Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]
തൊട്ടരികിലായി വന്ന് നിന്ന മോഹൻകുമാർ അലസമായി പുഞ്ചിരിച്ചു…..
""വേറെ ഒരു സത്യം കൂടി നീ അറിഞ്ഞു വച്ചോ ചാവുന്നതിന് മുൻപ്….മറ്റാർക്കും അറിയാത്ത ഒരു രഹസ്യം….""
എന്റെ പിൻകഴുത്തിന് കുത്തിപ്പിടിച്ചു മുന്നിൽ നിന്നിരുന്ന ഗുണ്ടകളുടെ കയ്യിലേക്ക് തള്ളിയിട്ട നടേശൻ പറഞ്ഞു തുടങ്ങി…..
""പതിനഞ്ച് വർഷം മുൻപ് ഭദ്രയുടെ അച്ഛനും അമ്മയും അനിയൻ ചെക്കനും മരിച്ച ആ രാത്രി….അന്ന് സംഭവിച്ചത് ഒരു സാധാരണ അപകടമായിരുന്നില്ല….കരുതി കൂട്ടി ചെയ്ത കൊലപാതകമായിരുന്നു….ഞങ്ങൾ തന്നെയാ അത് ചെയ്തത്….. എല്ലാത്തിനെയും ഒറ്റയടിക്ക് തീർക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ….. പക്ഷെ ഭദ്ര,,,, അവൾ മാത്രം,,, അവൾ മാത്രം രക്ഷപ്പെട്ടു അന്ന്….കുറച്ചു കൂടെ ആയുസ്സ് അവൾക്ക് നീട്ടി കൊടുക്കാൻ ദൈവം തീരുമാനിച്ചു….അല്ല ഞങ്ങൾ തീരുമാനിച്ചു….അല്ല ജോർജ്ജേ….""
മദ്യലഹരിയിൽ കുഴഞ്ഞു നിന്നിരുന്ന ജോർജ്ജിന്റെ മറുപടി ഒരു നേർത്ത ചിരി മാത്രമായിരുന്നു……
കേട്ടത് വിശ്വസിക്കാനാകാതെ അമ്പരന്ന് പോയ ഞാൻ അവരെയെല്ലാവരെയും മാറി മാറി നോക്കി…..
""കൂട്ടി കൊടുത്തും കൊന്നും കൊള്ളയടിച്ചും വളർന്ന എന്റെ പല ഇടപാടുകളെപ്പറ്റിയും ഭദ്രയുടെ അച്ഛൻ പണ്ടേ മനസ്സിലാക്കിയിരുന്നു….. വ്യക്തമായ തെളിവുകൾ സഹിതം എല്ലാം അറിഞ്ഞ അയാൾ അതും വച്ച് എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി…… കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് എല്ലാ സത്യങ്ങളും വിളിച്ച് പറയുമെന്നും പോലീസിൽ അറിയിച്ച് എന്നെയങ്ങു അകത്താക്കി കളയും എന്നൊക്കെയായിരുന്നു അയാളുടെ ഭീഷണി……ഒത്തു തീർപ്പൊന്നും ഫലം കണ്ടില്ല…..പിന്നെ എനിക്ക് വേറെയൊന്നും ആലോചിക്കാനില്ലായിരുന്നു… ഈ നിൽക്കുന്ന മോഹൻ തന്നെയാണ് എന്റെ നിർദ്ദേശപ്രകാരം എല്ലാം ചെയ്തത്….""
""ദാ ഈ കൈകൾ,,, ഈ കൈകൾ കൊണ്ടാണ് അവർ കൊല ചെയ്യപ്പെട്ടത്….. അവർ സഞ്ചാരിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിച്ച ലോറിയുടെ വളയം ഈ കൈകളിലായിരുന്നു……""'
നടേശനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്നോട് അത് പറഞ്ഞ മോഹന്റെ സ്വരം ഭയാനകമായിരുന്നു…...
""ഭദ്രയെ കൊല്ലാതെ വിട്ടത് നന്നായി എന്ന് എനിക്ക് ഇപ്പോൾ തോന്നാറുണ്ട്….. പെണ്ണ് വളരുന്നതിന് ഒപ്പം അവളുടെ ഉടലും വളർന്നു… അഴകളവൊത്ത അവളുടെ ശരീരം എനിക്ക് പതിയെ ഒരു ഭ്രാന്തായി മാറി തുടങ്ങി….അത്രയ്ക്ക് അവളെ ഞാൻ മോഹിച്ചിരുന്നു….ഭ്രാന്ത് തന്നെയാണ് എനിക്കവൾ… ഒരിക്കലും അടക്കാനാവാത്ത ഭ്രാന്ത്….മോഹിച്ചതൊന്നും നേടാതെയിരിക്കാൻ നടേശന് കഴിയില്ല….അതിന് തടസ്സമായി ആര് നിന്നാലും കൊന്ന്
💬 Comments
View all comments