0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 3.1K

എനിക്ക് ജസ്റ്റിന്റെ കാൾ വന്നത്…..സമയം രാത്രി ഏഴ് മണിയായിരുന്നു അപ്പോൾ….

“”ഹലോ ജസ്റ്റിൻ……. “”

“”ഹാ അനന്തു സെലിനെ വിളിച്ചിട്ട് കിട്ടുന്നില്ല…ഞാൻ ഉച്ച കഴിഞ്ഞത് മുതൽ വിളിക്കുന്നതാ….നിന്നെയെങ്ങാനും കോൺടാക്ട് ചെയ്തിരുന്നോ അവൾ….. “”

“”ആ ജസ്റ്റിൻ,,, സെലിൻ ഭദ്രയോടൊപ്പം ഭദ്രയുടെ അങ്കിളിന്റെ വീട്ടിൽ പോയിരിക്കുവാ….””

“”അതെനിക്കറിയാം അനന്തു…ഉച്ചക്ക് വിളിച്ചപ്പോൾ സെലിൻ ആ കാര്യം എന്നോട് പറഞ്ഞിരുന്നു…. ഞാൻ ഇന്ന് ഇവിടെ തൃശ്ശൂര് ഒരു ക്ലയന്റ് മീറ്റിംഗ് ന് വന്നതാ…മീറ്റിംഗ് കഴിഞ്ഞ് ഇന്ന് പോകുന്നതിന് മുൻപ് കാണാമെന്ന് സെലിൻ പറഞ്ഞിരുന്നു…..””

“”ജസ്റ്റിൻ ഇപ്പോൾ തൃശ്ശൂർ ഉണ്ടോ….””

“”യെസ്,, ഞാനിവിടെ പൂങ്കുന്നത്ത് ഉണ്ട്…””

“”ഓക്കേ ഞാനിപ്പോൾ തൃശ്ശൂർ എത്തും…ജസ്റ്റിൻ അവിടെ തന്നെ നിൽക്കു….””

“”ഓക്കേ……”””

ജസ്റ്റിന്റെ കാൾ കട്ട്‌ ചെയ്‌തതിന് ശേഷം ഞാൻ സെലിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു….ഔട്ട്‌ ഓഫ് കവറേജ് എന്നായിരുന്നു കാണിച്ചത്…. ഉടനെ ഞാൻ ഭദ്രയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു….. ഫുൾ റിങ് ചെയ്‌തുവെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല……
പത്ത് മിനിറ്റ് മുൻപ് ഞാൻ ഭദ്രയുടെ ഫോണിലേക്ക് വിളിച്ച് അവളോടും സെലിനോടും സംസാരിച്ചതാണ്…അവർ അവിടെ നിന്നും പോരാൻ നിൽക്കുകയാണെന്നാണ് അപ്പോൾ എന്നോട് പറഞ്ഞത്….. എന്നിട്ട് ഇപ്പോൾ വിളിച്ചിട്ട് രണ്ടിനെയും കിട്ടുന്നില്ല….വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാൻ…..വീട്ടിലേക്ക് വിളിച്ചാലോ എന്ന് തോന്നിയെങ്കിലും ഇനി അവർ അവിടെയും എത്തിയിട്ടില്ലെങ്കിൽ വീട്ടുകാർ ടെൻഷൻ അടിക്കും…ഒരിക്കൽ കൂടി ഭദ്രയുടെയും സെലിന്റെയും നമ്പറുകളിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല…..പിന്നെ ഞാൻ ഏട്ടത്തിയെ വിളിച്ചു നോക്കി…. പക്ഷെ ഏട്ടത്തി ഏട്ടന്റെയും ദേവൂട്ടിയുടെയും ഒപ്പം ഏട്ടത്തിയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു….നാളെയെ വരൂ എന്ന് പറഞ്ഞു….ഭദ്രയുമായി ഏട്ടത്തി ഉച്ചയ്ക്ക് ഫോണിൽ സംസാരിച്ചിരുന്നു….പിന്നെ അവർ തമ്മിൽ

💬 Comments

View all comments