Chapter Title : അനശ്വരം 3 [AZAZEL]
കഴിഞ്ഞ് ഡൈനിങ് ഹാളിൽ ടേബിളിന്റെ അരികിലായി കസേര വലിച്ചിട്ടിരുന്നു.
ഞാൻ: അമ്മ കഴിച്ചോ..?
അമ്മ:ഇല്ലെടാ നീ വന്നിട്ട് കഴിക്കാമെന്ന് കരുതി.
ഞാൻ:എന്നാ ഇരീക്ക് നമുക്ക് ഒരുമിച്ച് കഴിക്കാലോ.
ഒരു ചെയർ വലിച്ച് അമ്മയെ അതിലിരുത്തി.
പുട്ടും ചെറുപയർ കറിയുമാണ്. ഞങ്ങൾ രണ്ടുപേരും കഴിച്ച് ഞാൻ എണീറ്റ് കൈകഴുകി റൂമിലേക്കും അമ്മ അടുക്കളയീലേക്കും നീങ്ങി. റൂമിലേക്ക് പോകുമ്പോൾ ഒരു തവണ ക്ലോക്കിൽ കണ്ണുടക്കി സമയം പത്തര കഴിഞ്ഞു.
"ദൈവമേ ഇന്നെന്താ ഇത്രയും വൈകിയേ എണീക്കാൻ" എന്ന ആലോചനയ്യിൽ അവിടെ നിന്ന് പോയി.
????????
"എടാ അഖിലേ നീ വരുന്നില്ലേ"
യൂറ്റൂബിൽ ഷോർട്ട്‌ഫിലിം കണ്ടിരുന്ന എന്നെ ഉണർത്തുന്നത് വിഷ്ണുവിന്റേയും വൈഷ്ണവിന്റേയും ശബ്ദമാണ്, പുറത്തിറങ്ങി നോക്കുമ്പോൾ രാഹുലും കൂടെ ഉണ്ട്."ഇപ്പോ വരാമെടാ" എന്നും പറഞ്ഞ് റൂമിൽ പോയി ഷോർട്ട്സും ടീഷർട്ടും എടുത്തിട്ട് അമ്മയോട് "പോയിട്ട് വരാം" എന്ന് പറഞ്ഞിറങ്ങുമ്പോഴും അമ്മയുടെ സ്നേഹഭാജനം എന്നോണം,
"രാത്രി ആവാൻ നിക്കാണ്ട് എന്റെ പൊന്നുമോൻ ഇങ്ങെത്തിയേക്കണം ഇല്ലേൽ കതക് ഞാൻ പൂട്ടും"
താമസിച്ചാലും ഇപ്പോ പറഞ്ഞതിൽ ഒരണു പോലും നടക്കില്ല എന്ന് കേൾക്കുന്ന എനിക്കും പറയ്യുന്ന അമ്മയ്ക്കും അറിയാം.ഒരു പുഞ്ചിരി അമ്മയ്ക്ക് സമ്മാനിച്ച് ഗ്രൗണ്ടിലേക്ക് നടന്നു.
ഗ്രൗണ്ടിൽ എത്തുമ്പോൾ കാണുന്നത് വോളിബോൾ കളിക്കാൻ ടീമിനെ സെറ്റാക്കുന്നതാണ്.അത് ഞാൻ വൈഷ്ണവിനോട് ചോദിക്കേം ചെയ്തു.
"എടാ ഉണ്ണീ ഇന്നെന്താ പതിവില്ലാതെ വോളിബോൾ"
"എടാ പൊട്ടാ ന്യുയറിന്റന്ന് വോളിബോൾ ആണെന്ന് അന്നേ പറഞ്ഞതല്ലേ മറന്നോ"
"ഇന്നാണോ 31 അതിന്"
"അതിന്നാ"
കലണ്ടർ നോക്കീട്ട് കാലങ്ങളായ നമ്മക്കെങ്ങനാ ന്യുയർ അറിയുന്നേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഗ്രൗണ്ടിന് സൈഡിലായുള്ള വെണ്ടേക്കിൽ കയറിയിരുന്ന്
💬 Comments
View all comments