദ്ധിമുട്ട് ഞാൻ ശരിക്കും അറിഞ്ഞു….എന്നും കിടക്കുന്നതിനു മുൻപ് വീഡിയോ കാൾ ചെയ്ത് ഭദ്രയോട് സംസാരിക്കും…ഞാൻ വിളിക്കാൻ ഒരു
💬 Comments
View all comments