Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]
ഫോൺ വിളിച്ചത് ഒരു പുരുഷനെ ആയിരുന്നല്ലോ എന്നോർക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത അറപ്പും വെറുപ്പും മോനോട് തോന്നി... കാരണം ഇതിനു വേണ്ടിയായിരുന്നു തന്നെ പരിഗണന പോലും നൽകാതെ ആ വീട്ടിൽ ഇട്ടിരുന്നത്...
എന്തൊക്കെ വന്നാലും കടിച്ചുപിടിച്ചു നിൽക്കുക.. തന്റെ ജീവിതത്തിൽ എന്നെങ്കിലും തനിക്ക് നല്ലത് വരാതിരിക്കില്ല എന്ന് അവൾ സ്വന്തം മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിച്ചു... അതിനുശേഷം ഒരിക്കൽപോലും ഷാഫി ആമിയെ മൈൻഡ് ചെയ്തിട്ടില്ല ആമി ചെയ്യാൻ സമ്മതിച്ചില്ല എന്ന് പറയുന്നത് ആണ് നല്ലത്... ഒരു മുറിയിൽ പോലും അവർ രണ്ട് സ്ഥലത്ത് കിടക്കാൻ തുടങ്ങി...
അവസാനം പൊറുതിമുട്ടിയാണ് ഷാഫി നാടുവിട്ടത്.. കാരണം മറ്റൊന്നുമല്ല.. രാഹുലിന് ദുബായിൽ ഒരു കമ്പനിയിൽ ജോലി കിട്ടി... അവിടെത്തന്നെ രാഹുൽ ഷാഫിക്കും ജോലി ശരിയാക്കി... മാളിയേക്കൽ തറവാട്ടിലെ ഒരാൾക്ക് ജോലിക്ക് പോകേണ്ട ആവശ്യമില്ല എന്ന് തന്റെ കൂടെപ്പിറപ്പുകൾ വാദിച്ചു എങ്കിലും...
ഷാഫി അതൊന്നും വകവയ്ക്കാതെ തൻറെ പ്രിയ കാമുകനോടൊപ്പം പോയി... അവനു വേണ്ട അതായിരുന്നല്ലോ... ഇപ്പോൾ ഏകദേശം രണ്ട് വർഷമാകുന്നു ഞങ്ങൾ തമ്മിൽ കണ്ടിട്ട് പോലും.. വിളിക്കാറ് മെസ്സേജ് അയക്കാറുമൊന്നുമില്ല... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വല്ലപ്പോഴും ഒരു മെസ്സേജ് അത്രതന്നെ...
ഇത് ഈ വീട്ടിലെ അധികം ആർക്കും അറിയില്ല.. സുമിക്ക് മാത്രം അറിയാം... ബാക്കി എല്ലാവരുടെയും മുമ്പിൽ ഞങ്ങൾ സന്തുഷ്ട ജോഡികളെ പോലെ അഭിനയിക്കുന്നു...
ഇത്രയും പറയുമ്പോൾ തന്നെ ആമിയുടെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണീരൊഴുകുന്നുണ്ട്... അജുവിന് എന്ത് ചെയ്യണം എന്നറിയില്ല.. അവൻ അടുത്തിരുന്ന് അവളെ കയ്യിൽ തന്റെ കൈകൾ ചേർത്ത് ആശ്വസിപ്പിച്ചു... അവൾ എപ്പോഴാണ് പഴയ ഓർമ്മയിൽ നിന്നും പുറത്തേക്ക് വന്നത്..
പെട്ടെന്ന് തന്നെ ആമി തൻറെ കണ്ണുകൾ തുടച്ചു... എന്നിട്ട് അജുവിനെ നോക്കി ചിരിച്ചു എന്നുവരുത്തി... അവളോട് എന്തു പറയണം എന്നറിയാതെ അജുവും അവളുടെ കണ്ണുകൾ നോക്കിയിരുന്നു...
ആമി: ഇതാണ് അജൂ എൻറെ ജീവിതം... ഇനി എന്ത് ചെയ്യണമെന്ന് പോലും എനിക്കറിയില്ല... നിനക്ക് ഇത് എല്ലാവരെയും അറിയിക്കണമെങ്കിൽ അറിയിക്കാം...
അജു: എൻറെ കൊക്കിന് ജീവനുള്ള കാലം ഇത് ഒരു മനുഷ്യരും അറിയില്ല... ഇതെന്റെ വാക്കാണ്... മാമിക്ക് ധൈര്യമായിട്ട് പോകാം...
അത് കേട്ടപ്പോൾ അവൾക്ക് വീണ്ടും ഒരു സന്തോഷമായി... അവൾ ആശ്വാസത്തോട് കൂടി ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി...
ആമി പോയ ശേഷം അജുവിന് മനസ്സിൽ എന്തോ ഭാരം നിറഞ്ഞതു പോലെയായി... ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് എല്ലാം മനസ്സിലാക്കണം... പിന്നെ അധികം ആലോചിക്കാതെ തന്നെ അജു ഉറക്കത്തിലേക്ക്
💬 Comments
View all comments