Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]
പേര് കൂടെ കണ്ടപ്പോൾ സന്തോഷം… പേരുകൾ പറയാൻ വിട്ടു പോയവർ എന്നോട് ക്ഷമിക്കണം…. തുടർന്നും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു... ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം വായിക്കുക… നമുക്കിനി കഥയിലേക്ക് കടക്കാം…
“ തൻറെ പേരെന്താണ് എന്ന് പറഞ്ഞില്ലല്ലോ…” ടീച്ചർ ചോദിച്ചപ്പോൾ ആണ് ഞങ്ങൾ നോട്ടം മാറ്റിയത്….
“ഫെമിന അബ്ദുൽ വഹാബ്”
അവൾ അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി തിരിഞ്ഞു അവളെ തന്നെ നോക്കി….
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു പോയി…
“ടാ… മച്ചൂ… മതിയടാ നോക്കിയേ…” സനുവിൻറെ ആ വിളി ആണ് കുറേ നേരമുള്ള അവളുടെ മേലുള്ള നോട്ടത്തിൽ നിന്നും ഉണർത്തിയത്… ഞാൻ ഒന്ന് ചൂളി അവൻറെ മുഖത്തേക്ക് നോക്കി ചിരിച്ചു…
“മ് മ്…. മതി കിണിച്ചത്….”
ഞാൻ അവനിൽ നിന്നും മുഖം മാറ്റി ഇടത്തോട്ട് തിരിഞ്ഞ് നോക്കുമ്പോൾ എന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയെ ആണ് കണ്ടത്… ടീച്ചർ ക്ലാസ് തുടങ്ങിയതും നോട്ടം മാറ്റി ക്ലാസിലേക്ക് അവൾ ശ്രദ്ധതിരിച്ചു…
“ഇതെന്ത് മൈരാണ് ഇവൾക്ക് എന്താ എന്നോട് ഇത്ര കടി…” ഞാൻ എന്നോട് തന്നെ പുലമ്പിക്കൊണ്ട് ഞാനിരുന്നു… പെട്ടെന്നാണ് ഒരു പേന താഴെ വീഴുന്ന ശബ്ദം കേട്ട് ഞാൻ ഇടത്തേക്ക് തിരിഞ്ഞത്… നോക്കുമ്പോൾ അത് ഫെമിനയുടെ പേനയാണ്… അവളെ സഹായിക്കാൻ ഞാൻ കുനിഞ്ഞ് പേന എടുക്കാൻ പോയതും അവൾ കുനിഞ്ഞതും ഒരേസമയം ആയിരുന്നു… പെട്ടെന്ന് തന്നെ ഞങ്ങളുടെ തലകൾ തമ്മിൽ കൂട്ടിയിടിച്ചു…
“അയ്യോ സോറി..” രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു… എന്നിട്ട് രണ്ടുപേരും തമ്മിൽ തമ്മിൽ ചിരിച്ചു… ഞാൻ കൈ
💬 Comments
View all comments