Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]
തന്നെ ആമിയ ഫോൺ എടുത്തു... മറുകയ്ക്കൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം
“ ഹലോ അമീന... നിങ്ങൾക്ക് എന്നെയോ എനിക്ക് നിങ്ങളെയും അറിയില്ല... പക്ഷേ നിങ്ങളുടെ ഭർത്താവ് ഷാഫിയെ എനിക്ക് അറിയാം.. നിങ്ങളുടെ ഭർത്താവ് നിങ്ങളെ വിട്ട് പോയിരിക്കുന്നത് അദ്ദേഹത്തിൻറെ ഇഷ്ടമുള്ള ആളുടെ അടുത്തേക്കാണ്.. ഇതിന് തെളിവായിട്ട് നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ ഹോട്ടൽ ഹിൽട്ടൺ പ്ലാസയിൽ വരിക.. അവിടെ റൂം നമ്പർ 506ൽ നിങ്ങൾക്ക് അവരെ കാണാം.... നിങ്ങൾ അവിടെ പോകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു...”
ഇത്രയും പറഞ്ഞുകൊണ്ട് ആ കോൾ അവിടെ കട്ടായി.. ആമിയുടെ ഉള്ളിൽ ശരിക്കും ഒരു തീ കോരിയിട്ട് അവസ്ഥയായിരുന്നു... ആരോട് എന്ത് പറയും എന്ന് പോലും ആമിക്ക് അറിയില്ല... ഇത് സത്യമാണോ കള്ളമാണോ എന്ന് പോലും ആ നേരം അവൾക്ക് മനസ്സിലാവുന്നില്ല... ഒരുപക്ഷേ സത്യമായേക്കാം..
കാരണം ഇത്രയും നാളായിട്ടും താൻ എന്തൊക്കെ കാണിച്ചിട്ടും തന്റെ ഭർത്താവ് തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല.. പല ദിവസങ്ങളിലും രാത്രി അദ്ദേഹത്തിന് കോൾ വരുന്നതും അതെടുക്കാൻ അദ്ദേഹം പുറത്തു പോകുന്നതും താൻ എത്രയോ വട്ടം കണ്ടതാണ്... എന്തായാലും സത്യമാണോ കള്ളമാണോ എന്ന തനിക്ക് അറിയണമെന്ന് ആമി മനസ്സിൽ ഉറപ്പിച്ചു...
പെട്ടെന്ന് തന്നെ ആമി ഡ്രസ്സ് മാറി സുഹൃത്തിൻറെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് അവിടെ നിന്നും പുറത്തേക്കിറങ്ങി.... കുറച്ചു ദൂരം നടന്ന അവിടെ കണ്ട ഒരു ഓട്ടോ പിടിച്ച് ഹിൽട്ടൻ ക്ലാസിലേക്ക് ആമി യാത്ര തിരിച്ചു... ഓട്ടോയിൽ ഇരിക്കുമ്പോഴും അമ്മയുടെ മനസ്സിൽ പല ചിന്തകൾ ആയിരുന്നു...
ആരായിരിക്കും അവൾ അവളുടെ മനസ്സിൽ ആ ചോദ്യം നിറഞ്ഞു വന്നു... ആ നമ്പറിലേക്ക് ആമി വീണ്ടും വിളിച്ചെങ്കിലും ആദ്യം റിങ് ചെയ്തു... പിന്നെ വീണ്ടും വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയി... താൻ ഇനി ഏതെങ്കിലും ട്രാപ്പിൽ ആണോ എന്ന് പോലും ആമിയുടെ ഉള്ളിൽ പേടി തുടങ്ങി...
പക്ഷേ രണ്ടും കൽപ്പിച്ച് ആമി ഹോട്ടൽ ഹിൽട്ടൻ പ്ലാസയുടെ മുന്നിലെത്തി... ഓട്ടോക്കാരനെ കാശു നൽകി ആമി നേരെ റിസപ്ഷനിൽ ചെന്ന് റൂം നമ്പർ എവിടെയാണ് ചോദിച്ചു... അഞ്ചാം നിലയിൽ ആണെന്ന് അവിടെനിന്ന പെൺകുട്ടി പറഞ്ഞതും ആമിനേര ലിഫ്റ്റിലേക്ക് കയറി...
ആമിയുടെ ഉള്ളിൽ ഈ ആളിക്കത്താൻ തുടങ്ങി... തന്റെ ജീവിതം ഇവിടെ തീരുമോ എന്ന് പോലും ആമി ഭയന്നു... രണ്ടുവട്ടം അറ്റാക്ക് വന്ന ആളാണ് തൻറെ വാപ്പ.. ഇതൊക്കെ അറിഞ്ഞാൽ അദ്ദേഹം ചങ്കുപൊട്ടി മരിക്കും.. ഇനി
💬 Comments
View all comments