Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]
പാഞ്ഞ എന്നെ ജസ്റ്റിൻ തടഞ്ഞു നിർത്തി പുറകിലേക്ക് ബലാൽക്കാരമായി തള്ളി മാറ്റി…..തല്ലാൻ കൈയ്യുയർത്തിയ ജസ്റ്റിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു കൊണ്ട് ഞാൻ പ്രതിരോധിച്ചു….കഴുത്തിലെ എന്റെ പിടുത്തം മുറുകിയതും ജസ്റ്റിൻ പിടയാൻ തുടങ്ങി….എന്റെ പിടുത്തം വിടുവിക്കാൻ ശ്രമിച്ച നടേശനേയും ഞാൻ ഒരു കൈ കൊണ്ട് തടഞ്ഞു…..
""അവളെവിടാ എന്റെ ഭദ്രാ….പറയാൻ….പറയടാ മൈരുകളെ….""
ക്രോധത്താൽ ഞാൻ അലറി….ജസ്റ്റിനും നടേശനും എന്റെ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു….
""നോക്കി നിൽക്കാതെ തല്ലിക്കൊല്ലടാ ഈ പന്ന കഴുവേറിടാ മോനെ…..""
എന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ജോർജ്ജ് അവരുടെ ആൾക്കാരോട് ആക്രോശിച്ചു…..
എന്റെ നേരെ പാഞ്ഞടുത്ത അവരുടെ ഗുണ്ടകൾ ബലമായി ജസ്റ്റിന്റെയും നടേശന്റെയും ദേഹത്തുള്ള എന്റെ പിടുത്തം വിടുവിച്ചു…
അവർ എന്നെ പുറകിലേക്ക് പിടിച്ചു തള്ളിയതും വലത് കാൽ പുറകിലേക്ക് ഊന്നിപ്പിടിച്ചു നിന്നു കൊണ്ട് ഞാൻ കുതറി… ശക്തമായി ഞാൻ കുതറിയപ്പോൾ ഗുണ്ടകൾക്ക് എന്റെ മേലുള്ള പിടി വിട്ട് പോയി….അടുത്ത നിമിഷം തന്നെ കൂട്ടത്തിലൊരുത്തനെ ഞാൻ നെഞ്ചിനിട്ട് ഇടിച്ചു മലർത്തി….. ആ സമയം എന്റെ നേരെ പാഞ്ഞടുത്ത മറ്റൊരുത്തനെ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് നിലംപരിശാക്കി……
പൊടുന്നനെ എന്റെ നെറ്റിയുടെ ഇടത് വശത്ത് ആരോ ശക്തമായി പ്രഹരിച്ചു… പെട്ടെന്നുള്ള ആഘാതത്താൽ നില തെറ്റിയ എനിക്ക് കണ്ണുകൾ അടയുന്ന പോലെ തോന്നി….പാതിയടഞ്ഞ കണ്ണുകളിലൂടെ ഞാൻ കണ്ടു ശൗര്യത്തോടെ എന്നെ നോക്കി മുരണ്ടു നിൽക്കുന്ന നടേശനെ….. തന്റെ കയ്യിലുള്ള ഇരുമ്പ് പൈപ്പിൽ പിടുത്തം ഒന്ന് കൂടി മുറുക്കി കൊണ്ട് നടേശൻ എന്റെ മുഖത്തിന് നേരെ ആഞ്ഞു വീശി…..
മുഖത്ത് ഇരുമ്പ് പൈപ്പ് കൊണ്ടുള്ള
💬 Comments
View all comments