0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.5K

നല്ലത്? ഇന്നല്ലെങ്കിൽ നാളെ അയാൾ വരും എന്ന് ഉറപ്പാണ്. പക്ഷേ കഴിയുന്നത്ര അയാളെ അകറ്റിനിർത്തുന്നതല്ലേ നല്ലത്? എന്തിനാണ് അയാൾ വരുന്നത്? അയാളെ വരാൻ അനുവദിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് സമാനമല്ലേ?
"ഹലോ... കേൾക്കുന്നില്ലേ?"
അപ്പുറത്തെ ഫാരിസിന്റെ ശബ്ദം അവൾ കേട്ടു.
"യെസ്... കേൾക്കുന്നുണ്ട്."
അനസൂയ പറഞ്ഞു. അവളുടെ ശബ്ദം ഇടറിയിരുന്നു.
"എന്നാൽ പറയടോ. ഇന്ന് നിന്റെ കെട്ടിയോൻ വെള്ളമടിക്കുന്നുണ്ടോ?"
അനസൂയ കണ്ണുകൾ ഇറുകിയടച്ചു.
എന്തു പറയണം?
സത്യമോ അതോ നുണയോ?
"ഉ...ഉണ്ട്."
അവൾ അറിയാതെ പറഞ്ഞു പോയി.
"ദാറ്റ്സ് ഗ്രേറ്റ് ന്യൂസ്."
ഫാരിസിന്റെ ശബ്ദം അവൾ കേട്ടു. അതിലെ ആവേശം തിരിച്ചറിഞ്ഞ അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി.
"ഞാനൊരു ഹായ് വിടാം."
ഫാരിസ് വീണ്ടും പറഞ്ഞു.
"ഫാരിസ്..."
എന്തോ ഓർമ്മ വന്നത് പോലെ അനസൂയ വിളിച്ചു.
"ഫാരിസ് എന്താ ഉദ്ദേശം?"
"തനിക്ക് എന്നോട് നന്ദി പറയാനില്ലേ? അതൊന്നു നേരിട്ട് കേട്ടിട്ട് പോകാം."
"അത്രയേ ഉള്ളൂ? അത് പകലു പോരെ?"
"ഇല്ല എനിക്കിപ്പോൾ തന്നെ കേൾക്കണം. ഈ രാത്രി അവസാനിക്കും മുമ്പ്."
"ഫാരിസ്, പ്ലീസ് ... ഞാൻ ..."
"താൻ പേടിക്കണ്ട ഡോ. അങ്ങനെ പേടിക്കേണ്ട ഒന്നും ഞാൻ ചെയ്യില്ല."
അതും പറഞ്ഞു അയാൾ ഫോൺ കട്ടാക്കി.

പാത്രം കഴുകിയത് മതിയാക്കി അനസൂയ റൂമിലേക്ക് പോയി. ഭരതേട്ടൻ കിടന്നു കഴിഞ്ഞു. ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുകയാണ്. അയാൾ ഉറങ്ങിക്കഴിഞ്ഞു എന്ന് അനസൂയക്ക് മനസ്സിലായി. അവളുടെ ചങ്കിടിപ്പ് കൂടിയതേയുള്ളൂ.
അവൾ നേരെ ബാത്റൂമിലേക്ക് പോയി.
കണ്ണാടിയിൽ തന്നെ നോക്കി അല്പം നേരം നിന്നു.
എന്താണ് താൻ ചെയ്യാൻ പോകുന്നത്?

💬 Comments

View all comments