Chapter Title : അനസൂയ [Krish]
അവൾ പുറത്തെ ഇരുട്ടിലേക്ക് നോക്കി പതിയെ വിളിച്ചു.
"ഫാരിസ്,"
ശബ്ദം അധികം ഒന്നും പുറത്തുവന്നില്ല.
"പേടിക്കേണ്ട പെണ്ണേ ഞാനിവിടെയുണ്ട്."
ഫാരിസിന്റെ അടങ്ങിയ ശബ്ദം അവൾ കേട്ടു. അതും അവളുടെ തൊട്ടു പിറകിൽ നിന്ന്. ഞെട്ടി അവൾ പിന്നോട്ട് തിരിയാൻ ശ്രമിക്കുമ്പോഴേക്ക് അയാളുടെ കൈകൾ അവളെ ചുറ്റിയിരുന്നു.
കൈകൾ അല്ല ഒരു കൈ മാത്രം.
മറ്റേ കൈ അവളുടെ കവിളിലാണ് തൊട്ടത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുമ്പ് തന്നെ അവളുടെ ചുണ്ടിൽ അയാൾ മുത്തമിട്ട് കഴിഞ്ഞിരുന്നു. അയാളുടെ വലതു കൈ അവളുടെ ചെവിക്ക് താഴെ അമർത്തിപ്പിടിച്ചു അവളുടെ തലയെ സ്റ്റക്കാക്കി. അയാളുടെ ഇടതു കൈ അവളുടെ അരക്കെട്ടിനെ ചേർത്തുപിടിച്ച് തന്നിലേക്ക് വലിച്ചു മുറുക്കി. ഒട്ടും അനങ്ങാൻ ആവാതെ വിറങ്ങലിച്ചുപോയ അവസ്ഥയിൽ അനസൂയയുടെ ചുണ്ടുകൾ അയാളുടെ ചുണ്ടുകളാൽ ബന്ധിക്കപ്പെടുകയും ചെയ്തു. ഒരു ഭ്രാന്തനെപ്പോലെ അയാൾ അവളുടെ അധരങ്ങളെ ചപ്പി വലിച്ചു. അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അല്പം കഴിഞ്ഞു അവൾ ബലപ്രയോഗം നിർത്തിയപ്പോഴാണ് അയാൾ വിട്ടത്.
പക്ഷേ അയാൾ കൈയെടുത്തതും അവൾ വെട്ടിത്തിരിഞ്ഞ് കൈ വീശി ഒറ്റ അടി!
ഇരുട്ടാണെങ്കിലും അവൾ അയാളുടെ കരണം തന്നെയാണ് ലക്ഷ്യം വച്ചത്. അത് അവിടെത്തന്നെ കൊണ്ടു എന്ന് അടിയുടെ ഒച്ച കേട്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി.
"ഔച്!"
ഫാരിസിന്റെ ഞെട്ടിയ ശബ്ദം അവൾ കേട്ടു. അനസൂയക്ക് ചെറിയൊരു പരിഭ്രാന്തി തോന്നി. അടിച്ചത് അബദ്ധമായിപ്പോയെന്ന് ഒരു നിമിഷാർദ്ധം അവൾ ചിന്തിച്ചു.
"ഇതെന്തു ഭാവിച്ചാ ഫാരിസ് നീ..."
അവൾ അടക്കിയ ശബ്ദത്തിൽ ചോദിച്ചു.
"എന്തൊരു അടിയാടോ താൻ? എൻറെ കാഴ്ച പോയി എന്ന്
💬 Comments
View all comments