0%

Chapter Title : അനശ്വരം 3 [AZAZEL]

Author : Kambikathakal Read All Parts 125
കളി കണ്ടിരുന്നു(കളി കാണും എന്നല്ലാതെ കളിക്കാൻ നിക്കാറില്ല എന്നതാണ് വാസ്തവം). അതിനിടയിലാണ് "എടാ രാത്രി പൊറോട്ടയും ചിക്കനുമാണ് ഒരാൾ നൂറ് രൂപ വച്ച് തരണം" രാജീവേട്ടൻ വന്ന് പറയുമ്പോൾ പൈസ എടുത്തിട്ടില്ല എന്ന് പറയാൻ ആണ് ആദ്യം വായിലേക്ക് വന്നതെങ്കിലും മൊബൈലിന്റെ പൗച്ചിനിടയ്യിൽ ആഞ്ഞൂറിന്റെ നോട്ട് കയ്യിലുടക്കിയത്(എവിടെയെങ്കിലും പോയി തേരാപാര നടക്കുമ്പോൾ ഉപകരിക്കുമല്ലോ). അതെടുത്ത് രാജീവേട്ടന് കൊടുത്ത് ബാക്കി പൈസ വാങ്ങി കയ്യിൽ പിടിച്ചപ്പോഴേക്കും എത്തി അടുത്തത്. " എടാ ബിയർ വാങ്ങുന്നുണ്ട് നിനക്ക് വേണ്ടേ...?" അമൽ രാത്രിയിൽ ആഘോഷം ഗംഭീരമാക്കാനുള്ള തത്രപ്പാടിലാണ്. "ഞാൻ: എത്രയാടാ ബജറ്റ്…?" "അമൽ:ഒരാൾക്ക് നൂറ്റമ്പത്" എന്റേൽ ഉണ്ടായിരുന്ന ഇരുനൂറിന്റ നോട്ട് എടുത്ത് അവനു കൊടുത്തു, "വാങ്ങാൻ പോകുമ്പോൾ എന്നെ വിളിക്ക് ഞാനും വരാം ഇവിടെ ഇരുന്നാൽ തലയ്യ്ക്ക് പ്രാന്താവും"
ഏന്ന് കൂടി അവനെ ഓർമ്മിപ്പിച്ചു.അതും പറഞ്ഞ് പോയ അവൻ വീട്ടിൽ പോയി ഡ്രെസ്സ് മാറി അവന്റെ എഫ്‌സെഡും കൊണ്ട് വരുന്നു,അടുത്ത് എത്തിയപ്പോഴേ നല്ല ജാസ്മിൻ സെന്റിന്റെ സ്മെൽ മൂക്ക് തുളഞ്ഞ് കയറുന്നുണ്ടായിരുന്നു. "എടാ പോവാം" എന്റേതാണേൽ ഫുട്ബോൾ കളിക്കാൻ വേണ്ടി ഇട്ടിട്ടുവന്ന ഷോർട്ട്സും ടീഷർട്ടും. ഞാൻ:എടാ വീട്ടിൽ പോയി ഇത് മിറ്റിയിട്ടേ പോകാവു. അത് അബദ്ധമായി തോന്നിയത് വീട്ടിലെത്തിയപ്പോഴാണ്. വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴേ കണ്ടു അച്ഛനും അമ്മയും ഡൈനിങ് ഹാളിൽ ഇരുന്നു ചായ കുടിക്കുന്നു. ഞാൻ: വേണ്ടച്ഛാ എനിക്ക് ഒന്ന് ടൗണിൽ പോകണം. അമ്മ: എന്തിനാ ടൗണിൽ ഇപ്പൊ പോന്നെ ഞാൻ:ചെറിയൊരു ആവശ്യം വേഗം വരും അതും പറഞ്ഞ് നൈസായി അമലിന്റെ കൂടെ ടൗണിലേക്ക് വിട്ടു. ടൗണിലെത്തി ബീവറേജിൽ പോയി ബിയർ

💬 Comments

View all comments