0%

Chapter Title : അനന്തപുരിയിൽ ആനന്ദം 5 [Ajsal Aju]

Author : Ajsal Aju Read All Parts 929

ഉറക്കം കെടുത്തിയതാണെങ്കിലും.. എന്നെങ്കിലും പടച്ചോൻ അവളെ എൻറെ മുന്നിൽ കൊണ്ടുവരുമെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു സമാധാനിപ്പിച്ചു.

അങ്ങനെയിരിക്ക ഒരു ദിവസം ഞാൻ എൻ്റെ മുറിയിൽ കിടക്കുകയായിരുന്നു.

അപ്പോഴേക്കും കസിൻസ് എല്ലാവരും അവിടേക്ക് വന്നു.

എന്താ പെട്ടെന്ന് എല്ലാവരും വരുന്നേ എന്ന് ആലോചിച്ചു ഞാനും നോക്കി.. വന്നപാടെ ഷംന എൻറെ അടുത്ത് കേറിക്കിടന്നു.

തന്ഹ മോൾ എൻറെ വയറ്റത്തോട്ട് കേറിയിരുന്നു.

. അവൾ ഇപ്പോൾ എന്നെ ഭയങ്കര കമ്പനിയാണ്.

എപ്പഴും അജുക്കാ എന്ന് വിളിച്ചുകൊണ്ടുവരും.

. സച്ചുവും (ഷസ്ന) അൻസിയും കട്ടിലിന്റെ അടുത്തിരുന്ന സോഫയിൽ ഇരുന്നു.

ഞാൻ: അല്ല എന്താണ് എല്ലാ ടീംസും കൂടെ ഉണ്ടല്ലോ.

തൻഹ മോൾ: അജുക്കാ.

ഞമ്മക്ക് ഐസ്ക്രീം കുടിക്കാൻ പോകാം.

ഞാൻ: അതിനെന്താ നമുക്ക് രണ്ടുപേർക്കും പോകാല്ലോ.

ഞാൻ അവളെ നെഞ്ചോട് ചേർത്ത് പറഞ്ഞു.

“ ഓഹോ അവളെ മാത്രം കൊണ്ടു പോകാൻ ആണേൽ പിന്നെന്തിനാ ഞങ്ങളിവിടെ വന്നത്.

ഷംന പിണങ്ങിക്കൊണ്ടു പറഞ്ഞു.

.

ഞാൻ: അതാണ് കാര്യം.

ചുമ്മാ അല്ല എല്ലാം കൂടെ ഇങ്ങോട്ട് വന്നത്.

.

അൻസി: ബോറടിക്കുന്ന് അജു നമുക്ക് പോയിട്ട് വരാം.

സച്ചുവും അതിന് കൂട്ടുപിടിച്ചു.

ഞാൻ: പോകുന്നതിനൊന്നും പ്രശ്നമില്ല.

പക്ഷേ പുറത്ത് i10 മാത്രമേയുള്ളൂ.

ബാക്കി രണ്ടു കാറുകളും മാമന്മാർ എടുത്തോണ്ട് പോയി.

.

ഷംന: അതിനിപ്പോ എന്താ.

ഞാൻ: അപ്പൊ ബാക്കിയുള്ളവരെ എങ്ങനെ കൊണ്ടു പോകും.

.

സച്ചു: വേറെ ആരുമില്ല നമ്മൾ ഇത്ര ഉള്ളൂ ഷാനി ഉമ്മുമ്മാടെ വീട്ടിൽ പോയി നാളെ വരുള്ളൂ.

ഞാൻ: എന്നൊ ഓക്കെ വാ പോകാം.

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ പെട്ടെന്ന് തന്നെ ഔട്ടിങ്ങിന് പോകാൻ ഇറങ്ങി.

വണ്ടിയെടുത്ത് നേരെ പുറത്തേക്കിറങ്ങിയതും.

ബീച്ചിൽ പോകണമെന്ന് തന്ഹമോൾ പറഞ്ഞു.

. കൂടെയുള്ളവരും അതിനെ ഏറ്റുപിടിച്ചു.

പിന്നെ ഞാൻ നേരെ വണ്ടി ബീച്ചിലേക്ക് വിട്ടു.

. പോകുന്ന വഴിയൊക്കെ പാട്ടും കൂത്തുമായിരുന്നു വണ്ടിയിൽ.

ബീച്ചിൽ എത്തിയതും ഞങ്ങൾ നേരെ തിരമാലകളുടെ അടുത്തേക്ക് പോയി കാലൊക്കെ നനച്ച് കുറച്ചുനേരം കരയിലിരുന്നു.

തൻഹ മോൾ ഭയങ്കര സന്തോഷത്തിലായിരുന്നു.

അങ്ങനെ അവിടെ ഇരിക്കുമ്പോൾ എനിക്ക് മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.

. കാരണം വാപ്പച്ചി മരിക്കുമ്പോൾ ഇനി ഞങ്ങൾക്ക് ആരും കാണില്ല എന്ന് കരുതി ജീവിക്കേണ്ടി വരുമെന്ന് ഒരുപാട് നാൾ വിഷമിച്ച ആളാണ് ഞാൻ.

പക്ഷേ ഇന്ന് ഇവരെല്ലാം എന്നെ ഇത്രയും സ്നേഹിക്കുന്നുണ്ട്.

അങ്ങനെ കുറച്ചുനേരം

💬 Comments

View all comments