0%

Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]

Author : Ajsal Aju Read All Parts 1.2K

ഇട്ട് അവൻറെ വീട്ടിലേക്ക് വരുന്നു…
“ചേച്ചി മോനോട് ഒന്ന് ബസ് സ്റ്റോപ്പ് വരെ ഇറക്കാൻ പറയുമോ…”
അവർ അവൻറെ അമ്മയോട് ചോദിച്ചു....
“അയ്യോ മോളെ അവൻറെ വണ്ടി പഞ്ചർ ആണ്.… നീ ഒരു കാര്യം ചെയ്യ് ഇവൻറെ കൂടെ കേറിക്കോ… മോനേ നീ ഇവളെ ബസ്റ്റോപ്പ് വരെ ആകുമോ….”
അവൻറെ അമ്മ എന്നോട് ചോദിച്ചു…
“അതിനെന്താ കേറിക്കോ ചേച്ചി… ഇവിടെ അടുത്തല്ലേ ഞാനാക്കിതരാം…”
അവർ കേറാൻ ഒന്നും മടിച്ചുനിന്നു… അത് കണ്ട് അവൻറെ അമ്മ അവരോട് കേറാൻ പറഞ്ഞു…. അവസാനം അവർ കയറി… അവർ സൈഡ് ചരിഞ്ഞ ഇരുന്നത്… ഞാൻ അവൻറെ അമ്മയോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി… ബസ്സ്റ്റോപ്പിലേക്ക് പോകുന്ന വഴി ഞാനോ അവരോ ഒന്നും തന്നെ സംസാരിച്ചില്ല… ബസ്റ്റോപ്പ് എത്തിയതും തന്നെ അവർക്ക് പോകാനുള്ള ബസ് വന്നു.. അവർ ബൈക്കിൽ നിന്നും ഇറങ്ങിയ ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചു… അതിനുശേഷം അവർ അതിൽ കയറി പോയി…
ആകെ മൊത്തത്തിൽ ശോകമായ ഞാൻ വേറെ എവിടേക്കും പോകാതെ നേരെ വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് അഭി എന്നെ വിളിക്കുന്നത്… അവന് എവിടെയോ പോകാൻ എൻറെ വണ്ടി വേണം… ഞാൻ പിന്നെ നേരെ അവൻറെ വീട്ടിൽ പോയി അവനെ എടുത്തിട്ട് എൻറെ വീട്ടിലേക്ക് പോയി… ഞാൻ ഗേറ്റിന് വെളിയിൽ വണ്ടി നിർത്തി അവൻറെ കയ്യിൽ വണ്ടി കൊടുത്തു വിട്ട ശേഷം അകത്തേക്ക് കയറി…. മെയിൻ ഡോർ മുന്നിലെത്തി ബെൽ അടിക്കുമ്പോൾ സൗണ്ട് ഒന്നും കേൾക്കുന്നില്ല… പുറത്തെ ലൈറ്റ് നോക്കിയപ്പോൾ അതും കത്തുന്നില്ല… അപ്പോ എനിക്ക് മനസ്സിലായി കറണ്ട്

💬 Comments

View all comments