0%

Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]

Author : Ajsal Aju Read All Parts 447

സഹിച്ചു ഇങ്ങനെ ജീവിക്കുന്നത്...

ഇവർ തമ്മിൽ ഒരുമിച്ച് പഠിച്ചവരാണ്... ഹോസ്റ്റൽ മുറിയിൽ തുടങ്ങിയ ബന്ധമാണ് ഇന്നിവിടെ ഈ ഹോട്ടൽ മുറി വരെ എത്തിയത്... നിൻറെ ഭർത്താവ് നിന്നെ ഒന്നും അറിയിച്ചു കാണില്ല... പക്ഷേ അങ്ങനെയല്ല ഈ ദുഷ്ടൻ... നിനക്കറിയോ കല്യാണം കഴിഞ്ഞ് നാലാം ദിവസം ഈ മൈരൻ എന്നോട് പറയുവ എനിക്ക് നീയുമായിട്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന്...

എനിക്കൊരു കാമുകൻ ഉണ്ടെന്നും അവന്റെ പേര് ഷാഫിയാണെന്നും വർഷങ്ങളായി അവർ തമ്മിലെ ബന്ധം തുടങ്ങിയെന്നും... ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു അന്നെനിക്ക്.... എൻറെ അതേ അവസ്ഥയായിരിക്കും നിനക്കും എന്ന് ഞാൻ ഊഹിച്ചു അതുകൊണ്ടാണ് ഞാൻ നിന്നെ ഇത് അറിയിക്കാൻ തീരുമാനിച്ചത്... ഇന്നലെ ഇവരിൽ തമ്മിലുള്ള ഫോൺ വിളി ഞാൻ ശ്രദ്ധിച്ചിരുന്നു...

അങ്ങനെയാണ് ഇവർ ഇന്നിവിടെ വരും എന്ന കാര്യം ഞാൻ അറിഞ്ഞത്... ഇവർ ഇതിനുമുമ്പും ഇവിടെയാണ് വന്നിരുന്നത് പക്ഷേ ഇവർക്ക് അറിയില്ല എന്റെ സുഹൃത്ത് ഇവിടെത്തെ മാനേജർ ആണെന്ന്...

അവൾ പറഞ്ഞതാണ് ഞാൻ ഇത് ആദ്യമായി അറിയുന്നത്... അതുകൊണ്ടാണ് എനിക്ക് എക്സസ് കാർഡ് കിട്ടിയത് അകത്തോട്ട് കയറാൻ... ഇനി നീ തീരുമാനിക്ക് ഇവൻറെ കൂടെ നിനക്ക് ജീവിക്കണോ വേണ്ട എന്ന്...”

എല്ലാം കേട്ട് നിർവികാരയായി ആമി നിന്നു... തൻറെ ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് അവൾക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല... കീർത്തനയെ പോലെ താനും എല്ലാം സഹിച്ച ജീവിക്കേണ്ടി വരും എന്ന് അവളും മനസ്സിൽ ഉറപ്പിച്ചു... കാരണം തൻറെ വാപ്പയെ വിഷമിപ്പിക്കാൻ തനിക്ക് കഴിയില്ല... താൻ ഈ വീട്ടിൽ നിന്ന് തിരിച്ചു ഇറങ്ങിപ്പോയാൽ തൻറെ കുടുംബം തകരും...

കാരണം അത്രത്തോളം കടപ്പാടാണ് തന്റെ വാപ്പയ്ക്ക് മാളിയേക്കൽ സുലൈമാൻ സാഹിബിനോട്... ഒരിക്കൽ കുടുംബം നിൽക്കേണ്ടി വരും എന്ന് അവസ്ഥ എത്തിയപ്പോൾ വാപ്പയെ സഹായിച്ച് ഈ നിലയിൽ എത്താൻ സഹായിച്ചത് ആ വലിയ മനസ്സിന് ഉടമയാണ്... അങ്ങനെ ഒരു നല്ല മനുഷ്യന് എങ്ങനെയാണ് ഇതുപോലൊരു സന്തതി... എല്ലാം സഹിച്ചു ജീവിക്കുക അതല്ലാതെ വേറെ ഒന്നും തന്നെ തന്റെ മുന്നിൽ ഇല്ല...

ഒന്നും മിണ്ടാതെ ആമിയ മുറിയിൽ നിന്നും പുറത്തിറങ്ങി.. ഹോട്ടലിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ ഇനി ഒരിക്കലും ഷാഫി അംഗീകരിക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചു... കാരണം ഇത്രയും സംഭവിച്ചിട്ടും ഒരു കൂസൽ ഇല്ലാതെയാണ് ഒരു ഉത്തരം പോലും നൽകാതെ ഷാഫി അവിടെ അവനെപ്പറ്റി ചേർന്ന് നിന്നത്....

ഇത്രയും നാൾ ഷാഫി രാത്രി

💬 Comments

View all comments