Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]
അതിന് നിങ്ങളോട് എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ...
ആമി: നീ വന്ന് അന്ന് തന്നെ നിന്നെ നോക്കി സംസാരിച്ചിരിക്കാം എന്ന് വിചാരിച്ചപ്പോൾ നീ എന്നെ നോക്കിയത് പുച്ഛത്തോടെ കൂടിയായിരുന്നു... അതോടെ എനിക്ക് നിന്നോട് മിണ്ടാനേ തോന്നിയില്ല...
അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത്. അന്ന് ഞാൻ വന്ന ദിവസം ഷാനിയെ കണ്ടിട്ട് അവളുടെ ജാഡ കാണാൻ വയ്യാതെ മുഖം മാറ്റി നേരെ നോക്കി ഇവരെയായിരുന്നു.. അപ്പൊ എനിക്ക് അവളോട് തോന്നിയ പുച്ഛം കഷ്ടകാലത്തിന് എൻറെ മുഖത്ത് അങ്ങനെ നിന്നു... ആ നോട്ടം ഞാൻ അന്ന് മാമിയെ നോക്കിയത്..
ഞാൻ: അയ്യോ മാമി... അത് നിങ്ങള അല്ല പുച്ഛത്തോടെ നോക്കിയത്... അത് പട്ടി ഷോ കാണിക്കുന്ന ഷാനിയെ നോക്കിയിട്ട് തിരിഞ്ഞത് നിങ്ങളെ ആയിപ്പോയി...
ആമി: അതെന്താ നിനക്ക് അവളോട് ഇത്ര പുച്ഛം .
ഞാൻ: അവളുടെ കാര്യം പറയേണ്ട മാമി... അവളെന്തോ ഞാൻ അവളെ കൊല്ലാൻ വന്ന പോലെയാണ് എന്നോട് പെരുമാറുന്നത്...
മാമി അത് കേട്ട ചിരിച്ചു... അപ്പോഴാണ് എനിക്ക് സുമി മാമി പറഞ്ഞ കാര്യം ഓർമ്മ വന്നത്.. ആമിയുടെ ലൈഫിൽ ഒരുപാട് ബാഡ് സിറ്റുവേഷൻ ഉണ്ടെന്ന് മാമി പറഞ്ഞിരുന്നു... അത് ചോദിക്കാൻ പറ്റിയ സിറ്റുവേഷൻ ഇതാണ് എനിക്ക് തോന്നി...
ഞാൻ: മാമി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... മാമി ഒന്നും തോന്നരുത്.
മാമി ഒന്നും മനസ്സിലാക്കാതെ എന്താ എന്ന രീതിയിൽ എന്നെ നോക്കി...
ഞാൻ: മാമിയുടെ ലൈഫിൽ എന്താണ് പ്രശ്നം... സുമി മാമി എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു.. ഷാഫി മാമ മാമിയെ നല്ലപോലെ അല്ലേ നോക്കുന്നേ...
അത് കേട്ടതും മാമിയുടെ മുഖത്തെ ചിരി മാഞ്ഞു... കണ്ണുകൾ നിറഞ്ഞോ എന്നെനിക്ക് സംശയം തോന്നി ...
അതൊക്കെ പറയാൻ ആണെങ്കിൽ ഒരുപാടുണ്ട് വെറുതെ അതൊക്കെ പറഞ്ഞ് ഞാൻ നിന്നെ കൂടെ നെഗറ്റീവ് ആക്കുന്നില്ല...
ഞാൻ വെറുതെ വിടാൻ നിന്നില്ല മാമിയെ വീണ്ടും പുഷ് ചെയ്തു.. അവസാനം എന്റെ വാശിക്ക് മുന്നിൽ മാമിക്ക് അടിയറവ് പറയേണ്ടിവന്നു... അങ്ങനെ മാമി മാമിയുടെ കഥ പറയാൻ തുടങ്ങി...
അത്യാവശ്യം നല്ല കാശുള്ള വീട്ടിലെ പെണ്ണാണ് മാമി... മാമിയുട വാപ്പാക്കും ഉമ്മാക്കും ആകെ ഒരു മകൾ മാത്രം... സ്വന്തം വീട്ടിൽ ഒരു കുറവുകളും അറിയാതെ വളർന്ന മാമിക്ക് കല്യാണം കഴിഞ്ഞ് വലിയൊരു നരകമാണ് കാത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കല്യാണം കഴിഞ്ഞ് അധികം നാൾ വേണ്ടിവന്നില്ല...
എല്ലാ പെണ്ണുങ്ങളെയും പോലെ വലിയ
💬 Comments
View all comments