0%

Chapter Title : അനന്തരം [Seena Baby]

Author : Seena Read All Parts 10.9K

അവന്റെ കാല്ക്കൽ വീണു പൊട്ടിക്കരഞ്ഞു. "അനന്തു... എന്നോട് ക്ഷമിക്ക്... എനിക്ക് തെറ്റുപറ്റിപ്പോയി... അഖിൽ എന്നെ നിർബന്ധിച്ചതാണ്..."

അനന്തു അവളെ പുച്ഛത്തോടെ തള്ളിമാറ്റി.

"നിന്റെ ഈ കണ്ണീരിന് അഴുക്കിന്റെ മണമാണ് ശാലിനി. അഖിൽ ഇനി പുറംലോകം കാണില്ല. അവനെ ഞാൻ ഇഞ്ചിഞ്ചായി കൊല്ലും. നിനക്കുള്ള ശിക്ഷ എന്താണെന്ന് അറിയാമോ? നീ മരിക്കില്ല... പക്ഷേ, നിന്റെ ബാക്കിയുള്ള ജീവിതം ഈ വീഡിയോകൾ ലോകം കാണുമെന്ന ഭയത്തിൽ വേണം ജീവിക്കാൻ."

അനന്തു ആ മുറിയിൽ നിന്നും ഇറങ്ങി നടന്നു. തന്റെ പുറകിൽ അലറിക്കരയുന്ന ശാലിനിയെ അവൻ തിരിഞ്ഞു നോക്കിയില്ല. സ്നേഹിച്ച പെണ്ണിന് വേണ്ടി തല്ലുണ്ടാക്കിയ ആ പഴയ കോളേജ് പയ്യൻ എന്നേ മരിച്ചു കഴിഞ്ഞിരുന്നു. ഇപ്പോൾ അവശേഷിക്കുന്നത് ചതിച്ചവരെ തകർക്കാൻ മടിയില്ലാത്ത, സമ്പത്തും സ്വാധീനവുമുള്ള ഒരു 'സഖാവിന്റെ മകൻ' മാത്രമാണ്.

ശാലിനി തന്റെ മുറിയിൽ തനിച്ചായി. അവൾ ഒളിപ്പിച്ചുവെച്ച ഓരോ രതിരഹസ്യങ്ങളും ഇപ്പോൾ അനന്തുവിന്റെ കൈയ്യിലുണ്ട്. പുറത്ത് പോലീസ് ജീപ്പിന്റെ സൈറൺ കേൾക്കുമ്പോഴെല്ലാം അഖിലിനെ തേടിയുള്ള പോലീസുകാരാണോ അതോ തന്റെ ചതി പുറത്താക്കാൻ വരുന്നവരാണോ എന്നറിയാതെ അവൾ ഭ്രാന്തിന്റെ വക്കിലായി.

അനന്തു തന്റെ കാറിൽ ഇടുക്കിയിലെ ഫാം ഹൗസിലേക്ക് തിരിച്ചു. അവിടെ അഖിൽ അവനെ കാത്തിരിപ്പുണ്ട്... തന്റെ ജീവിതം തകർത്തവന് നൽകാനുള്ള ബാക്കി ശിക്ഷകൾ പൂർത്തിയാക്കാൻ!

അനന്തുവിന്റെ ഉള്ളിലെ പക ഒരു കാട്ടുതീ പോലെ പടരുകയായിരുന്നു. വെറുമൊരു മരണം കൊണ്ടോ മർദ്ദനം കൊണ്ടോ തീരുന്നതല്ല തന്റെ നഷ്ടമെന്ന് അവന് ഉറപ്പായിരുന്നു.

ഇടുക്കിയിലെ ഫാം ഹൗസിൽ അഖിലിനെ കാത്തിരുന്നത് നരകത്തിന്റെ ബാക്കി ഭാഗമായിരുന്നു. അനന്തു അവിടെ ഒരു ചെറിയ ക്ലിനിക്ക് തന്നെ സജ്ജമാക്കി.

💬 Comments

View all comments