0%

Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]

Author : രാജാ Read All Parts 239

ഒപ്പമുണ്ടായിരുന്ന ആൾക്കാർ എനിക്ക് ചുറ്റുമായി നിരന്നു…

മുന്നിൽ നിന്നിരുന്ന നടേശനെയും ജസ്റ്റിനെയും തള്ളി മാറ്റി ഞാൻ മുമ്പിലേക്ക് നടക്കാൻ ശ്രമിച്ചു…

"" എന്റെ ഭദ്ര എവിടെ….എനിക്ക് കാണണം അവളെ….ഭദ്രാ……...…""

നടേശനെ തട്ടി മാറ്റി മുന്നോട്ട് നീങ്ങിയ എന്നെ തടഞ്ഞു നിർത്താൻ നോക്കിയ ജസ്റ്റിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് കൊണ്ട് ഞാൻ അലറി……

""വേണ്ട ജസ്റ്റിൻ,, അവനെ തടയണ്ട…..""

എന്റെ പുറകിലായി വന്ന് നിന്ന് കൊണ്ട് നടേശൻ അത് പറഞ്ഞതും ജസ്റ്റിൻ എന്റെ കൈ രണ്ടും ശക്തമായി തട്ടി മാറ്റി കൊണ്ട് മുന്നിൽ നിന്നും മാറി നിന്നു….

കാവിലെ നാഗദൈവങ്ങളുടെ പ്രതിഷ്ഠയ്ക്ക് മുന്നിലായി കുറച്ച് ഉയരത്തിൽ കെട്ടിയുയർത്തിയ തറയിൽ ബോധമില്ലാതെ കിടന്നിരുന്ന സെലിന്റെ അരികിലേക്ക് ഞാൻ നടന്നു……..അവളുടെ ചുരിദാറിലാകെ അഴുക്ക് പുരണ്ടിരിക്കുന്നു.… ഇരു കവിളിലും അടി കിട്ടിയതിന്റെ വിരലടയാളങ്ങൾ….കീഴ് ചുണ്ട് പൊട്ടി രക്തം കിനിയുന്നുണ്ട്….

""സെലിൻ….സെലിൻ….കണ്ണ് തുറക്ക്… കണ്ണ് തുറക്ക് സെലിൻ….നിനക്കെന്താ പറ്റിയെ….ഭദ്ര എവിടെ….""

സെലിന്റെ അരികിലായി മുട്ട് കുത്തിയിരുന്നു കൊണ്ട് ഞാൻ അവളെ കവിളിൽ തട്ടിയുണർത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു…..പെട്ടന്ന് ഒരു നേർത്ത ഞെരക്കത്തോടെ അവൾ കണ്ണുകൾ പാതി തുറന്നു അടച്ചു…..അടുത്ത നിമിഷം എന്റെ നെഞ്ചിലൊന്ന് പരതിയ സെലിന്റെ ഇടത് കൈ നിശ്ചലമായിക്കൊണ്ട് അവളുടെ ദേഹത്തേക്ക് തന്നെ ഊർന്ന് വീണു….

""സെലിൻ….സെലിൻ കണ്ണ് തുറക്ക്…… സെലിൻ……""

ഞാൻ പിന്നെയും തട്ടി വിളിച്ചുവെങ്കിലും അവൾ കണ്ണ് തുറന്നില്ല…..

""വെറുതെ വിളിച്ചു മിനക്കെടണ്ട… അവൾ ഇനി കുറച്ചു നേരത്തെക്ക് കണ്ണ് തുറക്കില്ല….അതിനുള്ള മരുന്ന് അവളുടെ ദേഹത്ത് കുത്തി വച്ചിട്ടുണ്ട് ഞങ്ങൾ….""

പെട്ടന്ന് പുറകിൽ നിന്നും അപരിചിതമായ ശബ്ദം കേട്ട് ഞാൻ പതിയെ തിരിഞ്ഞു നോക്കി… ഒരു ഓഫ്‌ വൈറ്റ് കളർ കുർത്തയും മുണ്ടും ധരിച്ചു നിന്നിരുന്ന ആറടിയോളം പൊക്കമുള്ള ആ മനുഷ്യനെ എനിക്ക് ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല… പക്ഷെ എവിടെയോ കണ്ട് മറന്ന ഒരു ഓർമ്മ….

""മനസ്സിലായില്ലേ എന്നെ….ഞാൻ ജോർജ്… മാളിയേക്കൽ ജോർജ്ജ്…… ഈ കിടക്കുന്നവൾ എന്നെപ്പറ്റി പറഞ്ഞിട്ടില്ലടാ നിന്നോട്…""

സെലിന്റെ അരികിലേക്കായി നീങ്ങി നിന്ന് കൊണ്ട് അയാൾ പറഞ്ഞു….ആളെ മനസ്സിലായതും നേരിയ അമർഷത്തോടെ ഞാൻ മുഖം തിരിച്ചു….

""എന്താ ഇവൾ പറഞ്ഞിരിക്കുന്നെ എന്നെപ്പറ്റി….ഏഹ്….എന്തായാലും നല്ലതൊന്നും ആയിരിക്കില്ല… അതെനിക്കറിയാം…ഇവളുടെ തന്ത ഞാൻ ആണെന്നാണ് അവള്ടെ തള്ള പറയുന്നത്….പക്ഷേ ഉള്ളത് പറയാലോ….കള്ള് കുടിച്ച് ബോധമില്ലാതെ വന്ന് ഉപദ്രവിക്കുന്ന ഭർത്താവുള്ള ഒരു പാവം സാധു സ്ത്രീയെ സഹായിക്കാനെന്ന പേരിൽ കുറെ അവന്മാർ പണ്ട് കാലത്തും ഇപ്പൊഴും എന്റെ വീട്ടിൽ

💬 Comments

View all comments