0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 3.1K

മിനിറ്റ് താമസിക്കുമ്പോഴേക്കും അവൾ എന്നെ വിളിക്കും…. പറയത്തക്ക പ്രയാസങ്ങളൊന്നും ആ ദിവസങ്ങളിൽ ഞങ്ങളുടെ കുഞ്ഞ് അവൾക്കുണ്ടാക്കിയില്ല….ഒരു പക്ഷെ കുഞ്ഞിനറിയാമായിരിക്കും അച്ഛനെ കാണാതെ സങ്കടപ്പെട്ടിരിക്കുന്ന അമ്മയെ ഇനി താനായിട്ട് വിഷമിപ്പിക്കേണ്ടന്ന്…..ആ ദിവസങ്ങളിൽ ഞാൻ ശരിക്കും ഓർത്തത് പ്രവാസികളെ ആയിരുന്നു….ഇത് പോലെ കുടുംബജീവിതത്തിലെ പ്രിയപ്പെട്ട പലതും അന്യമാകുന്ന അവരുടെ ജീവിത സാഹചര്യത്തെപ്പറ്റി….

പ്രയാസകരമായ ആ ദിവസങ്ങൾ പതിയെ കടന്ന് പോയി…. ശനിയാഴ്ച, ഞാൻ കൊച്ചിയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങുന്ന ദിവസം….അവിടെ നിന്നും പോരുന്നതിനു തൊട്ട് മുൻപാണ് എനിക്ക് സെലിന്റെ കാൾ വരുന്നത്….അവൾ അവിടെ എന്റെ വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്…….വൈകുന്നേരം സുരേന്ദ്രനങ്കിളിന്റെ വീട്ടിലേക്ക് ഭദ്രയെ താൻ കൂട്ടി കൊണ്ട് പൊയ്ക്കോളാമെന്ന് സെലിൻ പറഞ്ഞു….വേറെ പ്രശ്നമൊന്നുമില്ലെങ്കിലും ഇപ്പോഴത്തെ ശാരീരിക അവസ്ഥയിൽ ഭദ്രയെ എങ്ങോട്ടേക്കെങ്കിലും തനിച്ച് വിടുന്നത് എനിക്ക് ടെൻഷൻ ഉള്ള കാര്യമാണ്…..മാത്രമല്ല അവിടെ അങ്കിളും ആന്റിയും വീട്ടിൽ ഇല്ലാ…..ആന്റിയുടെ ഒരു ബന്ധു സുഖമില്ലാതെ ഗുരുതരാവസ്ഥയിലാണ്…കോട്ടയത്താണ് അവരുടെ വീട്….അവരെ കാണാൻ അങ്കിളും ആന്റിയും അങ്ങോട്ട് പോയിരിക്കുകയാണ്….നാളയെ മടങ്ങി എത്തു…..ഭദ്ര വരുമെന്നതിനാൽ വീടിന്റെ താക്കോൽ അടുത്തുള്ള വീട്ടിൽ എൽപ്പിച്ചിട്ടാണ് അവർ പോയിട്ടുള്ളത്…….അത് കൊണ്ട് ഭദ്രയോടൊപ്പം അങ്ങോട്ടേക്ക് പോകാൻ സെലിൻ ഉണ്ടാകുമെന്നുള്ളത് എനിക്കും ഒരു ആശ്വാസമായിരുന്നു……എന്റെ ടെൻഷൻ തിരിച്ചറിഞ്ഞ സെലിൻ എന്നോട് വെറുതെ വിഷമിക്കേണ്ടന്നും ഭദ്രയെ സേഫ് ആയി അവിടെ കൊണ്ടു പോയി തിരിച്ചു വീട്ടിൽ കൊണ്ട് വിട്ടോളാമെന്ന് എനിക്ക് ഉറപ്പ് തന്നു……
ആവശ്യമില്ലാതെ ഓരോന്ന് കൂടുതലായി ആലോചിച്ച് ടെൻഷൻ അടിക്കുന്ന എന്റെ സ്വഭാവത്തെ അവൾ കളിയാക്കി…..സെലിന്റെ ഒപ്പം പൊയ്ക്കോളാമെന്ന് ഭദ്രയും പറഞ്ഞതോടെ എന്റെ മനസ്സ് സ്വസ്ഥമായി……..

കൊച്ചിയിൽ നിന്നും പുറപ്പെട്ട് തൃശ്ശൂർ എത്താറായപ്പോഴായിരുന്നു

💬 Comments

View all comments