Chapter Title : അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]
വാപ്പ ആയിരുന്നു പഴയ പ്രിൻസിപ്പൽ… പുള്ളിക്കാരനും നമ്മടെ ഉപ്പൂപ്പാടെ ഒപ്പം ഉണ്ടായിരുന്നു അന്ന് ആ ദുരന്തം ഉണ്ടായപ്പോൾ….” ഷംന അത് പറയുമ്പോൾ സമീറ മാം ഒന്ന് വിഷമിച്ചു നിന്നു…
“ അതൊക്കെ പോട്ടെ… അജു ഇന്ന് ജോയിൻ ചെയ്യുവല്ലെ??...” സമീറ മാം പെട്ടന്ന് വിഷമം മാറ്റി എന്നോട് ചോദിചു…
ഞാൻ അതേ എന്ന് തലയാട്ടി...
“എന്നാപ്പിന്നെ ക്ലാസ്സിലേക്ക് പോക്കോ… ഇന്ന് വേറെയും ഒരു ന്യൂ അഡ്മിഷൻ ഉണ്ട് നിങ്ങൾടെ ക്ലാസ്സിലേക്ക്…”
ഞാനും ഷംനയും അവിടെ നിന്ന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ പിറകെ നിന്നും ആരോ വിളിച്ച് ഞങൾ തിരിഞ്ഞു…
“ആ… ആരാ ഇത് കൃഷ്ണേട്ടനോ…” ഷംന ചോദിക്കുമ്പോൾ ആണ് ഞാൻ പുള്ളിയെ കാണുന്നത്…
“ അല്ല മോളെ ഇത് ഷംല കുഞ്ഞിൻറെ മകനല്ലെ…”
“ അതേ… അജ്‌സൽ…” ഞാൻ മറുപടി പറഞ്ഞു…
“ അതെങ്ങനെ പെട്ടന്ന് മനസിലായി കൃഷ്ണേട്ടന്..” ഷംന ആശ്ചര്യപ്പെട്ടു
“ സുലൈമാൻ സാഹിബിനെ നേരിട്ട് കണ്ട പോലെ ഉണ്ടല്ലോ മോളെ… അതാ…” പുള്ളിക്കാരൻ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു...
“ആ… അവൻ ഇന്ന് മുതൽ കോളേജിൽ കേറി… പിന്നെ അജു… ഇതാണ് കൃഷ്ണേട്ടൻ… നമ്മടെ കോളേജ് പ്യൂൺ ആണ്…”
ഞാൻ ഒന്ന് ചിരിച്ച് കൈ കൊടുത്തു…
“എന്നാൽപ്പിന്നെ നിങ്ങൾ ക്ലാസ്സിലേക്ക് പൊക്കോ മക്കളെ…”
“ശരി ചേട്ടാ… പിന്നെ കാണാം…” ഞാൻ പറഞു…
ഞാൻ പിന്നെ ആവിടെന്ന് ഇറങ്ങി നേരെ ക്ലാസ്സിലേക്ക് വിട്ടു… ഷംന അവൾടെ ക്ലാസ്സിലും…. നോക്കി നോക്കി അവസാനം ആ ബോർഡ് കണ്ടൂ… “I sem BBA”
ഞാൻ പിന്നെ ഒന്നും നോക്കിയില്ല…
💬 Comments
View all comments