Chapter Title : അനസൂയ [Krish]
ഞാനൊന്ന് കുളിച്ചു വരട്ടെ. ഒരു നാലെണ്ണം വിട്ടില്ലെങ്കിൽ ഒരു സമാധാനവും വരില്ല."
അനസൂയ തലയാട്ടി.
പെട്ടെന്ന് അവൾക്ക് ഫാരിസിന്റെ വാക്കുകൾ ഓർമ്മ വന്നു.
'ഭരത് എന്ത് ചെയ്യുന്നു? ഇന്ന് മദ്യപാനം ഒന്നുമില്ലേ?'
ഇന്ന് മദ്യപാനം ഉണ്ട്. അത് ഫാരിസ് അറിഞ്ഞാൽ...
തണുത്ത വെള്ളവും ഗ്ലാസും പിന്നെ ഒരു പാത്രത്തിൽ മീൻ വറുത്തതും കൊണ്ടുപോയി ഹാളിൽ വയ്ക്കുമ്പോൾ അനസൂയയുടെ കൈകൾ വിറച്ചു.
അടുക്കളയിൽ ഓരോരോ പണികൾ ചെയ്യുമ്പോഴും അനസൂയക്ക് പരിഭ്രമം മാറിയില്ല. വല്ലാത്ത ഒരു അനുഭവം തന്നെയും കാത്ത് എവിടെയോ ഒളിഞ്ഞു നിൽപ്പുണ്ടെന്ന് അവൾക്ക് തോന്നി താനിതുവരെ അറിയാത്ത എന്തോ ഒന്ന് തന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നു എന്ന് ഒരു തോന്നൽ.
അതെന്താണെന്ന് അറിയാമായിരുന്നുവെങ്കിലും അതിനെപ്പറ്റി ഓർത്ത് അതിനെ അംഗീകരിക്കാൻ അവൾക്ക് ധൈര്യം വന്നില്ല.
തന്റെ ഫോണിലേക്ക് ഇടയ്ക്കിടെ അവളുടെ കണ്ണുകൾ എത്തിനോക്കി.
ഒരു തവണ നോക്കുമ്പോഴും 'ഫാരിസ് 'കോളിംഗ്' എന്ന് സ്ക്രീനിൽ തെളിയുന്നതായി അവൾ സങ്കൽപ്പിച്ചു. ധൈര്യം വല്ലാതെ ചോർന്നു പോകാൻ തുടങ്ങിയപ്പോൾ അവൾ ഫോൺ സൈലൻറ് മോഡിൽ ഇട്ടു.
അത്താഴം കഴിഞ്ഞ് അല്പം കഴിഞ്ഞപ്പോൾ ഫാരിസിന്റെ ഫോൺ വന്നു.
ശ്വാസം നന്നായി ഉള്ളിലേക്കെടുത്ത ശേഷമാണ് അവൾ ഫോണെടുത്തത്.
"ഹലോ..."
"എന്താണ് സുന്ദരി, വിശേഷം?"
ഫാരിസിന്റെ ആവേശം നിറഞ്ഞ ശബ്ദം.
"വിശേഷം നല്ലതുതന്നെ."
അനസൂയ പതിയെ പറഞ്ഞു.
"ഇന്ന് കള്ളടിക്കുന്നില്ലേ ഭരത്?"
ഫാരിസ് ചോദിച്ചു.
എന്തു പറയണം? അനസൂയ ആലോചിച്ചു.
ഭരതേട്ടൻ മദ്യപിക്കുന്നില്ല എന്നു പറഞ്ഞാൽ ഫാരിസ് ഇന്ന് വരില്ല എന്നുറപ്പാണ്. മറ്റൊരിക്കൽ ആവാം എന്നു പറയും. അതല്ലേ തനിക്ക് നല്ലത്?
ഫാരിസ് ഇവിടെ വരാതിരിക്കുന്നതല്ലേ തനിക്ക്
💬 Comments
View all comments