Chapter Title : അനസൂയ [Krish]
പോലെ. ഉറക്കത്തിൽ ആരോ തൻ്റെ ചുണ്ടുകളെ കടിച്ചോ. അതെടുത്ത് ചപ്പി കുടിച്ചോ. കടിച്ച് വായിൽ ആക്കി നുണഞ്ഞാേ.
തന്റെ ചുണ്ടിൽ മെല്ലെ താെട്ടു നോക്കി അവൾ. അല്പം മുമ്പ് ആരോ തന്നെ ചുംബിച്ചിട്ടുണ്ട്. സ്വപ്നത്തിലൂടെ വന്ന് തന്നെ ചുംബിച്ചത് മറ്റാരുമല്ല ഫാരിസാണ് എന്ന് അടുത്ത നിമിഷം അവൾ തിരിച്ചറിഞ്ഞു. നാണംകൊണ്ട് അവൾ ചൂളിപ്പോയി.
വീണ്ടും കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് വഴുതി വീഴാൻ അവൾ ശ്രമിച്ചു. ഒപ്പം, ഫാരിസ് വീണ്ടും തൻറെ ഉറക്കത്തിൽ വന്നു തന്നെ ചുംബിച്ചിരുന്നെങ്കിൽ എന്ന് അവൾ പ്രത്യാശിച്ചു.
പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല.
രാവിലെ എണീറ്റപ്പോൾ ഇതോർത്ത് സ്വയം ചിരിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ.
അന്ന് വക്കീലിനെ കാണാൻ പോയ ഭരത് തിരിച്ചുവന്നത് വളരെ വൈകിയാണ്.
മുഖത്ത് സന്തോഷം ഒന്നുമില്ല.
"എന്തുപറ്റി ഭരതേട്ടാ?"
അനസൂയ ചോദിച്ചു.
"എന്തു പറ്റാൻ! ഈ വക്കീലുകളൊക്കെ നമ്മുടെ പൈസ വിഴുങ്ങാൻ മാത്രം ഇരിക്കുകയാണ്. കേസ് തീരണമെന്ന് അവർക്കും കൂടി വേണ്ടേ ഒരു താത്പര്യം? അതെങ്ങനെ, കേസ് തീർന്നാൽ പിന്നെ അവർക്ക് വരുമാനം എവിടെ നിന്നു കിട്ടും?"
മുമ്പൊരു സ്ഥലം വാങ്ങിയതിന്റെ കേസ് അനന്തമായി നീളുന്നതിന്റെ കോപമാണ് ഭരതേട്ടനെന്ന് അനസൂയക്ക് മനസ്സിലായി.
അവൾ അയാളെ ചേർത്ത് പിടിച്ചു.
"സാരമില്ല ഏട്ടാ. ചീത്ത സമയം ഒരുപാട് കാലം നീണ്ടുനിൽക്കില്ല. കുറച്ചുകഴിഞ്ഞാൽ എല്ലാം ശരിയാകും."
ഭരത് അവളെ നോക്കി പുഞ്ചിരിച്ചു.
"അതാണ് ആകെയുള്ള ഒരു പ്രതീക്ഷ."
പിന്നെ അയാൾ എണീറ്റു റൂമിലേക്ക് നടന്നു. പോകുമ്പോൾ അയാൾ പറഞ്ഞു, "അനു നീ കുറച്ചു തണുത്ത വെള്ളവും ഒരു ഗ്ലാസും പിന്നെ കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്ക്.
💬 Comments
View all comments