0%

Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]

Author : രാജാ Read All Parts 246

വിട്ട് എനിക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു…..ആളുടെ മുഖത്ത് അലസമായ ഒരു ചിരിയുണ്ടായിരുന്നു അപ്പോൾ…..

""നേരത്തെ വരണമെങ്കിൽ സാർ പോലീസ് മാത്രമല്ല എന്നർത്ഥം….""

""പിന്നെ….""

മോഹൻസാറിന് അരികിലായി വന്ന് നിന്ന് കൊണ്ട് നടേശൻ അത് പറഞ്ഞപ്പോൾ ഒന്നുമറിയാത്ത പോലെ ജസ്റ്റിൻ പിന്നെയും ചോദിച്ചു……

""എന്താ സംശയം,,, വില്ലൻ തന്നെ, നല്ല അസ്സല് വില്ലൻ….അല്ലേ സാറേ…."'

ബോട്ടിലിൽ നിന്നും ഒരു സിപ് മദ്യം കൂടി അകത്താക്കി കൊണ്ട് ജോർജ് പൊട്ടി ചിരിച്ചു….പതിയെ ആ ചിരി അവിടെ നിന്നിരുന്ന മറ്റുള്ളവരിലും ഉണ്ടായി….മോഹൻ സാറിലും….

""ആ ഇത്‌ എന്ത് പണിയാ മുതലാളി ഈ കാണിക്കുന്നേ.….ആണൊരുത്തനെ കയ്യും രണ്ടും കെട്ടിയിട്ട് ഇത്രയും പേരും കൂടി തല്ലുവാണോ….??""

എന്റെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ ചൂണ്ട് വിരലിൽ ഒപ്പിയെടുത്ത അയാൾ അവരോടായി ചോദിച്ചു….

""കാര്യങ്ങളുടെ കിടപ്പ് ശരിക്കും എങ്ങനെയാണെന്ന് ഇപ്പോൾ അനന്തന് മനസ്സിലായില്ലേ….ഇവരുടെ കൂട്ട്കച്ചവടത്തിൽ ഞാനും ഒരു സൈലന്റ് പാർട്ണർ ആണ്…..""

""കൂടെ നിന്ന് ചതിക്കായിരുന്നു അല്ലേ………""

എന്റെ വാക്കുകളിൽ ചതിക്കപ്പെട്ടവന്റെ നിസ്സഹായാവസ്ഥ തളം കെട്ടി നിന്നിരുന്നു……
ഘോരമായ ഒരു പൊട്ടിച്ചിരിയായിരുന്നു അതിനുള്ള അയാളുടെ മറുപടി… ആ ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നു…..
മുറിവിലെ വേദനയേക്കാൾ അസഹനീയമായിരുന്നു തിരിച്ചറിവുകൾ ഉണ്ടാക്കിയ മനസ്സിലെ പിടച്ചിലുകൾ……

""അനന്താ ഞാനും നടേശൻ മുതലാളിയും തമ്മിലുള്ളത് വർഷങ്ങളുടെ ബന്ധമോ…കാക്കി കുപ്പായം ദേഹത്ത് കേറുന്നതിന് മുന്നെ മുതലാളിയുടെ ജോലിക്കാരനായിരുന്നു ഞാൻ……ഒരുപാട് ഉണ്ട് ഇദ്ദേഹത്തോടുള്ള കൂറും കടപ്പാടും…….ഇദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് സുദേവന്റെ കേസ് അന്വേഷണസംഘത്തിൽ എന്നെ ഉൾപ്പെടുത്തിയത്….ഇടയ്ക്ക് കുറച്ച് കാലം രാജശേഖർ സാറിനെ തന്ത്രപൂർവ്വം ഇവിടെ നിന്നും മാറ്റി നിർത്തി ഞങ്ങൾ….. ആ ഒരു സമയം ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്ത് ഞങ്ങളുടെ കാര്യങ്ങളെല്ലാം സുരക്ഷിതമാക്കി…… എല്ലാം ചെയ്‌തതത് ഞാനാ… മുതലാളിക്ക് വേണ്ടി… പിന്നെ പ്രതീക്ഷിക്കാതെ നിന്റെ ചേട്ടൻ ഇതിനിടയിൽ വന്ന് ചാടി… അവനെ കുടുക്കാൻ മതിയായതൊന്നും ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല….പിന്നെ രാജശേഖർ സാറിന്റെ ഇടപെടലും… കാര്യം ഞങ്ങളുടെ ആളുകൾ അകത്തായെങ്കിലും അധികം താമസിയാതെ അവരെ പുറത്തെത്തിക്കാനുള്ള വഴികൾ ഞങ്ങൾ നോക്കുന്നുണ്ട്……""

ജോർജിന്റെ കയ്യിൽ നിന്നും മദ്യത്തിന്റെ ബോട്ടിൽ വാങ്ങി ഒരു കവിൾ കുടിച്ചിറക്കിയതിന് ശേഷം എന്റെ

💬 Comments

View all comments