Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]
കൊണ്ടും മികച്ച ഒരു ജീവിതം ഭദ്രയ്ക്ക് ഞാൻ കൊടുക്കും….ഇത് നടേശൻ നിനക്ക് തരുന്ന വാക്കാണ്….മരണം കണ്മുന്നിൽ വന്ന് നിൽക്കുന്ന ഈ അവസാനനിമിഷങ്ങളിലും നിനക്ക് സമാധാനത്തോടെയിരിക്കാം…….ഗുഡ് ബൈ……….""
നടേശനും മോഹനും ജോർജ്ജും കാവിന് പുറത്തേക്ക് നടന്നു….ജസ്റ്റിനും അവരുടെ ഗുണ്ടകളും അവിടെ തന്നെ നിന്നു…..
ഗുണ്ടകളുടെ കയ്യിൽ നിന്നും കുതറി മാറാൻ വീണ്ടും ഒരു വിഫല ശ്രമം നടത്തിയപ്പോൾ എന്റെ നെഞ്ചിനും വയറിനുമിട്ട് ജസ്റ്റിൻ തുടർച്ചയായി മർദ്ധിച്ചു….വേദന സഹിക്കാനാവാതെ അവരുടെ കയ്യിൽ നിന്നും നിലത്തേക്ക് ഊർന്ന ഞാൻ മുട്ട് കുത്തി ഇരുന്നു…….സെലിന്റെ അരികിലേക്ക് ചെല്ലാൻ വേണ്ടി പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ച എന്നെ അവർ പുറകിൽ നിന്നും ചവിട്ടി വീഴ്ത്തി….മുഖമടച്ചു വീണ എന്റെ പുറത്തും നടുവിനും ജസ്റ്റിനും ഗുണ്ടകളും തുടർച്ചയായി ചവിട്ടി പരിക്കേൽപ്പിച്ചു….തുടർച്ചയായ മർദ്ധനമേറ്റ് ഞാൻ തീർത്തും അവശനായി തീർന്നന്ന് മനസ്സിലാക്കിയതു കൊണ്ടാകാം ഗുണ്ടകൾ എന്നെ നിലത്ത് കൂടെ വലിച്ചിഴച്ചു കൊണ്ട് പോയി സെലിൻ കിടന്നിരുന്നതിന് അഭിമുഖമായി കുറച്ച് അകലെയാക്കി കിടത്തി….. മുറിവുകളിലെ വേദന അസഹനീയമായി അനുഭവപ്പെട്ടു….രക്തം വാർന്നൊലിക്കുന്നുണ്ട്……..കണ്ണുകൾ പാതി അടഞ്ഞും തുറന്നും കൊണ്ടിരുന്നു….ബോധം മറയുന്നത് പോലെ തോന്നിയെനിക്ക്……
പൊടുന്നനെ എന്നെപ്പിടിച്ചുയർത്തി കാവിന്റെ ചുറ്റുമായി പണിതിട്ടുള്ള അരമതിലിൽ ചാരിയിരുത്തി…….എന്റെ ഇരു കവിളിലും ജസ്റ്റിൻ മാറി മാറി തല്ലി…..
""ഏയ് അരുത്….കണ്ണുകൾ ഇപ്പോൾ അടയാൻ പാടില്ല നിന്റെ….കാണേണ്ട കാഴ്ചകൾ മുഴുവനായും നീ കാണണം….. അതിന് ശേഷമേ ഈ കണ്ണുകൾ അടയാൻ ഞങ്ങൾ അനുവദിക്കുകയുള്ളൂ….
എന്നന്നേക്കുമായി…….""
എന്നെ വിട്ട് എഴുന്നേൽക്കാൻ തുടങ്ങിയ ജസ്റ്റിന്റെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു…..
""ചെയ്യരുത് ജസ്റ്റിൻ,,, ഇതൊരിക്കലും ചെയ്യരുത്….സെലിൻ,, അവളൊരു പാവമാ….സ്നേഹിച്ചിട്ടേയുള്ളു അവൾ നിന്നെ….ഒരുപാട് വിശ്വസിച്ചിരുന്നു….. ആ അവളോട് നീ ഇതൊരിക്കലും ചെയ്യരുത്…""
വായിൽ നിന്നും കിനിഞ്ഞിറങ്ങിയ രക്തത്തുള്ളികൾക്കൊപ്പം പുറത്ത് വന്ന എന്റെ ഇടമുറിഞ്ഞ ശ്വാസഗതികളും അത് പറയുമ്പോൾ അവിടെ മുഴങ്ങി കേട്ടു….
""പ്ലീസ്… ജസ്റ്റിൻ നോ….. അവളെ,,, അവളെ ഒന്നും ചെയ്യരുത്….. എന്നെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ..….തല്ലി കൊന്നോ….അവളെ വെറുതെ വിട്ടേക്ക്……""
എന്റെ വാക്കുകളെ കൂസാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ ജസ്റ്റിൻ ദേഹത്ത് നിന്നും എന്റെ കൈകൾ നിഷ്കരുണം തട്ടി മാറ്റി….. എഴുന്നേൽക്കാൻ കഴിയാതെ കുഴഞ്ഞു പോയ
💬 Comments
View all comments