0%

Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]

Author : Ajsal Aju Read All Parts 446

എന്ത് വന്നാലും തനിക്ക് അവരെ വിഷമിപ്പിക്കാൻ ആവില്ല...

അത്രയും ഓർത്തു നിന്നപ്പോൾ തന്നെ ലിഫ്റ്റ് അഞ്ചാം നിലയിൽ എത്തി... ആമി നടന്ന 506അം നമ്പർ മുറിയുടെ മുന്നിലെത്തി... ഒന്ന് നിന്ന് മനസ്സിനെ സമാധാനിപ്പിച്ച ശേഷം കോളിംഗ് ബെൽ അടിക്കാൻ പോയതും പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.... “അമീന....”

ആ ശബ്ദം കേട്ട ഭാഗത്തേക്ക് ആമി തിരിഞ്ഞു നോക്കുമ്പോൾ അധികം വെളുപ്പില്ലാത്ത എന്നാൽ സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ അടുത്തേക്ക് വന്നു...

“ഞാൻ കീർത്തന... ഞാനാണ് അമീനെ കുറച്ചു മുന്നേ വിളിച്ചത്... താൻ ഇവിടെ വരുമെന്ന് എനിക്കുറപ്പായിരുന്നു... അതുകൊണ്ടാണ് ഞാൻ ഇവിടെ തന്നെ നിന്നത്...”

ആമി: നിങ്ങളാരാണ്... നിങ്ങൾക്ക് എങ്ങനെ എൻറെ ഭർത്താവിനെ അറിയാം....

കീർത്തന: തൻറെ ധൃതി പിടിക്കേണ്ട... തനിക്കുള്ള ഉത്തരം ഞാൻ തന്നെ കാണിച്ചുതരാം...

അതും പറഞ്ഞ് കീർത്തന തന്റെ കയ്യിലിരുന്ന കീയെടുത്ത് ആ ഡോർ ശബ്ദം ഉണ്ടാക്കാതെ തുറന്നു... അവൾ ആദ്യം നടന്നു ഞാൻ അവളുടെ പിന്നാലെ... ശബ്ദം ഉണ്ടാക്കരുത് എന്ന് അവൾ എനിക്ക് ആംഗ്യം കാണിച്ചു... മുറിയിൽ അകത്തു കയറി ആമി കണ്ട കാഴ്ച അവളെ മൊത്തത്തിൽ തളർത്തി...

തൻറെ ഭർത്താവ് വേറൊരാളുമായി കിടക്ക പങ്കിടുന്നതാണ് അവൾ കണ്ടത്... അതിലും ഉപരി അവളെ തളർത്തിയത് തൻറെ ഭർത്താവിൻറെ കൂടെയുള്ളത് ഒരു പെണ്ണല്ല എന്നതാണ്... തൻറെ ഭർത്താവ് ഒരു സ്വവർഗ അനുരാഗിയാണെന്ന് അവൾ മനസ്സിലാക്കി...

ഇവരെ രണ്ടുപേരെയും കണ്ടതും ബെഡിൽ ഉണ്ടായിരുന്ന ഷാഫിയും അയാളുടെ കാമുകനും ചാടി എണീറ്റു... രണ്ടുപേർക്കും ഉടുതുണി ഇല്ല.. രണ്ടുപേരും അവിടെ ഉണ്ടായിരുന്ന ഓരോ പില്ലോ എടുത്ത് അവരുടെ മാനം മറച്ചു... ഷാഫിയുടെ കാമുകൻ പെട്ടെന്ന് കീർത്തന എന്ന് വിളിച്ചത് കേട്ടപ്പോൾ ആമി ശരിക്കും ഞെട്ടി...

“ താൻ കുറച്ചു മുമ്പ് ചോദിച്ചില്ലേ ഞാൻ ആരാണെന്ന്.. തൻറെ ഭർത്താവിനെ എങ്ങനെ അറിയാം എന്ന്... ഈ നിൽക്കുന്നതാണ് എന്റെ ഭർത്താവ്.. രാഹുൽ.... രാഹുൽ മനോഹർ... തന്നെപ്പോലെ തന്നെ ചതിക്കപ്പെട്ട ഒരു പെണ്ണ ഞാനും... കല്യാണം കഴിഞ്ഞ് എട്ടുമാസമായി ഞാൻ അനുഭവിക്കുന്ന അപമാനം എനിക്ക് മാത്രമേ അറിയൂ...

ആരെയും അറിയിക്കാനും വയ്യ... മകൻ ഇങ്ങനെ ഒരു അസുഖമുള്ളതു കൊണ്ടായിരിക്കാം അച്ഛനും അമ്മയും ഒന്നുമില്ലാത്ത വീട്ടിലെ പെൺകുട്ടികളെ തിരക്കി നടന്നത്... നിർഭാഗ്യവശാൽ എൻറെ തലയിലാണ് വന്ന പെട്ടതും... എൻറെ താഴെ ഇനി ഒരു അനിയത്തിയുണ്ട് എനിക്ക് അവളുടെ ജീവിതം നോക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ഞാൻ എല്ലാം

💬 Comments

View all comments