Chapter Title : അനന്തരം [Seena Baby]
ഇപ്പോഴുള്ളതെന്ന് അവൾ തിരിച്ചറിഞ്ഞു തുടങ്ങി. അജ്ഞാതമായ ഒരു ഭയം അവളെ ഓരോ നിമിഷവും വേട്ടയാടിക്കൊണ്ടിരുന്നു
അനന്തുവിന്റെ പ്രതികാരം വെറുമൊരു ശാരീരിക മർദ്ദനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. അത് മനസ്സിനെ തളർത്തുന്ന ഒരു കളിയായിരുന്നു. ശാലിനി ഓരോ ദിവസവും ഭയത്തിന്റെ നിഴലിലായി. അഖിലിനെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും, അവന്റെ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് തന്റെ വീടിന് പരിസരത്താണെന്നും അറിഞ്ഞതോടെ അവൾ ആകെ തകർന്നു.
അനന്തു ഒരു വൈകുന്നേരം അവൻ ശാലിനിയുടെ വീട്ടിലേക്ക് കയറിവന്നു. പഴയ ആ പാവം അനന്തുവല്ല, വേഷത്തിലും ഭാവത്തിലും ഒരു രാജകുമാരനെപ്പോലെ അവൻ മുന്നിൽ വന്നു നിന്നപ്പോൾ ശാലിനിക്ക് കണ്ണുയർത്തി നോക്കാൻ പോലും ഭയമായിരുന്നു....
"എന്താ ശാലിനി, നിന്റെ മുഖം ആകെ വല്ലാതിരിക്കുന്നു? പഴയ ആ പ്രസരിപ്പില്ലല്ലോ..." അനന്തു ചിരിച്ചുകൊണ്ട് അവളുടെ അരികിലിരുന്നു.
"അത്... അനന്തു... ഓഫീസിലെ അഖിലിനെ കാണാനില്ല, അതിന്റെ ടെൻഷനിലാണ്..." അവൾ വാക്കുകൾക്ക് വേണ്ടി തപ്പിത്തടഞ്ഞു.
പെട്ടെന്ന് അനന്തു തന്റെ ഫോൺ പുറത്തെടുത്തു. "അതിനെന്തിനാ നീ വിഷമിക്കുന്നത്? അവൻ സുരക്ഷിതനായി ഒരിടത്തുണ്ട്. നിനക്ക് അവനെ കാണണോ?"
അനന്തു ഫോണിലെ വീഡിയോ പ്ലേ ചെയ്തു. ഇടുക്കിയിലെ ആ ഇരുട്ടറയിൽ, പിച്ചിച്ചീന്തപ്പെട്ട രൂപത്തിൽ ചങ്ങലയ്ക്കിടയിൽ കിടക്കുന്ന അഖിൽ! ശാലിനി അലറിക്കരയാൻ തുടങ്ങിയെങ്കിലും അനന്തു അവളുടെ വായ പൊത്തിപ്പിടിച്ചു. അവന്റെ കണ്ണുകളിൽ കത്തുന്ന കനലായിരുന്നു.
"നീ കാമത്തിന് വേണ്ടി വിറ്റത് എന്റെ പ്രാണനെയായിരുന്നു ശാലിനി. നീ സുഖം കണ്ടെത്താൻ തെരഞ്ഞെടുത്ത ആ മുറിയിൽ ഞാൻ സ്ഥാപിച്ച ക്യാമറകൾ നീ കണ്ടില്ലല്ലോ..."
അവൻ അടുത്ത വീഡിയോ പ്ലേ ചെയ്തു. അവളും അഖിലും തമ്മിലുള്ള ഏറ്റവും സ്വകാര്യമായ നിമിഷങ്ങൾ! അത് കണ്ടതും ശാലിനി
💬 Comments
View all comments