Chapter Title : അനസൂയ [Krish]
അനു. ഞാൻ വിചാരിച്ച ഫണ്ട് ഇതുവരെ വന്നില്ല. തനിക്ക് ധൃതി ഉണ്ടോ? വല്ലാത്ത ധൃതി ഉണ്ടെങ്കിൽ ഞാനൊരു ഇരുപത്തി അഞ്ച് വേറെ എവിടുന്നെങ്കിലും ഉടനെ ഒപ്പിക്കാം."
അയാളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന് അനസൂയക്ക് പെട്ടെന്ന് തോന്നി.
"സാരമില്ല മൻസൂർ. ധൃതി ഒന്നുമില്ല."
അവൾ പറഞ്ഞു.
മൂന്നുദിവസം കൂടി കടന്നുപോയി. തന്റെ പദ്ധതികൾ എല്ലാം താളം തെറ്റി എന്ന് അനസൂയക്ക് തോന്നിത്തുടങ്ങി.
അനിത തന്നെയാണ് അവസാനം കാശിന് ഒരു പോംവഴി കണ്ടെത്തിയത്.
"ഞാൻ കാശ് മേടിച്ചിരിക്കുന്നത് ഹൈദരലി എന്നു പറയുന്ന ഒരാളുടെ കയ്യീന്നാണ്. പലിശക്കാണ്. എൻറെ ഒരു കണക്കുകൂട്ടൽ ശരിയാണെങ്കിൽ വിചാരിച്ച സമയത്ത് തന്നെ കാശ് തിരിച്ചു കൊടുക്കാൻ പറ്റും. അങ്ങനെയാണെങ്കിൽ അധികം പലിശ ഒന്നും വരില്ല."
"നിന്റെ ഹസ്ബൻഡ് സമ്മതിച്ചിട്ടാണോ ഇതൊക്കെ?"
അനസൂയ ചോദിച്ചു.
"പുള്ളിയോട് പറഞ്ഞിട്ടൊക്കെയുണ്ട്. നാല് കാശ് തടയുമെങ്കിൽ എന്തുവേണമെങ്കിലും ചെയ്തോ എന്നാണ് മൂപ്പരുടെ ഒരു ഇത്."
അനിതയുടെ വാക്കുകൾ അനസൂയക്ക് പ്രചോദനമായി. പക്ഷേ അവൾക്കറിയാം ഭരതേട്ടനോട് പറഞ്ഞാൽ അദ്ദേഹം ദേഷ്യപ്പെടുകയേയുള്ളൂ.
"പക്ഷേ ഒരു കുഴപ്പമുണ്ട് ഈ ഹൈദരാലി ഉണ്ടല്ലോ പുള്ളി പരിചയമുള്ള ആളുകൾക്ക് മാത്രമേ പൈസ കൊടുക്കൂ."
"എന്നാ പിന്നെ നീ എനിക്കും കൂടി ഒന്നു പരിചയപ്പെടുത്തി താ."
അനിത ഒന്ന് ചിരിച്ചു.
"ഒരാളെ പരിചയപ്പെടുത്താനുള്ള പരിചയം എനിക്ക് ഉണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാലും നോക്കാം അല്ലെ?"
രണ്ടുദിവസം കഴിഞ്ഞപ്പോൾ അനിത അവളെ വിളിച്ചു പറഞ്ഞു.
"ഞാൻ ഹൈദരാലിക്കയോട് സംസാരിച്ചു. പുള്ളിക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട്."
"അതെന്തിനാ?"
അനസൂയക്ക് പരിഭ്രമം തോന്നി.
"അതൊന്നും പേടിക്കാനില്ല. ആവശ്യവും ആവശ്യക്കാരും ജനുവിൻ
💬 Comments
View all comments