Chapter Title : അനസൂയ [Krish]
രൂപയേ ഉള്ളൂ. ബാക്കി ഒരിടത്ത് കുടുങ്ങിക്കിടക്കുകയാണ്. ഒരാഴ്ച കഴിഞ്ഞാൽ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ തന്നാൽ പോരെ."
അനസൂയക്ക് സന്തോഷമായി.
"മതി ഒരാഴ്ച മതി. താങ്ക്സ് മൻസൂർ."
"50 എപ്പോഴാ വേണ്ടത്?"
"മൻസൂറിന്റെ സൗകര്യം പോലെ."
"നാളെ ഞാൻ നിങ്ങളുടെ ടൗണിനടുത്തുള്ള ഒരു പ്രോപ്പർട്ടി നോക്കാൻ വരുന്നുണ്ട്. ഞാൻ വിളിക്കാം."
അടുത്ത ദിവസം 10 മണിയോടുകൂടി മൻസൂറിന്റെ ഫോൺ വന്നു.
ഉടനെ അനസൂയ അങ്ങോട്ട് പോയി. മഞ്ഞയിൽ വെള്ള ഡിസൈനുള്ള ടോപ്പും വെള്ള ലെഗിംങ്സും ധരിച്ചാണ് അവൾ പോയത്. ടൗണിൽ നിന്ന് ഓട്ടോ വിളിച്ചു. പറഞ്ഞ സ്ഥലത്ത് തന്നെ മൻസൂർ അവളെ കാത്തു നിൽപ്പുണ്ടായിരുന്നു.
ഓട്ടോക്കാരനെ അയാൾ പറഞ്ഞുവിട്ടു.
"തിരിച്ചു പോകാനുള്ള ഓട്ടോ ഞാൻ വിളിച്ചു തരാം. എൻറെ കയ്യിൽ ഫോൺ നമ്പർ ഉണ്ട്."
മൻസൂർ പറഞ്ഞു.
അവൻറെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.
അനസൂയ അവനെ നോക്കി ചിരിച്ചു.
"എന്താ ആദ്യമായിട്ട് കാണുന്നപോലെ നോക്കുന്നത്?"
"സത്യം പറയാലോ. ഞാൻ വിചാരിച്ചു ഏതോ സിനിമ നടി ഓട്ടോയിൽ വന്നിറങ്ങുകയാണ് എന്ന്."
"ഒന്ന് പോ മൻസൂർ." അനസൂയ ചിരിച്ചുകൊണ്ട് പറഞ്ഞു.
മൻസൂർ അടുത്തുള്ള ഒരു പറമ്പ് ചൂണ്ടിക്കാണിച്ചു.
"ഇതാണ് പ്രോപ്പർട്ടി. ഒന്ന് കണ്ടാലോ?"
"എന്താ ഇവിടെ?"
അനസൂയ ചോദിച്ചു.
"ഈ പ്രോപ്പർട്ടി കാണാൻ ഇന്ന് ഒരു ഫാമിലി വരുന്നുണ്ട്. നമുക്ക് അവരെ ഒന്ന് കണ്ടു കളയാം."
"ഞാനും ഇതിൻറെ ഭാഗമാണോ?"
അവിടെ നിൽക്കണോ അതോ പോണോ എന്ന് അനസൂയക്ക് നിശ്ചയം ഉണ്ടായിരുന്നില്ല.
"അതെ. തന്റേത് നല്ല ഭംഗിയുള്ള, ആർക്കും നോ പറയാൻ പറ്റാത്ത മുഖമല്ലേ. താൻ ഉണ്ടെങ്കിൽ എൻെറ ഇന്നത്തെ
💬 Comments
View all comments