Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]
കയറി നിരങ്ങാറുണ്ട്….അങ്ങനെയുള്ള ഏതോ ഒരുത്തനിൽ തള്ള പിഴച്ചു പോയപ്പോൾ ഉണ്ടായതാണ് ഈ കിടക്കുന്നവൾ എന്നാണ് ഞാൻ ഇപ്പൊഴും വിശ്വസിക്കുന്നത്……""
മദ്യലഹരിയിൽ അത് പറയുമ്പോൾ അയാളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു… പെട്ടന്ന് നില തെറ്റി വീഴാൻ പോയ ജോർജിനെ ജസ്റ്റിൻ ഓടി വന്ന് താങ്ങിപ്പിടിച്ചു…..
""തന്തയും ചത്ത് മൂന്നാം പക്കം തള്ള വല്ലവന്റെയും ഒപ്പം പിഴയ്ക്കാൻ പോയപ്പോൾ ആരോരുമില്ലാത്തവനായി തീർന്നവനാ ഇവൻ… എന്റെ അടുത്ത് വരുമ്പോൾ ഇവൻ വെറും പയ്യനാ… പക്ഷെ… ഇന്ന് ഇവൻ എനിക്ക് എന്റെ എല്ലാമാണ്….. ""
ജസ്റ്റിന്റെ തോളിലൂടെ കൈയിട്ട് അവനെ ചേർത്ത് പിടിച്ചു കൊണ്ടാണ് അയാൾ അത് പറഞ്ഞത്…..
""പണ്ട് മുതലേ ഇവന് സെലിന്റെ ദേഹത്ത് ഒരു കണ്ണുണ്ടായിരുന്നു….സംഗതി അറിഞ്ഞപ്പോൾ ഞാൻ ആദ്യം കരുതിയത് വല്ല ദിവ്യപ്രേമവും ആയിരിക്കുമെന്നാണ്… പക്ഷേ ചുമ്മാ പൂതി തീർത്ത് മൂടും തട്ടി പോണമെന്നേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ….അതിനവൻ സകല അടവും പയറ്റി… ഒടുവിൽ ഇവൾ അങ്ങനെയൊന്നും വീഴില്ലന്ന് തോന്നിയത് കൊണ്ടാണ് കല്യാണലോചനയുമായി ഇവളുടെ തള്ളയുടെ അടുത്തേക്ക് ഇവൻ വന്നത്….അതും എന്റെ നിർദ്ദേശപ്രകാരം.. അല്ലേടാ മോനെ….???""
ജസ്റ്റിനെ നോക്കി കുഴഞ്ഞ ശബ്ദത്തോടെ സംസാരിക്കുമ്പോഴും അയാൾ നിലതെറ്റി വീഴാതെയിരിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു….ജസ്റ്റിൻ അയാളെ ഒന്ന് കൂടി മുറുക്കെപ്പിടിച്ചു കൊണ്ട് അവിടെ നിന്നിരുന്ന അവരുടെ രണ്ടാൾക്കാരെ അരികിലേക്ക് വിളിച്ച് ജോർജിനെ പിടിച്ച് നിർത്താൻ ആംഗ്യം കാണിച്ചു….അങ്ങനെ അയാളെ അവരെ ഏൽപ്പിച്ച് ജസ്റ്റിൻ എന്റെ അരികിലേക്ക് വന്നു……..
""അങ്കിള് പറഞ്ഞത് പോലെ ഞാൻ കല്യാണലോചന നടത്തിയെങ്കിലും അന്ന് അത് നടന്നില്ല….പക്ഷെ ഞാൻ കാത്തിരുന്നു….നല്ലൊരു അവസരത്തിനായി….അങ്ങനെ എല്ലാം ഒന്ന് ഒത്തു വന്നതായിരുന്നു….പക്ഷേ ഞങ്ങൾക്കുള്ള ക്ഷമ ഇങ്ങേർക്കുണ്ടായിരുന്നില്ല….സത്യം പറഞ്ഞാൽ ഇങ്ങേരു ഒരാളുടെ എടുത്തു ചാട്ടം കാരണമാണ് ഇന്നിവിടെ ഇപ്പൊ ഇങ്ങനെയൊക്കെ സംഭവിച്ചത്….""
തന്റെ പുറകിലായി വന്ന് നിൽക്കുന്ന നടേശനെ ചൂണ്ടി ജസ്റ്റിൻ അത് പറഞ്ഞപ്പോൾ അയാൾ അവനെ മറി കടന്ന് എന്റെ മുന്നിലായി വന്ന് നിന്നു… എന്നിട്ട് ഇരു കയ്യും എന്റെ തോളിൽ കയറ്റി വച്ച് കൊണ്ട് അലസമായിയൊന്ന് പുഞ്ചിരിച്ചു….ക്രൂരനായ വേട്ടക്കാരന്റെ ശൗര്യം നിറഞ്ഞു നിന്നിരുന്നു ആ ചിരിയിൽ…….
""ഇവർ ഇവരുടെ അവസരത്തിനായി കാത്തിരുന്ന പോലെ ഞാനും കാത്തിരിക്കുകയായിരുന്നു വർഷങ്ങളായി….അവൾ,,, ഭദ്ര,, അവൾക്ക് വേണ്ടിയാടാ നായേ ഞാൻ ഇത്രയും വർഷം കാത്തിരുന്നത്….ഞാൻ മോഹിച്ചതാ അവളെ… എന്റെതാക്കണമെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചതാ….. അവൾ വയസ്സറിയിച്ച കാലം മുതൽ മനസ്സിൽ കുറിച്ചിട്ടതാ ഞാൻ….ഭദ്രയെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം എന്റെ ഞെരമ്പുകൾക്ക് ചൂട് പിടിക്കും….എന്റെയാടാ അവൾ….അവളെയാ നീ എന്നിൽ നിന്നും തട്ടിപ്പറിച്ചെടുത്ത്
💬 Comments
View all comments