Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]
മൗനം ഭേതിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.
ഞാൻ: എന്താ മാമി എന്തുപറ്റി....
സുമി: (വിക്കിക്കൊണ്ട്) അജു... മോനെ... നീ ആരോടും പറയരുത്... ഞങ്ങൾക്കൊരു തെറ്റു പറ്റിപ്പോയി....
അതും പറഞ്ഞു മാമി പൊട്ടിക്കരയാൻ തുടങ്ങി. എനിക്ക് സത്യത്തിൽ എന്ത് ചെയ്യണം എന്ന് അറിയില്ല. ചെന്നൈയിൽ ആയിരുന്നപ്പോൾ എനിക്ക് രണ്ട് ലെസ്ബിയൻ കപ്പിൾസായ ഫ്രണ്ട്സ് ഉണ്ടായിരുന്നു. സൊ എനിക്ക് ഇതൊന്നും വലിയ കാര്യമായിട്ട് കരുതിയില്ല. ഞാൻ പെട്ടെന്ന് മാമിയുടെ അടുത്ത് പോയി മാമിയെ ആശ്വസിപ്പിച്ചു..
ഞാൻ: മാമി വിഷമിക്കേണ്ട ഞാൻ ഇതാരോടും പറയില്ല. ഇതൊക്കെ ഇന്നത്തെ കാലത്ത് എല്ലായിടത്തും നടക്കുന്നതാണ് ആരും പറയുന്നില്ല എന്നേയുള്ളൂ. ഒരുപക്ഷേ കുറച്ചുനാൾ കഴിയുമ്പോൾ പലരും ഇത് പുറത്തുവന്നു പറയും...
സുമി: നിനക്ക് മാമിയോട് ദേഷ്യം ഉണ്ടോ?
ഞാൻ: ഒരിക്കലുമില്ല മാമി ഞാൻ എന്തിനാ ഇതിനൊക്കെ മാമിയോട് ദേഷ്യപ്പെടേണ്ടേ... നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യം നിങ്ങൾ ചെയ്യുന്നു. അതിൽ ഇപ്പോൾ ആരും നിങ്ങളെ പറയാൻ അധികാരമില്ല....
സുമി: ശരിക്കും ഇപ്പോഴാണ് മോനെ സമാധാനമായത്... ഞാൻ കരുതി നീ എന്നെ വെറുക്കുമെന്ന്... പിന്നെ നീ അവളോട് ഒന്നും പറയാൻ പോകരുത്... എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയണം...
അപ്പോഴേക്കും കറണ്ട് വന്നു.. അപ്പോഴാണ് ഞാൻ ഓർത്തത് കറണ്ടില്ലാത്ത ഹോൾഡറിൽ ആണല്ലോ ഞാൻ ചാർജ് വെച്ചതെന്ന്.... മാമി വീണ്ടും പറയാൻ തുടങ്ങി...
സുമി: ആമി ഒരു പാവമാണ്. എൻറെയും അവളുടെയും ജീവിതത്തിൽ നിനക്കറിയാത്ത പല കാര്യങ്ങളും ഉണ്ട്... ഞങ്ങൾ ഇവിടെ വലിയ കുടുംബത്തിൽ കൈ നിറയെ കാശുള്ള പെണ്ണുങ്ങളായി ജീവിക്കുന്നു.. പക്ഷേ ഞങ്ങളുടെ ജീവിതം എന്താണ് എന്ന് ഇവിടെ ആർക്കും അറിയില്ല ...
എനിക്ക് ഇനിയും നല്ല ജീവിതമാണ് പക്ഷേ അതുപോലെയല്ല ആ പാവം കൊച്ചിന്റെ അവസ്ഥ... അവൻ ഉണ്ടല്ലോ ആ ഷാഫി നിൻറെ ഉമ്മാടെ പൊന്നോമന അനിയൻ. മാളിയേക്കൽ തറവാട്ടിലെ അവസാന സന്തതി ആയതുകൊണ്ട് ലാളിച്ച് വഷളാക്കിയ ദുഷ്ട സന്തതി... അവൻ...
പെട്ടെന്നാണ് കോളിംഗ് ബെൽ ശബ്ദം കേട്ടത്...
“ആരോ വന്നു മോനെ ഞാൻ നിന്നോട് എല്ലാം പറയാം എനിക്ക് നിന്നോട് സംസാരിക്കണം...”
അതും പറഞ്ഞ് മാമി പെട്ടെന്ന് റൂമിൽ നിന്നും പുറത്തേക്ക് പോയി. ഞാൻ വീണ്ടും കാട്ടിൽ കയറി കിടന്നു... ഞാനറിയാത്ത എന്തൊക്കെയോ ഈ വീട്ടിൽ നടക്കുന്നുണ്ട്.. എന്തായാലും മാമി തന്നെ പറയട്ടെ അതുവരെ ഞാനായിട്ട് അങ്ങോട്ട് ഒന്നിനും പോകുന്നില്ല...
പക്ഷേ അപ്പോഴും എൻറെ മനസ്സ് നിറയെ അമീന മാമി തന്നെയായിരുന്നു....
💬 Comments
View all comments