Chapter Title : അനസൂയ [Krish]
തന്നത്?"
"അതല്ല ഇത് വേറെ മൂന്നു ലക്ഷമാ."
"ചുമ്മാ കളിപ്പിക്കാതെ കൊച്ചെ. ഇങ്ങനത്തെ കളികളൊക്കെ നമ്മള് ഒരുപാട് കണ്ടതാ."
"ഇതിലിപ്പോ എന്താ ഹൈദരാലിക്കയുടെ പ്രശ്നം?"
"എൻറെ പ്രശ്നം, അനസൂയയെ പോലീസ് പിടിക്കുമ്പോൾ അവർ അടുത്തത് നമ്മളിന്റെ അടുക്കൽ വരും. അപ്പോൾ നമ്മള് എന്താ പറയേണ്ടത്?"
അനസൂയ മറുപടി പറയാൻ വാ തുറക്കുന്നതിന് മുമ്പ് ഹൈദർ അലി കയ്യുയർത്തി അവളെ തടഞ്ഞു.
"നുണ പറയേണ്ട ആവശ്യമില്ല. ആ കാശാണ് അനസൂയ നമ്മക്ക് തന്നത് എന്ന് നമ്മക്ക് വ്യക്തമായിട്ട് അറിയാം. ആ കാശ് ഇപ്പോഴും നമ്മളിന്റെ കയ്യിൽ ഉണ്ട്. അതു കണ്ടാൽ കൊച്ചിന്റെ കെട്ടിയോൻ ഉടനെ തിരിച്ചറിയും. അതുകൊണ്ട് ആലോചിച്ചിട്ട് പറഞ്ഞാൽ മതി."
അനസൂയ ഒരു ദീർഘശ്വാസം എടുത്തു.
ശരിയാണ്. ഇയാളോട് കള്ളം പറഞ്ഞിട്ട് കാര്യമില്ല.
"ഞാൻ... ഞാൻ ഹൈദരാലിക്കക്ക് കാശൊന്നും തന്നിട്ടില്ലെന്നു പറഞ്ഞാൽ മതി. പറയില്ലേ?"
പ്രതീക്ഷിച്ച മറുപടി അവളിൽ നിന്ന് ലഭിച്ച പോലെ ഹൈദരാലി തലയാട്ടി.
"അനസൂയ നമ്മക്ക് കാശൊന്നും തന്നിട്ടില്ല എന്ന് പറഞ്ഞാൽ മതി. പ്രശ്നമൊക്കെ തീരും."
"അതെ."
"എന്നുവച്ചാൽ അനസൂയയ്ക്കു വേണ്ടി നമ്മള് കള്ളം പറയണം."
എന്ത് പറയണമെന്ന് അറിയാതെ അനസൂയ അയാളെ നോക്കി.
"നമ്മള് നല്ല തിരക്കുള്ള മനുഷ്യനാണ്. കള്ളം പറഞ്ഞാൽ പിന്നെ ജയിക്കും വരെ ഒരുപാട് കള്ളം നമ്മക്ക് പറയേണ്ടിവരും. കാശിന് അല്ലെങ്കിൽ പിന്നെ നമ്മൾ ഇവിടെ വന്നത് എന്തിനാണ് എന്ന് പറയേണ്ടിവരും. സിസിടിവി വിഷ്വൽസ് എല്ലാം വെച്ച് നമ്മളിവിടെ ഇടയ്ക്കിടയ്ക്ക് വന്നതൊക്കെ ഇപ്പോൾ തന്നെ അവർക്ക് മനസ്സിലായിക്കാണും. പിന്നെ ഫോൺ കോൾസും ഉണ്ട്. ഞാൻ എന്താ പറയുന്നത് എന്നു വച്ചാൽ
💬 Comments
View all comments