Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]
പ്രഹരമേറ്റതും കറങ്ങി തിരിഞ്ഞ് കമിഴ്ന്നടിച്ചു വീണ എന്റെ വായിൽ നിന്നും രക്തം വാർന്നൊഴുകി…..
എഴുന്നേൽക്കാൻ കഴിയാതെ വേദന കൊണ്ട് കിടന്ന് പുളഞ്ഞ എന്റെ കൈകൾ രണ്ടും അവർ പുറകിൽ ചേർത്ത് കെട്ടി ബന്ധിച്ചു….. എന്നിട്ട് ബലമായി എന്നെ പിടിച്ച് എഴുന്നേല്പിച്ച് നിർത്തി…….
""മാസങ്ങൾക്കു മുൻപ് സുദേവൻ എന്ന് പറയുന്ന ആ നാറിയുമായി വില പറഞ്ഞുറപ്പിച്ചതാ ഞാൻ ഭദ്രയെ,,,, എന്റെ സ്വന്തമാക്കാൻ… ഒന്നും രണ്ടും അല്ല മുപ്പത് ലക്ഷം രൂപയാ അന്നവൻ എന്നോട് ആവശ്യപ്പെട്ടത്….എന്നാൽ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് ഭദ്രയോടുള്ള ഭ്രാന്ത് അവൻ ശരിക്കും മനസ്സിലാക്കി….. അതോടെ അവൻ എന്നോട് വില പേശാൻ തുടങ്ങി….പറഞ്ഞുറപ്പിച്ച പൈസ അവന് പോരാത്രേ….കൂടുതൽ വേണം പോലും….. ബാംഗ്ലൂരിൽ നിന്നും അവന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ് വന്നത് എന്റെ ആൾക്കാരായിരുന്നു….കള്ളിന്റെ പുറത്ത് അന്നവൻമാർക്ക് പറ്റിയ ഒരു കൈയബദ്ധം.. അല്ലാതെ സുദേവനെ കൊല്ലാനൊന്നും ഞങ്ങൾക്ക് പ്ലാനുണ്ടായിരുന്നില്ല… പിന്നെ ആലോചിച്ചപ്പോൾ തോന്നി അവനെയങ്ങ് തീർത്തത് നന്നായെന്ന്…….""
വലതു കൈ കൊണ്ട് എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് നിന്നിരുന്ന നടേശൻ അത് പറയുമ്പോൾ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന എന്റെ രക്തത്തുള്ളികളെ അയാൾ മറുകയ്യിലെ വിരലിനാൽ തട്ടി തെറിപ്പിച്ചു….
""കാര്യം ഞങ്ങളുടെ ആൾക്കാർ അകത്തായെങ്കിലും പോലീസിന്റെ അന്വേഷണം അതോടെ അവസാനിച്ചു… കാരണം നിന്റെ രാജശേഖർ സർ കൂടുതൽ അന്വേഷിച്ചിരുന്നെങ്കിൽ ഞങ്ങളെല്ലാവരും കുടുങ്ങിയേനെ…. ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ ഞങ്ങൾ നടത്തിയിരുന്ന പല ബിസിനസ്സുകളിലേക്കും ഇടപാടുകളിലേക്കുമെല്ലാം അത് ചെന്നെത്തുമായിരുന്നു….കുറെയൊക്കെ അയാൾ അനേഷിച്ചറിയാൻ തുടങ്ങി എന്ന് മനസ്സിലായപ്പോഴാണ് ഡിപ്പാർട്മെന്റലെ ഞങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അയാളെ കുറച്ചു കാലത്തേക്ക് സ്പെഷ്യൽ ഡെപ്യൂട്ടേഷൻ എന്നും പറഞ്ഞ് കേസന്വേഷണത്തിൽ നിന്നും മാറ്റി നിർത്തിയത്…..""
💬 Comments
View all comments