0%

Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]

Author : രാജാ Read All Parts 1.1K
അന്വേഷിക്കാൻ.. എല്ലാർക്കും ഇഷ്ട്ടം ആകുമ്പോൾ ഇവന് മാത്രം ഇഷ്ടം ആവില്ല.. എന്തേലും കുറ്റം പറഞ്ഞോണ്ട് വരും.. കണ്ണ് പോരാ, ചെവി വലുത്, മൂക്ക് വലുത്, മുടി കുറവാണു..പ്രായം കുറവാണ് പഠിപ്പ് കുറവ് എന്നൊക്ക.." "അല്ലേലും അവനു കല്യാണം കഴിക്കണം എന്നൊന്നും ഇല്ല..അവനു ഇങ്ങനെ ഒറ്റതടിയാ യി അവന്റെ ഇഷ്ടത്തിന് കറങ്ങി നടക്കണം..ഒരു പെണ്ണ് കെട്ടിയാൽ അത് നടക്കില്ലല്ലോ..അത് കൊണ്ട് അവൻ മനപ്പൂർവം ഒഴിഞ്ഞു മാറുന്നതാ.." അമ്മയുടെ വക ആയിരുന്നു ആ ഡയലോഗ്.. അപ്പൊ മാതാശ്രീ മൗനവൃതത്തിൽ അല്ല.. ഇന്ന് പോയി കണ്ട പെണ്ണിനേയും എനിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോ തൊട്ട് അമ്മ എന്നോട് മിണ്ടിയിട്ടില്ലായിരുന്നു.. അച്ഛൻ മാത്രം എല്ലാം കേട്ട് ചിരിച്ചോണ്ട് ഇരിക്കുന്നുണ്ട്..ചേട്ടനും ഒന്നും പറഞ്ഞില്ല.. മൂപ്പര് ഫോണിൽ കാര്യമായി എന്തോ തോണ്ടി കൊണ്ടിരിക്കുവാണ്.. പാപ്പൻ എന്തോ ആലോചനയിൽ ആണ്.. ഇനി ആളുടെ പരിചയത്തിൽ ഏതെങ്കിലും എനിക്ക് പറ്റിയ പെൺകുട്ടികൾ ബാക്കി ഉണ്ടോ എന്ന് ആലോചിക്കുവാണോ ദൈവമേ !!! ആപ്പോ ഇതാണ് അരങ്ങിലെ സ്ഥിതിവിശേഷങ്ങൾ..എന്റെ കല്യാണലോചന..??
______ ഇനി എന്നെ പരിചയപ്പെടുത്താo.. എന്റെ പേര് അനന്തു.. ഫുൾ നെയിം അനന്തകൃഷ്ണൻ.. MBAക്കാരൻ, ഒരു പ്രൈവറ്റ് കമ്പനിയിൽ Accounts Manager ആണ്.. ഇടയ്ക്കു കുറച്ചു വര്ഷം ഡൽഹിയിലും പിന്നെ ചെന്നൈയിലും ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത് ഇപ്പൊ നാട്ടിൽ തന്നെ.. അച്ഛൻ ഹരിദാസ്, അമ്മ ദേവകി, സ്വസ്ഥം ഗൃഹഭരണം അച്ഛന് കൃഷിപ്പണി ആണ്.. എന്നാൽ ഇടയ്ക്കു പുള്ളിക്കാരൻ ഒരു സുഹൃത്തുന്റെ ഒപ്പം ചേർന്ന് ഒരു ചിട്ടികമ്പനി തുടങ്ങിട്ടോ.. ഉള്ളത് പറയാലോ മൂപ്പർക്ക് അതിന്റെ ഒരു കാര്യംവും ഇല്ലായിരുന്നു.. എന്താച്ചാൽ ചിട്ടികമ്പനി

💬 Comments

View all comments