Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]
കളയും ഈ നടേശൻ….""
എന്റെ ഭദ്രയെപ്പറ്റി പറയുമ്പോൾ ഉന്മാദലഹരിയിലെന്ന പോലെ ഉഴറിയ നടേശന്റെ വാക്കുകൾ പതിയെ ഭീഷണിക്ക് വഴി മാറി….
""ഭദ്ര എന്റെ പെണ്ണാ….ഞാൻ താലി കെട്ടിയ എന്റെ മാത്രം പെണ്ണ്….എന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നവൾ…..ഭദ്രയ്ക്കും കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നീയും നിന്റെ ആൾക്കാരും ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ല….""
""അതിന് നീ ജീവനോടെ ഉണ്ടായാലല്ലേ….നാളെ നേരം പുലരുമ്പോൾ എല്ലാവരും കാണാൻ പോകുന്നത് നിന്റെയും ഇവളുടെയും ശവങ്ങളായിരിക്കും…… പിന്നെ ഭദ്ര അവളെ ഞാൻ കൊണ്ട് പോകും,, ആർക്കും തേടി വരാൻ കഴിയാത്തത്ര ദൂരത്തെക്ക്,,, എന്റേത് മാത്രമായ ലോകത്തേക്ക്……""
ഗുണ്ടകളുടെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്ന എന്റെ പിടച്ചിൽ നടേശനേ കൂടുതൽ ഹരം കൊള്ളിച്ചു….
""പുറത്ത് കിടക്കുന്ന എന്റെ വണ്ടിയിലുണ്ടവൾ,,, ഭദ്രാ….ഒന്നും അറിയാതെ,,, അബോധാവസ്ഥയിൽ….അവസാനമായി നിന്നെയൊന്ന് കാണാനുള്ള ഭാഗ്യം പോലും അവൾക്കില്ല…പിന്നെ ഇവൾ,, നിന്റെ പ്രിയപ്പെട്ട കൂട്ടുകാരി,,,അവളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ജസ്റ്റിനാണ്….. അവന് വേണം അവളെ….ഈ ഒരു രാത്രി പുലരും വരെ അവനും എന്റെ ആൾക്കാർക്കും ആസ്വദിക്കാൻ,,, കൊതി തീരും വരെ അനുഭവിക്കാൻ…….""
""ഡാ………….,,""
അലറി വിളിച്ചു കൊണ്ട് ഞാൻ നടേശന് നേരെ കുതിക്കാൻ ശ്രമിച്ചെങ്കിലും ഗുണ്ടകളുടെ പിടുത്തം എന്നെ കൂടുതൽ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു...
""ഭദ്രയ്ക്കും അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനും എന്ത് സംഭവിച്ചു എന്ന് പോലും അറിയാതെ നീറി നീറി ഒടുങ്ങണം നീ….. മരണത്തിനു തൊട്ട് മുന്നെ നിനക്ക് ഞാൻ നല്കുന്ന ഏറ്റവും വലിയ സമ്മാനം….. അരുതാത്ത കാഴ്ച്ച കണ്ട് പിന്നെയും മനസ്സൊന്നു പിടഞ്ഞു നിൽക്കുന്ന ആ സമയത്ത് തന്നെ നിന്റെ വിധിയും നടപ്പിലാക്കപ്പെടും…..""
അത് പറഞ്ഞ് പുറകിലേക്ക് നീങ്ങിയ നടേശൻ ജസ്റ്റിനെ അരികിലേക്ക് വിളിച്ചു…..
""ഇവന്റെ കൺമുന്നിൽ വച്ച് തന്നെ വേണം…ആത്മമിത്രത്തെ രക്ഷിക്കാൻ കഴിയാതെ,, നിസ്സഹായനായി പോകേണ്ടി വരുന്ന അവസ്ഥ ശരിക്കും അനുഭവിക്കണം ഇവൻ……""
അരയിൽ നിന്നും എടുത്ത പിസ്റ്റൾ നടേശൻ ജസ്റ്റിന് കൈമാറി….ജസ്റ്റിൻ അതിൽ ലോഡ് ചെയ്തിരിക്കുന്ന ബുള്ളെറ്റുകൾ പരിശോധിച്ച് ഒന്ന് മോക്ക് ട്രിഗർ ചെയ്തു…
""നിന്റെ ഭദ്രയെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം അനന്താ….നിനക്ക് നൽകാൻ കഴിയുന്നതിനേക്കാൾ എല്ലാം
💬 Comments
View all comments